Heart Diseases | ഹൃദ്രോഗ സാധ്യത കൂടുതല്‍ പുരുഷന്മാരില്‍; ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ടതെന്ത്?

Last Updated:

പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. പുരുഷന്മാര്‍ക്ക് സാധാരണയായി നെഞ്ചുവേദന, ശ്വാസതടസ്സം, കൈകളിലോ കഴുത്തിലോ പുറംഭാഗത്തോ തരിപ്പ് എന്നിവയാണ് അനുഭവപ്പെടാറുള്ളത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ലോകമെമ്പാടുമുള്ള ആളുകളില്‍ വര്‍ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ഹൃദ്രോഗം (heart disease) . ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണശീലങ്ങളും ഇതിന് കാരണമാകുന്ന ഘടകങ്ങളാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്ക് (men) ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പല പഠനങ്ങളും ഗവേഷങ്ങളും സൂചിപ്പിക്കുന്നത്.
പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരും ഇന്ന് ഹൃദയാഘാതം പോലുള്ള വിവിധ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. പുരുഷന്മാര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധരും പറയുന്നു. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാര്‍ക്ക് ദേഷ്യവും സമ്മര്‍ദ്ദവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെയും സ്‌ട്രെസ് ഹോര്‍മോണുകളുടെയും അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.
പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. പുരുഷന്മാര്‍ക്ക് സാധാരണയായി നെഞ്ചുവേദന, ശ്വാസതടസ്സം, കൈകളിലോ കഴുത്തിലോ പുറംഭാഗത്തോ തരിപ്പ് എന്നിവയാണ് അനുഭവപ്പെടാറുള്ളത്. അതേസമയം, സ്ത്രീകളില്‍ ഓക്കാനം, തലകറക്കം, നെഞ്ചെരിച്ചില്‍, ക്ഷീണം, വിയര്‍പ്പ് എന്നീ ലക്ഷണങ്ങളും കാണുന്നു. അതിനാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് നിര്‍ണായകമാണ്.
advertisement
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ പുരുഷന്മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:
വ്യായാമം ചെയ്യുക (Exercise)
ജോഗിംഗ്, നടത്തം, സൈക്ലിംഗ്, ഓട്ടം തുടങ്ങിയ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുന്നത് ഹൃദയാരോഗ്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന മറ്റ് വ്യായാമങ്ങളും നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
പോഷകാഹാരം (Nutrition)
ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമത്തിനും പ്രധാന പങ്കുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും പഴങ്ങളും പയറുവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. നാരുകളും ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ കലോറി കുറവായിരിക്കും. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
advertisement
കൊഴുപ്പിന്റെ ഉപഭോഗം (Fat consumption)
ശരീരത്തിന്റെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും കൊഴുപ്പുകള്‍ അത്യാവശ്യമാണെങ്കിലും എല്ലാ കൊഴുപ്പുകളും ഹൃദയാരോഗ്യത്തിന് ഗുണകരമായിരിക്കില്ല. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പൂരിത കൊഴുപ്പിന്റെ ഉപയോഗം നിങ്ങള്‍ കുറയ്ക്കണം. ചുവന്ന മാംസം, വെണ്ണ തുടങ്ങിയ ഭക്ഷണങ്ങളിലാണ് പൂരിത കൊഴുപ്പുകള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത്.
സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക (Stress management)
അമിത സമ്മര്‍ദ്ദം എല്ലായ്‌പ്പോഴും നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കും. നല്ല ഉറക്കം, ധ്യാനം, വിശ്രമ രീതികള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
advertisement
ചില ശീലങ്ങള്‍ ഉപേക്ഷിക്കുക (Quit certain habits)
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കും. ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തെ ബാധിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിത മദ്യപാനം മൂലം ഹൃദയസ്തംഭനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
advertisement
ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികള്‍ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം. പേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി രക്തധമനികളില്‍ അമിതമായ കൊളസ്ട്രോളും കൊഴുപ്പും അടിഞ്ഞുണ്ടാകുന്ന ബ്ലോക്കുകള്‍ ധമനികളുടെ വീതി കുറയ്ക്കുകയും രക്തവിതരണം തടസ്സപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയപേശികള്‍ക്ക് നാശമുണ്ടായി ഹൃദയം സ്തംഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/
Heart Diseases | ഹൃദ്രോഗ സാധ്യത കൂടുതല്‍ പുരുഷന്മാരില്‍; ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ടതെന്ത്?
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement