Health Tips | വെള്ളം കുടിക്കാൻ മടി വേണ്ട; മഴക്കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

Pregnancy Health Tips : ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

കടുത്ത ചൂടില്‍ നിന്നും വിയര്‍പ്പില്‍ നിന്നും മഴ നല്‍കിയ ആശ്വാസം ചെറുതല്ല. എന്നാല്‍, നിങ്ങളുടെ വയറ്റില്‍ വളരുന്ന കുഞ്ഞുവാവയ്ക്ക് ഈ സമയത്ത് സുരക്ഷിതമായ കാര്യങ്ങള്‍ എന്തൊക്കൊണ്? മഴക്കാലത്ത് ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെ പരിചരണത്തില്‍ ശ്രദ്ധക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. വാക്‌സിനുകള്‍ കൃത്യമായെടുക്കാം
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കോവിഡ്-വാക്‌സിന്‍ എടുക്കുന്നതിന് സര്‍ക്കാര്‍ ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുണ്ട്. നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കണ്ട് ഇക്കാര്യത്തെപ്പറ്റി സംസാരിക്കാം. മഹാവ്യാധിയുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിങ്ങളെയും കുഞ്ഞിനെയും സംരക്ഷിക്കുന്നതിന് ഇത് ഏറെ സഹായിക്കും.
2. ധാരാളം വെള്ളം കുടിക്കുക
വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ദാഹം മഴക്കാലത്ത് തോന്നണമെന്നില്ല. എന്നാല്‍, ഈ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സാധാരണഗതിയില്‍ ഒരു ദിവസം 2.5 ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ഇത് വെള്ളമോ, ചൂട് ചായയോ കാപ്പിയോ സൂപ്പോ എന്താണെങ്കിലും കുഴപ്പമില്ല. വെള്ളമാകണമെന്ന് മാത്രം. തലവേദന, തൊണ്ടയിലെ കരകരപ്പ് എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം കിട്ടുമെന്നതിന് പുറമെ നിങ്ങളുടെ കുഞ്ഞിനാവശ്യമായ വെള്ളം ഉറപ്പുവരുത്തുകയും ചെയ്യും.
advertisement
3. വിറ്റമിന്‍ സി സമ്പന്നമായ നന്നായി പാകം ചെയ്ത ഭക്ഷണം
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി അനിവാര്യമാണെന്ന് നിങ്ങള്‍ക്കറിയമല്ലോ? പ്രത്യേകിച്ച് ജലദോഷം, തൊണ്ടവേദന തുടങ്ങിയ അപ്പര്‍ റെസ്പിരേറ്ററി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയുന്നതിന് വിറ്റാമിന്‍ സി ഏറെ ഫലപ്രദമാണ്. നാരങ്ങ, ഓറഞ്ച്, മുസമ്പി തുടങ്ങി സിട്രസ് പഴങ്ങളും അവയുടെ ജ്യൂസുകളും ധാരാളമായി കഴിക്കാം.
advertisement
ഭക്ഷണം കേടുവന്ന് വയറ്റില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും മഴക്കാലത്ത് ഏറെയാണ്. അതിനാല്‍ നിങ്ങളുടെ ഭക്ഷണം വൃത്തിയുള്ളതായിരിക്കാൻ ശ്രദ്ധിക്കാം. ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പ് പച്ചക്കറികളും ഇറച്ചി, മത്സ്യം മുതലായവും നന്നായി കഴുകിയെടുക്കാന്‍ ശ്രദ്ധിക്കണം.
4. വ്യായാമം
ഈ സമയം ദിവസേനയുള്ള നടപ്പിനും ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതിനും മുടക്കം വരുത്തരുത്. വെള്ളമില്ലാത്ത, തെന്നിവീഴാന്‍ സാധ്യത കുറഞ്ഞ ഇടങ്ങളിലൂടെ വേണം നടക്കാന്‍. നല്ല ഗ്രിപ്പുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് സുരക്ഷ ഉറപ്പുവരുത്തും.
5. കോവിഡ് മുൻകരുതൽ
കോവിഡ് ഭീഷണി ഇപ്പോഴും നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കൈകള്‍ നന്നായി സോപ്പിട്ട് കഴുകിയെന്ന് ഉറപ്പുവരുത്തണം. പുറത്ത്‌പോകുമ്പോള്‍ വായും മൂക്കും നന്നായി മറയത്തക്കവിധം മാസ്‌ക് ധരിക്കുക.
advertisement
സാമൂഹികാകലം പാലിക്കുക. പുറത്തുനിന്നുള്ള ആരെങ്കിലുമായും ഇടപഴകാനുള്ള സാധ്യതയുണ്ടെങ്കില്‍ അവരില്‍ നിന്ന് ആറ് അടി അകലം പാലിക്കുക.
ധാരാളം വെള്ളം കുടിക്കാം, സുരക്ഷിതമായിരിക്കാം, ആരോഗ്യത്തോടെയിരിക്കാം
(തയ്യാറാക്കിയത്: ഡോ. റുബീന ഷാനവാസ് സെഡ്, ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഒബ്‌സ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക):
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | വെള്ളം കുടിക്കാൻ മടി വേണ്ട; മഴക്കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
  • 14 കാരനായ വൈഭവ് സൂര്യവൻഷി 32 പന്തിൽ സെഞ്ച്വറി നേടി.

  • വെറും 42 പന്തിൽ 144 റൺസ് നേടി സൂര്യവൻഷി.

  • 343 സ്ട്രൈക്ക് റേറ്റിൽ 11 ഫോറും 15 സിക്‌സറും അടിച്ചു.

View All
advertisement