ജനനേന്ദ്രിയം അസ്ഥിയായി മാറുന്ന അപൂർവ രോഗം; 63കാരനിൽ കണ്ടെത്തിയത് എക്സ്റേ പരിശോധനയിൽ

Last Updated:

അപൂർവമായ അവസ്ഥയാണിത്. യൂറോളജി കേസ് റിപ്പോർട്ട് പ്രകാരം ഇത്തരത്തിലുള്ള വെറും 40ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 63 കാരന്റെ ഇടുപ്പിന്റെ എക്സ്റേ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അപൂര്‍വരോഗാവസ്ഥയാണ് എക്സ്റേയിൽ കണ്ടെത്തിയത്. 'പെനൈൽ ഓസിഫിക്കേഷൻ' എന്നാണ് ഇത്തരം അവസ്ഥയെ വിളിക്കുന്നത്.
2019ൽ നടപ്പാതയിൽ വീണ് കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് 63 കാരൻ ന്യൂയോർക്ക് സിറ്റി ആശുപത്രിയിലെത്തിയത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേൽക്കുകയോ ബോധക്ഷയം സംഭവിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് കാല്‍ മുട്ടുവേദനയ്ക്ക് കാരണമായേക്കാവുന്ന ഒടിവോ ചതവോ മറ്റ് പ്രശ്‌നങ്ങളോ ഒഴിവാക്കാനായി ഡോക്ടർമാർ ഇടുപ്പിന്റെ എക്സ് റേ എടുക്കാന്‍ നിർദേശിക്കുകയായിരുന്നു.
എക്സ്റേ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ലാഡ്ബൈബിൾ റിപ്പോര്‍ട്ട് ചെയ്തു. ജനനേന്ദ്രിയത്തിലെ മൃദുവായ കോശങ്ങളിൽ ഗുരുതരമായ കാൽസിഫിക്കേഷൻ സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. 'എക്സ്ട്രാസ്കെലെറ്റൽ ബോൺ' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. കാത്സ്യം ലവണങ്ങൾ ജനനേന്ദ്രിയത്തിൽ ഒരു ഫലകത്തോട് സാമ്യമുള്ള രീതിയിൽ നിക്ഷേപിക്കപ്പെടുന്ന അസ്ഥയാണിത്.
advertisement
അപൂർവമായ അവസ്ഥയാണിത്. യൂറോളജി കേസ് റിപ്പോർട്ട് പ്രകാരം ഇത്തരത്തിലുള്ള വെറും 40ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പെനൈൽ ഓസിഫിക്കേഷൻ എന്നത് ജനനേന്ദ്രി.ത്തിന്റെ പാത്തോഫിസിയോളജിക്ക് കാരണമായ ഒരു രോഗമാണ്, ഇതിൽ അസ്ഥി പോലുള്ള കലകൾ രൂപപ്പെടുന്നു. സയൻസ് അലേർട്ട് റിപ്പോര്‍ട്ട് പ്രകാരം പയ്റോണീസ് ഡിസീസ് (ലൈംഗിക പ്രശ്നങ്ങളുമായി വരുന്ന പുരുഷന്മാരിൽ കണ്ടേക്കാവുന്ന ഒരു രോഗാവസ്ഥ), ട്രോമ, പ്രമേഹം, വൃക്കസംബന്ധമായ രോഗം തുടങ്ങിയ മറ്റ് പല രോഗങ്ങളുമായി ഇത് പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു.
advertisement
പുരുഷലിംഗത്തിന്റെ പ്രതലത്തിലുള്ള കല്ലിപ്പായോ, ലിംഗത്തിനുള്ള വളവായോ ആണ് പയ്റോണീസ് ഡിസീസ് കാണപ്പെടുന്നത്. ലിംഗത്തിന്റെ ആകൃതിയിലുള്ള വ്യത്യാസം കൊണ്ടും, ഇതിനോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന ലൈംഗിക ശേഷിക്കുറവ് കാരണവും, ഇത്തരം ആളുകളിൽ തൃപ്തികരമായ ലൈംഗികബന്ധം സാധ്യമല്ലാതെ വരുന്നു.
രോഗനിർണയത്തിന് ശേഷം, ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ രോഗി തീരുമാനിച്ചതായും കൂടുതൽ പരിശോധനകൾക്കോ ചികിത്സകൾക്കോ  അദ്ദേഹം സമ്മതിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിവിധ റിപ്പോർട്ടുകളിൽ നിന്ന് സമാഹരിച്ചതാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്, ന്യൂസ് 18 അതിൻ്റെ കൃത്യത ഉറപ്പുനൽകുന്നില്ല.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
ജനനേന്ദ്രിയം അസ്ഥിയായി മാറുന്ന അപൂർവ രോഗം; 63കാരനിൽ കണ്ടെത്തിയത് എക്സ്റേ പരിശോധനയിൽ
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement