ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ അല്‍ഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യത കുറയുമോ?

Last Updated:

അൽഷിമേഴ്സ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം

മേധാക്ഷയത്തിന്റെ (dementia) പ്രധാനകാരണമായാണ് അൽഷിമേഴ്സ് രോഗം കരുതപ്പെടുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഓർമ, ചിന്താശക്തി, അനുമാന ശേഷി എന്നിവയെയെല്ലാം ബാധിച്ചുകൊണ്ടാണ് പലപ്പോഴും അൽഷിമേഴ്സിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമാവുക. സാധാരണയായി പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ക്രമേണ നമ്മുടെ ഓര്‍മകള്‍ ഇല്ലാതാവുന്ന അല്‍ഷിമേഴ്സ് രോഗത്തിന് കൃത്യമായ ഒരു ചികിത്സയില്ലെങ്കിലും ചില മരുന്നുകളിലൂടെയും പരിചരണങ്ങളിലൂടെയും അതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയും.
ചില രോഗികളിൽ തങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലാക്കാൻ കഴിയാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാം. നേരത്തെ പഠിച്ച ചില കാര്യങ്ങൾ, സ്ഥലങ്ങൾ, പേര്, പ്രത്യേകമായി നടന്ന ചില സംഭവങ്ങൾ എന്നിവയെല്ലാം ഓർമ്മിച്ച് പറയാൻ സാധിക്കാത്ത സാഹചര്യങ്ങളും അല്‍ഷിമേഴ്സിന്റെ ആദ്യകാല അപകട സൂചനകളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. കാരണം ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നത് രോഗം ഗുരുതരമാകാതിരിക്കുന്നതിന് സഹായിക്കും. യുഎസിൽ അൽഷിമേഴ്സ് രോഗം ബാധിച്ച രണ്ട് വ്യക്തികൾക്ക് ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങൾ കൊണ്ട് ഇതിനെ അതിജീവിക്കാൻ കഴിഞ്ഞെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട്‌ ചെയ്യുന്നു.
advertisement
അൽഷിമേഴ്സ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഇതാ
1. ആരോഗ്യകരമായ ഭക്ഷണം - പഞ്ചസാര പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായും ഉപേക്ഷിക്കുക. പകരം, പഴങ്ങൾ, പച്ചക്കറികൾ , പരിപ്പ്, ധാന്യങ്ങൾ, മത്സ്യം, ചിക്കൻ, ആരോഗ്യകരമായ എണ്ണകൾ തുടങ്ങിയവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. ഈ ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കും. അതോടൊപ്പം തലച്ചോറിന്റെ ആരോഗ്യത്തെയും കാത്തുസൂക്ഷിക്കും.
2. വ്യായാമം - ശാരീരിക വ്യായാമങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ് . ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഉത്തമമായിരിക്കും. വേഗത കുറിച്ചുള്ള നടത്തം, നീന്തൽ, നൃത്തം എന്നിവ അനുയോജ്യമായത് അനുസരിച്ച് തെര‍ഞ്ഞെടുക്കാവുന്നതാണ്.
advertisement
3. മരുന്ന് - മൾട്ടിവിറ്റമിൻ, മിനറൽ സപ്ലിമെൻ്റ് എന്നിവ കഴിക്കുക. നിങ്ങളുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ പോഷകങ്ങളും ഇത് നൽകുന്നു. എന്നിരുന്നാലും, ഏത് സപ്ലിമെൻ്റുകൾ കഴിക്കണമെന്നത് കൃത്യമായി മനസ്സിലാക്കാൻ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
4. ശാന്തത പാലിക്കുക - ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ധ്യാനം, യോഗ എന്നിവ സമ്മർദ്ദം കുറിച്ച് നമുക്ക് ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാൻ സഹായിക്കും. ദിവസേനയുള്ള ജോലി സമ്മർദ്ദം കുറക്കാൻ നിങ്ങൾക്കായി കുറച്ച് സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും.
advertisement
5. ശരിയായ ഉറക്കം - ശരിയായി ഉറക്കം ലഭിക്കാത്തത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. അതിനാൽ കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഒരാൾ ഉറങ്ങുന്നത് അല്‍ഷിമേഴ്സിനെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Health/
ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ അല്‍ഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യത കുറയുമോ?
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement