ഡിഎന്‍എയിലുള്ള ചില വൈറസുകള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനാകുമെന്ന് പഠനം

Last Updated:

ഈ കണ്ടെത്തലുകൾ ത്വക്ക് കാൻസർ, കിഡ്നിയിലെ കാൻസർ തുടങ്ങിയ മറ്റ് കാൻസറുകൾ സംബന്ധിച്ച പഠനങ്ങളിലും ഉപയോ​​ഗപ്പെടുത്താനാകുമെന്നും ശാസ്ത്രജ്ഞർ

മനുഷ്യന്റെ ഡിഎന്‍എയില്‍ വര്‍ഷങ്ങളായി കാണപ്പെടുന്ന ചില വൈറസുകള്‍ക്ക് ശ്വാസകോശ കാൻസറിനെ പ്രതിരോധിക്കാനാകുമെന്ന് പുതിയ പഠനം. ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ശ്വാസകോശ അർബുദം ബാധിച്ച 421 രോഗികളെയാണ് പഠന വിധേയരാക്കിയത്. ട്യൂമറുകൾക്ക് എങ്ങനെയാണ് മാറ്റം സംഭവിച്ചത് എന്നും ഡോക്ടർമാർ നിരീക്ഷിച്ചു.
കാൻസർ കോശങ്ങളുടെ ഡിഎൻഎയിലെ മാറ്റങ്ങൾ പരിശോധിച്ചാൽ ഭാവിയിൽ ആ കോശങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുമെന്നും ഗവേഷകർ പറഞ്ഞു. ശരീരത്തിന്റെ ഏതൊക്കെ ഭാ​ഗങ്ങളിലേക്ക് കാൻസർ പടരുമെന്നും അത് എപ്പോൾ പടരുമെന്നും മനസിലാക്കാനാകും.
ശ്വാസകോശ അർബുദം ബാധിച്ച രോഗികളിലാണ് ഗവേഷണം നടത്തിയതെങ്കിലും ഈ കണ്ടെത്തലുകൾ ത്വക്ക് കാൻസർ, കിഡ്നിയിലെ കാൻസർ തുടങ്ങിയ മറ്റ് കാൻസറുകൾ സംബന്ധിച്ച പഠനങ്ങളിലും ഉപയോ​​ഗപ്പെടുത്താനാകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
”ട്യൂമറിനെ ‍നന്നായി നിരീക്ഷിക്കുന്നതിലൂടെ, ഈ സെല്ലുകൾ പരസ്പരം എങ്ങനെ ഇടപഴകുന്നുവെന്ന് നമുക്ക് മനസിലാക്കാൻ കഴിയും, ഇത് ട്യൂമർ വീണ്ടും വരാനുള്ള സാധ്യതയെക്കുറിച്ചും ഇത് എപ്പോൾ സംഭവിക്കാം എന്നതിനെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങളെ സഹായിക്കുന്നു. ദശലക്ഷക്കണക്കിന് രോഗികൾക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണിത്”, ​ഗവേഷണത്തിൽ പങ്കാളിയായ പ്രൊഫസർ ചാൾസ് സ്വന്റൺ പറഞ്ഞു.
advertisement
Also Read- എന്താണ് അഡിനോയ്ഡൈറ്റിസ്? ഈ രോ​ഗം എങ്ങനെയാണ് ഉണ്ടാകുന്നത്?
നിലവിൽ, ഒരു രോഗിയുടെ ട്യൂമർ നിരീക്ഷിക്കുന്നതിന് ലഭ്യമായ ഏറ്റവും നല്ല ഓപ്ഷൻ ബയോപ്സി അല്ലെങ്കിൽ ശസ്ത്രക്രിയയാണ്. രണ്ടും സമയമെടുക്കുന്ന രീതികളാണ്. ഒരു നിശ്ചിത സമയത്ത് ട്യൂമർ എങ്ങനെയാണ് ഉള്ളത് എന്നറിയാനേ ഇതിലൂടെ സാധിക്കൂ.
രക്തത്തിലെ ട്യൂമർ ഡിഎൻഎയുടെ സാന്നിധ്യം കൊണ്ടു മാത്രം കാൻസർ പടരുമെന്നോ വീണ്ടും വരുമെന്നോ കരുതാനാകില്ല. ട്യൂമർ സെല്ലുകളിലെ മൈക്രോസ്കോപിറ്റ് പാറ്റേണുകൾക്കും കാൻസർ വീണ്ടും വരാനുള്ള സാധ്യതയുമായി ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
advertisement
Also Read- ജീവിതശൈലിയും വന്ധ്യതയും തമ്മിലുള്ള ബന്ധം? പ്രത്യുത്പാദന ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ അപഹരിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ഈ മരണങ്ങളില്‍ 40 ശതമാനത്തിലേറെയും ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും.
ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിനെതിരെയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനമായാണ് ആചരിക്കുന്നത്. കാന്‍സറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍, ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള വ്യക്തികളിലും കുടുംബങ്ങളിലും കമ്മ്യൂണിറ്റികളിലും കാന്‍സറിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കാനും അതിന്റെ ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളും സര്‍ക്കാരുകളും ഓര്‍ഗനൈസേഷനുകളും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനം കൂടിയാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Health/
ഡിഎന്‍എയിലുള്ള ചില വൈറസുകള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനാകുമെന്ന് പഠനം
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement