ഉറക്കം കുറവാണോ? തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം

Last Updated:

'ആവശ്യത്തിന് ഉറക്കം ഇല്ലാത്തത് ജോലിസ്ഥലത്ത് മോശം പ്രകടനത്തിനും റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുമൊക്കെ കാരണമാകും'

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ
ജോലിയിലെ തിരക്കുകൊണ്ടും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും വേണ്ട രീതിയിൽ ഉറങ്ങാൻ സാധിക്കാത്തവരാണ് ഇന്ന് ഭൂരിഭാഗം പേരും. പൊണ്ണത്തടി, ഹൃദയാഘാതം, അൽഷിമേഴ്‌സ് തുടങ്ങി നിരവധി രോ​ഗങ്ങൾ ഉറക്കക്കുറവു മൂലം ഉണ്ടാകുമെന്ന് മുൻകാലങ്ങളിൽ ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. ചൈനയിലെ ഒരു സംഘം ശാസ്ത്ര‍ജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
എലികളിലാണ് പരീക്ഷണം നടത്തിയത്. ഉറക്കം കുറവുള്ള എലികളിൽ പ്രൊട്ടക്ടീവ് പ്രോട്ടീൻ ആയ പ്ലിയോട്രോഫിനിന്റെ (pleiotrophin) അളവ് കുറഞ്ഞതായും കണ്ടെത്തി. രണ്ട് ദിവസത്തെ ഉറക്കം നഷ്ടപ്പെട്ട എലികൾ എങ്ങനെയാണ് പെരുമാറുന്നതെന്നും പുതിയ വസ്തുക്കളെ തിരിച്ചറിയുന്നതെന്നും ഗവേഷകർ വിലയിരുത്തി. ജേണൽ ഓഫ് പ്രോട്ടിയോം റിസർച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“ഉറക്കമില്ലായ്മയുടെ അപകടങ്ങൾ ആഴത്തിലുള്ളതാണെന്ന് ഈ പഠനം അടിവരയിട്ടു പറയുന്നു”, ഇന്ത്യൻ സൊസൈറ്റി ഓഫ് ക്രോണോമെഡിസിനിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. ശശാങ്ക് ജോഷി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “ആവശ്യത്തിന് ഉറക്കം ഇല്ലാത്തത് ജോലിസ്ഥലത്ത് മോശം പ്രകടനത്തിനും റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുമൊക്കെ കാരണമാകും. മാത്രമല്ല ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ ഈ ഉറക്കക്കുറവ് കാരണമാകും. പല സാംക്രമികേതര രോഗങ്ങളുമായും ഇതിന് ബന്ധം ഉണ്ട്. നല്ല ആരോഗ്യം നിലനിർത്താൻ നന്നായി ഉറങ്ങുക എന്നത് ഏറെ പ്രധാനമാണ്. ദിവസം ഏഴ് മണിക്കൂറോളം ഉറങ്ങണം”, ഡോ ജോഷി കൂട്ടിച്ചേർത്തു.
advertisement
ചില പ്രോട്ടീനുകളുടെ കുറവ് തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിലെ (hippocampus) ന്യൂറോണുകളെ ബാധിക്കുമെന്നും ഡോ ജോഷി പറഞ്ഞു. പഠനം, ഓർമ എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്ന ഭാ​ഗമാണിത്.
സമീപ വർഷങ്ങളിൽ ഉറക്കവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഹൃദ്രോ​ഗം ഉണ്ടാകുന്നതിലെ എട്ടാമത്തെ കാരണമാണ് ഉറക്കം എന്ന് 2022-ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ചൂണ്ടിക്കാണിച്ചിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതിരിക്കുന്നവരുടെ തലച്ചോറിൽ അൽഷിമേഴ്‌സ് പ്രോട്ടീൻ ആയ അമിലോയിഡ് ബീറ്റ (amyloid beta) ഉത്പാദിപ്പിക്കപ്പെടുന്നു എന്നും വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ 2017-ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
advertisement
ഉറക്കക്കുറവുള്ള ആളുകൾ ദിവസം മുഴുവൻ മന്ദഗതിയിലാകും പ്രവർത്തിക്കുന്നതെന്നും ഇവർക്ക് ഏകാഗ്രത കുറയുമെന്നും പെട്ടെന്ന് പ്രകോപിതരാകുമെന്നും ജോലികൾ നന്നായി ചെയ്യാനാകില്ലെന്നും സ്ലീപ് അപ്നിയ പോലുള്ള അസുഖങ്ങൾ ചികിത്സിക്കുന്ന പൾമണോളജിസ്റ്റായ ഡോ സലിൽ ബന്ദ്രേ പറഞ്ഞു. ചിലരുടെ വ്യക്തിബന്ധങ്ങളെ വരെ ഇത് ബാധിച്ചേക്കാമെന്നും സലിൽ ബന്ദ്രേ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Health/
ഉറക്കം കുറവാണോ? തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement