Types of Injections | ഇഞ്ചക്ഷനുകൾ പലതരം; എന്തുകൊണ്ടാണ് ഇവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകുന്നത്?

Last Updated:

വിവിധ തരത്തിലുള്ള കുത്തിവയ്പ്പുകളെക്കുറിച്ചും അവ ഓരോന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി വയ്ക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അറിയാം

Types-injections
Types-injections
മനുഷ്യശരീരത്തിലേക്ക് ഒരു സൂചി അല്ലെങ്കില്‍ സിറിഞ്ച് ഉപയോഗിച്ച് ദ്രാവകരൂപത്തിലുള്ള മരുന്ന് കുത്തിവയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് കുത്തിവയ്പ്പ് അഥവാ ഇഞ്ചക്ഷൻ (Injections). ഷോട്ട് (Shot) അല്ലെങ്കില് ജാബ് (Jab) എന്നാണ് കുത്തിവയ്പ്പിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറയുന്നത്. നിരവധി മരുന്നുകള്‍ (Medicines) ഇത്തരത്തില്‍ മനുഷ്യശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഈ മരുന്നുകളെല്ലാം ശരീരത്തിലെ ഒരേ സ്ഥലത്ത് അല്ല കുത്തിവയ്ക്കുന്നത്.
എന്തുകൊണ്ടാണ് എല്ലാ ഇഞ്ചക്ഷനുകളും ഒരേ സ്ഥലത്ത് തന്നെ നൽകാത്തത്? കുത്തിവയ്പ്പുകള്‍ വഴി ശരീരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത മരുന്നുകള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെന്താണ്? വിവിധ തരത്തിലുള്ള കുത്തിവയ്പ്പുകളെക്കുറിച്ചും അവ ഓരോന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി വയ്ക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അറിയാം.
ഇന്‍ട്രാവീനസ്/ ഐവി
മരുന്ന് ശരീരത്തിൽ കുത്തിവയ്ക്കുന്നതിനുള്ള ഏറ്റവും വേഗതയേറിയ മാർഗമാണ് ഇത്. സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നേരിട്ട് ഞരമ്പുകളിലേയ്ക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. വേദന സംഹാരികൾ, ആൻറിബയോട്ടിക്കുകൾ, അല്ലെങ്കിൽ മോർഫിൻ പോലുള്ള ആൻറി ഫംഗൽ ഏജന്റുകൾ തുടങ്ങിയ ഉടനടി ആവശ്യമായ മരുന്നുകളാണ് ഇത്തരത്തിൽ കുത്തിവയ്ക്കുന്നത്.
advertisement
ഇൻട്രാമസ്കുലർ / ഐഎം
ഈ കുത്തിവെയ്പ്പുകള്‍ പേശികളിലേക്ക് ആഴത്തിലാണ് നല്‍കുന്നത്. ഇതുവഴി ചുറ്റുമുള്ള രക്തക്കുഴലുകള്‍ക്ക് മരുന്ന് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കും. അതിന് ഉദാഹരണമാണ് കോവിഡ്-19 വാക്‌സിനുകള്‍. മസിലുകളിലെ രക്തം അതിവേഗത്തില്‍ ഒഴുകുന്നതിനാല്‍, ഇത് ശരീരത്തിലുടനീളം മരുന്ന് വേഗതത്തിൽ എത്തിക്കാൻ സഹായിക്കുന്നു. ഇവിടെ രക്തപ്രവാഹം വേഗത്തിലായതിനാല്‍ കൂടുതല്‍ അളവില്‍ മരുന്ന് നല്‍കാനും സാധിക്കും
സബ്ക്യൂട്ടേനീയസ്/ എസ് സി
കൊഴുപ്പിന്റെയും കൊളാജന്‍ കോശങ്ങളുടെയും ഒരു ശൃംഖലയാല്‍ നിര്‍മ്മിതമായ സബ്ക്യുട്ടിസ് അല്ലെങ്കില്‍ ഹൈപ്പോഡെര്‍മിസ് എന്നറിയപ്പെടുന്ന ചര്‍മ്മത്തിന്റെ ഏറ്റവും അകത്തെ പാളിയിലേക്കാണ് എസ്സി കുത്തിവയ്പ്പുകള്‍ എടുക്കുന്നത്. എസ്‌സി കുത്തിവയ്പ്പുകള്‍ എടുക്കുന്ന ശരീര ഭാഗത്ത് സമ്പന്നമായ ഒരു രക്ത വിതരണ സംവിധാനമില്ലാത്തുകൊണ്ട് തന്നെ വളരെ സാവാധനാത്തിലാണ് ഈ കുത്തിവയ്പ്പുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് ഉദാഹരണമാണ് പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍. ചര്‍മ്മത്തിന്റെ ആന്തരിക പാളിയിലെ ഫാറ്റി ടിഷ്യൂവുലൂടെ മാത്രം കടന്ന് പോകുന്നതിനാല്‍ ഇത്തരം കുത്തിവയ്പ്പുകള്‍ക്ക് നീളമുള്ള സൂചി ആവശ്യമില്ല.
advertisement
ഇന്‍ട്രാഡെര്‍മല്‍/ ഐഡി
ഈ കുത്തിവയ്പ്പുകള്‍ ഡെര്‍മിസ് എന്ന് വിളിക്കുന്ന ചര്‍മ്മത്തിന്റെ മധ്യപാളിയിലേക്ക് നേരിട്ടാണ് നല്‍കുന്നത്. ഇത് മുകളില്‍ പറഞ്ഞ മറ്റ് കുത്തിവയ്പ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും സാവധാനത്തിലാണ് ആഗിരണം ചെയ്യപ്പെടുന്നത്. ഇത് മരുന്നോ സപ്ലിമെന്റുകളോ എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ശരീരത്തില്‍ കുത്തിവയ്പ്പിന് ശേഷം ചെറിയ മുറിവ് ഉണ്ടായേക്കും.
കോവിഡ് വ്യാപന സമയത്താണ് നമ്മള്‍ ഇഞ്ചക്ഷനുകളെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ കേട്ടത്. കുത്തിവയ്പ്പ് പേടിയുള്ള നിരവധി ആളുകളും നമുക്ക് ചുറ്റുമുണ്ട്. അത്തരം ആളുകള്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചിരുന്നതും വാര്‍ത്തയായിരുന്നു. ഇതിന് പരിഹാരമായി കുത്തിവെയ്പ്പിന് പകരം നേസല്‍ കോവിഡ് വാക്‌സിനും വികസിപ്പിച്ചിരുന്നു. മൂക്കിലൂടെ വാക്സിന്‍ ഡോസ് സ്വീകരിക്കാം എന്നതാണ് നേസല്‍ വാക്സിന്റെ സവിശേഷത.
മലയാളം വാർത്തകൾ/ വാർത്ത/Life/
Types of Injections | ഇഞ്ചക്ഷനുകൾ പലതരം; എന്തുകൊണ്ടാണ് ഇവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകുന്നത്?
Next Article
advertisement
13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തിൽ കേസ് നൽകി; നടപടി 10.3 കോടി വായ്പാ തിരിച്ചടവ് മുടക്കിയതിന്
13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തിൽ കേസ് നൽകി; നടപടി 10.3 കോടി വായ്പാ തിരിച്ചടവ് മുടക്കിയതിന്
  • 13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് 10.33 കോടി രൂപ വായ്പാ തിരിച്ചടവ് മുടക്കിയതിന് കേസ് നൽകി.

  • ഓരോ നഴ്സിനും 61 ലക്ഷം മുതൽ 91 ലക്ഷം രൂപ വരെയാണ് കുടിശ്ശിക, Kerala പോലീസിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തു.

  • നഴ്സുമാർ ഇപ്പോൾ വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നു, എന്നാൽ വായ്പ തിരിച്ചടച്ചിട്ടില്ല.

View All
advertisement