മൊബൈല്‍ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് നല്ലതെന്ന് പഠനം; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മാത്രം

Last Updated:

ഒരുദിവസം രണ്ട് മണിക്കൂറില്‍ താഴെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും

മൊബൈൽഫോൺ
മൊബൈൽഫോൺ
മൊബൈല്‍ ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം. PLOS ONE ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന കൗമാരാക്കാര്‍ക്കിടയില്‍ വിഷാദം, ആത്മഹത്യ പ്രവണത, ഉറക്കപ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം, ലഹരിയുപയോഗം എന്നിവ ഫോണ്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് കുറവായിരിക്കും എന്നാണ് പഠനം പറയുന്നത്.
എന്നാല്‍ നാല്മണിക്കൂറില്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ മാനസികാരോഗ്യം തകിടം മറിയാനുള്ള സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ''ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കുന്നത് ആത്മഹത്യ പ്രവണത കുറയ്ക്കാന്‍ സഹായിക്കും. ഒരുദിവസം രണ്ട് മണിക്കൂറില്‍ താഴെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും,'' പഠനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
2017നും 2020നും ഇടയില്‍ ഏകദേശം 50000 കൊറിയന്‍ യുവാക്കള്‍ക്കിടയില്‍ ഒരു പഠനം നടത്തിയിരുന്നു. രണ്ട് സെറ്റ് ചോദ്യവലി നല്‍കിയാണ് പഠനം നടത്തിയത്. ഒന്ന് അവരുടെ ശാരീരിക മാനസികാരോഗ്യത്തെക്കുറിച്ചുള്ളതും രണ്ടാമത്തേത് അവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ വേണ്ടിയിട്ടുള്ളതുമായിരുന്നു. തുടര്‍ന്ന് കൊറിയയിലെ ഹാന്‍യാംഗ് സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ ഈ ചോദ്യവലിയിലെ ഉത്തരങ്ങള്‍ വിശദമായി പഠിച്ചു.
advertisement
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും വ്യക്തികളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും വിദഗ്ധര്‍ പഠനം നടത്തി. നിയന്ത്രിത അളവിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്. എന്നാല്‍ കൂടിയ അളവില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതര മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പഠനം വിലയിരുത്തി.
നാല് മണിക്കൂറില്‍ കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമല്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെയുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഇവരില്‍ സമ്മര്‍ദ്ദം, പൊണ്ണത്തടി,വിഷാദം, ആത്മഹത്യ പ്രവണത എന്നിവ വര്‍ധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
advertisement
അതേസമയം അമേരിക്കയില്‍ പ്രായപൂര്‍ത്തിയായവര്‍ ശരാശരി നാലരമണിക്കൂറിലധികം സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുന്നുവെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളോട് അടിമപ്പെട്ടവരില്‍ മാനസികപ്രശ്‌നങ്ങള്‍ രൂക്ഷമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഈയടുത്ത് നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Health/
മൊബൈല്‍ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് നല്ലതെന്ന് പഠനം; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മാത്രം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement