പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും; അമിതമായി ഭക്ഷണം കഴിക്കാൻ തോന്നും; വിട്ടുവീഴ്ച അരുതേ

Last Updated:

തിരക്കേറിയ ജീവിതചര്യയും മറ്റ് പല കാരണങ്ങൾ കൊണ്ടും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ ഇന്ന് ധാരാളമാണ്

ഒരാളുടെ ദിനചര്യയിൽ, പ്രാതലിനു വളരെയേറെ പ്രാധാന്യമുണ്ടെന്ന് ശാസ്ത്രം പറയുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻറെ പഠനം അനുസരിച്ച്, ഏകദേശം 25% അമേരിക്കക്കാരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് അനാരോഗ്യകരമായ ഒരു പ്രവണതയിലേക്ക് എത്തിക്കുമെന്ന് വിദഗ്ധർ പറയുന്നു. തിരക്കേറിയ ജീവിതചര്യയും മറ്റ് പല കാരണങ്ങൾ കൊണ്ടും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ ഇന്ന് ധാരാളമുണ്ട്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകുമെന്നും ഇത് മൂലം ശരീരത്തിന് ക്ഷീണം ഉണ്ടാവുകയും പ്രതികരണശേഷി കുറയുകയും ചെയ്യുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
"നിങ്ങൾ രാവിലെ ആറു മണിക്ക് ഉറക്കമുണർന്ന് രാത്രി 10 മണിക്ക് ഉറങ്ങാൻ പോകുന്നത് ശരീരത്തിനു ഗുണം ചെയ്യുന്നുവെന്ന് ",ഡോ. നഹീദ് അലി ജിബി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചയാപചയ പ്രവർത്തനം വർധിപ്പിക്കാൻ രാവിലെ ഉണർന്ന് കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കണമെന്ന് വിദഗ്ധർ നിര്‍ദേശിക്കുന്നു. ശരീരത്തിൽ വിശപ്പുണ്ടാക്കുന്ന ഹോർമോൺ ആണ് ഗ്രെലിൻ ."നിങ്ങൾ അതിരാവിലെ ഭക്ഷണം കഴിക്കാതെയിരുന്നാൽ , പിന്നീട് ശരീരത്തിൽ ഗ്രെലിന്റെ അളവ് കൂടും, അപ്പോൾ ശരീരം ഇരട്ടി ഭക്ഷണം ആവശ്യപ്പെടും", സിയാറ്റിലിലെ കൂപ്പർ സെന്റർ ഫോർ മെറ്റബോളിസത്തിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. എമിലി കൂപ്പർ പറഞ്ഞു.
advertisement
അമിതമായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയുണ്ടാക്കുമെന്നും കൂപ്പർ മുന്നറിയിപ്പ് നൽകി. അമിത വണ്ണം കുറയ്ക്കുന്നതിന് നിശ്ചിത സമയ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇപ്പോൾ മിക്കവരും പിന്തുടരാറുണ്ട്. ഇതിനെക്കുറിച്ചു സമ്മിശ്ര പ്രതികരണങ്ങൾ ആണ് നിലവിലുള്ളത്. ഇത് ശരീരഭാരം കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രമേഹം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചിലർ വാദിക്കുന്നു. ഭക്ഷണം ഇങ്ങനെ നിയന്ത്രിക്കുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണ സാധ്യത 91% വർദ്ധിപ്പിക്കുമെന്നു അടുത്തിടെ നടന്ന ചില പഠനങ്ങൾ പറയുന്നു. താൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് നെ അനുകൂലിക്കുന്നില്ല എന്ന് കൂപ്പർ അഭിപ്രായപ്പെട്ടു.
advertisement
അതേസമയം, ഭക്ഷണത്തിന്റെ ഗുണനിലവാരം ആണ് ആരോഗ്യത്തിന് പ്രധാനമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പച്ചക്കറികൾ, ഇലക്കറികൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണം വിഷാദം, സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവ തടയാൻ സഹായിക്കുമെന്ന് മസാച്യുസെറ്റ്സ് ജനറല്‍സിലെ മക്കൻസ് സെന്റർ ഫോർ ബ്രെയിൻ ഹെൽത്തിന്റെ സഹസ്ഥാപകനും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ന്യൂറോളജി പ്രൊഫസറുമായ ഡോ. ജോനാഥൻ റോസാൻഡ് അഭിപ്രായപ്പെട്ടു. നിങ്ങൾ എന്ത് കഴിക്കുന്നു എന്നതും, എപ്പോൾ കഴിക്കുന്നു എന്നതും സുപ്രധാനമാണ്. അവരവരുടെ ആവശ്യങ്ങൾക്കു അനുസൃതമായി ഭക്ഷണകാര്യങ്ങളിൽ ഒരു ചിട്ടയുണ്ടാക്കുന്നത് ആരോഗ്യത്തിനു ഗുണകരമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും; അമിതമായി ഭക്ഷണം കഴിക്കാൻ തോന്നും; വിട്ടുവീഴ്ച അരുതേ
Next Article
advertisement
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
  • 2025-ൽ മോദി സർക്കാരിന്റെ നികുതി, തൊഴിൽ, വ്യവസായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ജിഡിപി 8.2% ആക്കി.

  • 29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി ഏകീകരിച്ചതോടെ 64.33 കോടി തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും സ്ത്രീ പങ്കാളിത്തവും.

  • ജിഎസ്ടി രണ്ട് സ്ലാബാക്കി, മധ്യവർഗത്തിന് ആദായനികുതി ഇളവ് നൽകി, MSME നിക്ഷേപ പരിധി വർദ്ധിപ്പിച്ചു.

View All
advertisement