രാത്രി ഒരു മണിയ്ക്ക് ശേഷം ഉറങ്ങുന്നവരാണോ നിങ്ങള്‍? ഉത്കണ്ഠയും വിഷാദരോഗവും പിടിപെടാന്‍ സാധ്യതയെന്ന് പഠനം
- Published by:Vishnupriya S
- news18-malayalam
Last Updated:
രാത്രി ഒരു മണിയ്ക്ക് ശേഷവും ഉണര്‍ന്നിരിക്കുന്നവരുടെ മാനസികാരോഗ്യം താറുമാറാകുമോ?
വൈകിയുള്ള ഉറക്കം നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുപ്രകാരം രാത്രി 1 മണിയ്ക്ക് ശേഷം ഉറങ്ങുന്നത് നിങ്ങളുടെ മാനസിക നിലയെ സാരമായി ബാധിക്കുമെന്നാണ് പറയുന്നത്. 1 മണിയ്ക്ക് മുമ്പ് ഉറങ്ങുന്നവരുടെ മാനസികരോഗ്യസ്ഥിതിയ്ക്ക് വലിയ വെല്ലുവിളികളൊന്നുമുണ്ടായിരിക്കില്ല. എന്നാല്‍ 1 മണിയ്ക്ക് ശേഷവും ഉണര്‍ന്നിരിക്കുന്നവരുടെ മാനസികാരോഗ്യം താറുമാറാകാനുള്ള സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു.
ദിവസവും ഏഴ് മണിക്കൂര്‍ വരെ ഉറങ്ങുന്ന 73,88 പേരുടെ വിവരങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. വൈകിയുള്ള ഉറക്കം നിങ്ങളുടെ സാധാരണഗതിയിലുള്ള ഉറക്കത്തിന്റെ പാറ്റേണില്‍ തന്നെ വ്യത്യാസമുണ്ടാക്കുന്നു. രാവിലെ നേരത്തെ ജോലിയ്ക്ക് പോകേണ്ടവര്‍ക്ക് മതിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടാകും. ഇത്തരക്കാര്‍ ഉറക്കത്തിനായി നമ്മുടെ ശരീരം നിര്‍മ്മിക്കുന്ന മെലാടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെയാണ് തടസ്സപ്പെടുത്തുന്നത്.
ഒരുപാട് ഘട്ടങ്ങളുള്ള ഒരു നീണ്ട പ്രക്രിയയാണ് ഉറക്കം. അതിനാല്‍ ഉറക്കം മാറ്റിവെയ്ക്കുന്നത് നിങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. ഡീപ് സ്ലീപ് അഥവാ ഗാഢനിദ്ര നിങ്ങളുടെ ശരീര പുനര്‍നിര്‍മ്മാണത്തിന് സഹായിക്കും. അതേസമയം ആര്‍ഇഎം (rapid eye movement phase when dreams occur) സ്ലീപ് നിങ്ങളുടെ ഓര്‍മ്മകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. വൈകിയുള്ള ഉറക്കത്തില്‍ ഈ പറഞ്ഞ നേട്ടങ്ങള്‍ ഒന്നും ലഭിക്കില്ല.
advertisement
നിങ്ങള്‍ ഗാഢ നിദ്രയിലാകുന്ന സമയത്താണ് തലച്ചോറ് ശരീരത്തിലെ വിഷവസ്തുക്കളെയും മറ്റ് മാലിന്യങ്ങളെയും നീക്കം ചെയ്ത് അടുത്ത ദിവസത്തേക്കായി ശരീരത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ശരിയായ ഉറക്കം കിട്ടാതാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. ഉറക്കമില്ലായ്മ സ്ഥിരമാകുന്നതോടെ അതിന്റെ പ്രത്യാഘാതങ്ങള്‍ ശരീരം കാണിച്ചുതുടങ്ങും. ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാതെ വരിക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത്തരക്കാര്‍ക്ക് നേരിടേണ്ടി വരും.
നിങ്ങളുടെ ഓര്‍മ്മ ശക്തിയേയും ഇത് ബാധിക്കും. കൂടാതെ കുറഞ്ഞ അളവിലുള്ള ഉറക്കം ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെയും ദോഷമായി ബാധിക്കും. മസ്തിഷ്‌ക വീക്കം, അണുബാധ എന്നിവയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കൂട്ടാനും ഉറക്കമില്ലായ്മ കാരണമാകും. അത് നിങ്ങളെ ഉത്കണ്ഠ(anxiety), വിഷാദം പോലെയുള്ള മാനസിക രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 19, 2024 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
രാത്രി ഒരു മണിയ്ക്ക് ശേഷം ഉറങ്ങുന്നവരാണോ നിങ്ങള്‍? ഉത്കണ്ഠയും വിഷാദരോഗവും പിടിപെടാന്‍ സാധ്യതയെന്ന് പഠനം