advertisement

Healthy Lifestyle | മുപ്പത് വയസ് പിന്നിട്ടവരാണോ നിങ്ങൾ? ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ഈ ശീലങ്ങൾ ഉപേക്ഷിക്കുക

Last Updated:
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
നമ്മുടെ ആരോഗ്യം (Health) നിലനിര്‍ത്തണമെങ്കിൽ ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍ ചില ശീലങ്ങള്‍ ആരംഭിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും. നിങ്ങള്‍ കുട്ടിയായിരിക്കുമ്പോഴോ കൗമാരത്തിലോ കഴിച്ച മിഠായികള്‍ 30 വയസ്സിനു ശേഷം കഴിക്കുന്നത് ദോഷങ്ങൾ വരുത്തിവെച്ചേക്കും. ആരോഗ്യകരവും, പ്രായത്തിന് അനുയോജ്യമായതുമായ ഒരു ജീവിതശൈലി (Healthy Lifestyle) നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുപ്പത് വയസ് പിന്നിടുന്നതോടെ നിങ്ങൾ ഉപേക്ഷിക്കേണ്ട നിരവധി ശീലങ്ങളുണ്ട് (Habits). അവ എന്തെല്ലാമെന്ന് നോക്കാം:
പുകവലി
ഏത് പ്രായത്തിലാണെങ്കിലും പുകവലി ആരോഗ്യത്തിന് നല്ലതല്ല. എന്നിരുന്നാലും 30 വയസ്സിന് ശേഷവും പുകവലി തുടരുകയാണെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. 2013ല്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ നടത്തിയ ഒരു പഠനമനുസരിച്ച്, 40 വയസ്സിനു മുമ്പ് പുകവലി ഉപേക്ഷിക്കുന്നത് പുകവലി സംബന്ധമായ അസുഖം മൂലം അകാലത്തില്‍ മരിക്കാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുന്നു. 54 വയസ്സാകുമ്പോഴേക്കും അത് ഉപേക്ഷിക്കുന്നത് നിങ്ങളുടെ മരണ സാധ്യത മൂന്നില്‍ രണ്ടായി കുറയ്ക്കുന്നു.
advertisement
മെറ്റബോളിസം
30കള്‍ പിന്നിട്ടാൽ അധിക കലോറികളോട് പോരാടുന്നതിന് മെറ്റബോളിസത്തെ മാത്രം ആശ്രയിക്കാനാവില്ല. കര്‍ശനമായ ഫിറ്റ്‌നസ് ദിനചര്യ പിന്തുടരുകയും ദൈനംദിന ജീവിതത്തില്‍ ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. മെറ്റബോളിസം കുറയുന്നത് വാര്‍ദ്ധക്യത്തിന്റെ ഒരു അനിവാര്യമായ ഭാഗമാണ്. എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധ പുലർത്തുന്നതിലൂടെ നമുക്ക് മെറ്റബോളിസത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഴിയുമെന്നാണ് എന്‍വൈയു ലാങ്കോണ്‍ ഹെല്‍ത്തിലെ മെഡിക്കല്‍ വെയ്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ.ഹോളി ലോഫ്ടണ്‍ പറയുന്നത്.
പരിസ്ഥിതി സംരക്ഷണം
നിങ്ങളുടെ സ്വന്തം ആരോഗ്യത്തെ കൂടാതെ ഈ ശീലങ്ങള്‍ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നതും പരിഗണിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത ഏത് പ്രായത്തിലും നമ്മൾ കാണിക്കേണ്ടതുണ്ട്. അതിനാല്‍ പാരിസ്ഥിതികമായി ദോഷം ചെയ്യുന്ന ശീലങ്ങൾ ഒഴിവാക്കുക.
advertisement
സാമ്പത്തിക ഉത്തരവാദിത്തമില്ലായ്മ
മുപ്പത് വയസിന് മുമ്പുള്ള കാലഘട്ടത്തിൽ നന്നായി പണം ചെലവഴിച്ചിരുന്ന വ്യക്തിയായിരുന്നിരിക്കാം നിങ്ങൾ. മാതാപിതാക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ കടം വാങ്ങിയിട്ടുമുണ്ടാകാം. എന്നാല്‍ മുപ്പതുകൾ പിന്നിട്ടാൽ നിങ്ങള്‍ പണം ലാഭിക്കാന്‍ തുടങ്ങുകയും ലാഭകരമായ സ്‌കീമുകളിലോ ഫണ്ടുകളിലോ നിക്ഷേപിക്കാൻ ശ്രമിക്കുകയും വേണം. നിങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ 15 ശതമാനമെങ്കിലും ലാഭിക്കാന്‍ ശ്രമിക്കുക.
വർക്ക് - ലൈഫ് ബാലൻസ്
മുപ്പത് വയസിന് മുമ്പ് വിവിധ ആവശ്യങ്ങള്‍ക്കായി രാവും പകലും ജോലികളില്‍ മുഴുകിയിരുന്ന സ്വഭാവക്കാരൻ ആയിരുന്നിരിക്കാം നിങ്ങൾ. എന്നാല്‍ മുപ്പതുകൾ പിന്നിട്ടാൽ ആരോഗ്യകരമായ രീതിയിൽ വർക്ക്-ലൈഫ് ബാലൻസ് നിലനിര്‍ത്താനും സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബാംഗങ്ങള്‍ക്കൊപ്പവും സമയം ചെലവഴിക്കാനും ശ്രമിക്കുക. നിങ്ങളുടെ ഹോബികള്‍ക്കായി സമയം നീക്കി വെയ്ക്കുക. അവധിക്കാലം ആഘോഷിക്കാന്‍ ശ്രമിക്കുക.
advertisement
Summary: Here is a list of things to be followed once you hit your 30s
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Healthy Lifestyle | മുപ്പത് വയസ് പിന്നിട്ടവരാണോ നിങ്ങൾ? ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ഈ ശീലങ്ങൾ ഉപേക്ഷിക്കുക
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement