കോംഗോ പനിയെ പേടിക്കണോ?
Last Updated:
മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന മാരകമായ വൈറസ് രോഗമാണ് കോംഗോ ഫീവർ. ക്രൈമീൻ - കോംഗോ ഹിമറാജിക് ഫീവർ എന്നാണ് കോഗോ ഫീവറിന്റെ മുഴുവൻ പേര്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്.
ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനിയുടെ ലക്ഷണം കണ്ടുതുടങ്ങും. എന്നാൽ രോഗം വായുവിലൂടെ പകരില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വ്യാപകമായി പടരാൻ സാധ്യത കുറവാണ് എന്നാണ് കണക്കുകൂട്ടൽ. മൃഗങ്ങളുടെ സാമീപ്യംമാണ് മനുഷ്യരിലേക്ക് രോഗം പടരുന്നതിന്റെ മുഖ്യ കാരണം.
ലക്ഷണങ്ങൾ
കോംഗോ ഫീവറിന്റെ പ്രധാന ലക്ഷണം പനിയാണ്. കൂടാതെ തലവേദന ശക്തമായ ശരീരവേദന, കഴുത്തുവേദന, പുറംവേദന, ഛർദി ഇവയെല്ലാം രോഗലക്ഷണങ്ങളാണ്. രോഗം ഗുരുതരമായാല്‍ രണ്ടാം ആഴ്ച മുതല്‍ മൂത്രത്തില്‍ രക്താംശം, മൂക്കില്‍ നിന്ന് രക്തം വരിക, ഛര്‍ദില്‍ തുടങ്ങിയവ കണ്ടുതുടങ്ങും. ക്രമേണ കരളിനെയും വൃക്കകളെയും രോഗം ബാധിക്കും. ഇതിൽ മരണത്തിലേക്ക് വരെയെത്താം.
advertisement
പ്രതിരോധം
കന്നുകാലികളുമായി നേരിട്ട് സംമ്പർക്കം പുലർത്തുന്നത് ഒഴുവാക്കുന്നതിലൂടെ രോഗം പടരുന്നത് തടയാനാകും. വളർത്തു മൃഗങ്ങളുടെ ശരീരത്തുള്ള ചെള്ളിനെ നശിപ്പിക്കുക.അവയമായി അടുത്ത് ഇടപെട്ടാൽ വസ്‌ത്രങ്ങളിലും മറ്റും ചെള്ള് ഉണ്ടോ എന്നു പരിശോധിക്കുക. അസുഖ ബാധിതരുള്ള പ്രദേശങ്ങളിലെ ആളുകൾ കൂടുതൽ ശ്രദ്ധ പുലർത്താനും ശ്രദ്ധിക്കാണം.
ഫലപ്രദമായി ഉപയോഗിക്കാന്‍ സാധ്യമാവുന്ന ഒരു പ്രതിരോധ മരുന്ന് കോംഗോ വൈറസിനെതിരെ കണ്ടെത്തിയിട്ടില്ല എന്നതും ആശങ്ക് ഉണർത്തുന്ന ഘടകമാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2018 7:02 PM IST


