ടോയ്‌ലറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാറുണ്ടോ? അനുഭവിച്ചോ!

Last Updated:

നിങ്ങൾ കൊണ്ടു നടക്കുന്നതിൽ ഏറ്റവും വൃത്തിയില്ലാത്ത ഒരു വസ്തുവാണ് സ്മാർട്ട് ഫോൺ

ശുചിത്വവും വൃത്തിയും പാലിക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളം ആണെന്ന് കോവിഡ് മഹാമാരിയ്ക്ക് ശേഷം നമ്മൾ എല്ലാവരും മനസ്സിലാക്കിയതാണ്. മിക്കപ്പോഴും സാനിറ്റൈസർ ഉപയോഗിക്കുന്നതും ദിവസത്തിൽ ഒന്നിലധികം തവണ കൈകൾ വൃത്തിയായി കഴുകുന്നതും നമ്മുടെ ദിനചര്യയുടെ തന്നെ ഭാഗമായി മാറുകയും ചെയ്തു. എന്നാൽ ശുചിത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നമ്മൾ പാലിച്ചിട്ടും ദശലക്ഷക്കണക്കിന് ബാക്ടീരിയകൾ ഇപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടെങ്കിലോ? അത് മറ്റെവിടെയുമല്ല, നിങ്ങളുടെ കയ്യിലുള്ള സ്മാർട്ട് ഫോണിൽ തന്നെയാണെന്നുള്ളതാണ് യാഥാർത്ഥ്യം.
നിങ്ങൾ കൊണ്ടു നടക്കുന്നതിൽ ഏറ്റവും വൃത്തിയില്ലാത്ത ഒരു വസ്തുവാണ് സ്മാർട്ട് ഫോൺ എന്ന് തന്നെ പറയേണ്ടിവരും. കാരണം ഒരു ടോയ്ലറ്റ് സീറ്റിന് സമാനമായി ധാരാളം ബാക്ടീരിയകളെയും അണുക്കളുടെയും വാസസ്ഥലമാകാൻ സ്മാർട്ട് ഫോണിന് കഴിയും. NordVPN നടത്തിയ പഠനം അനുസരിച്ച് 10-ൽ 6-പേരും വാഷ് റൂമിലേക്ക് തങ്ങളുടെ സ്മാർട്ട് ഫോൺ കൊണ്ടുപോകുന്നവരാണ്. ഇതിൽ യുവാക്കൾ ആണ് ഭൂരിഭാഗവും. ഈ ഗവേഷണത്തിൽ പങ്കെടുത്തവരിൽ 61.6 ശതമാനം പേരും ടോയ്‌ലറ്റ് സീറ്റിലിരുന്ന് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ പരിശോധിക്കാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.
advertisement
കൂടാതെ 33.9% ആളുകൾ ടോയ്‌ലറ്റിൽ ഇരുന്ന് ഫോണിൽ കറണ്ട് അഫേഴ്സ് വായിക്കുമെന്നും 22.5% ആളുകൾ തങ്ങളുടെ സുഹൃത്തുക്കൾക്ക് സന്ദേശമയക്കുകയോ വിളിക്കുകയോ ചെയ്യാറുണ്ടെന്നും കണ്ടെത്തി. സ്മാർട്ട്ഫോൺ ആസക്തി എന്ന് പറയുന്നത് ഒരു വലിയ പ്രശ്നമാണെങ്കിലും അതിലുപരി ടോയ്‌ലറ്റിലെ ഈ ശീലം സ്മാർട്ട് ഫോണിനെ മാരകമായ ബാക്ടീരിയകളുടെയും അണുക്കളുടെയും ഉറവിടമാക്കി മാറ്റുന്നു എന്നതിലാണ് യഥാർത്ഥ അപകടം ഒളിഞ്ഞിരിക്കുന്നത്.
ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് ആളുകൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് വഴി ബാക്ടീരിയകളും രോഗാണുക്കളും അവരുടെ കൈകളിലൂടെ സ്മാർട്ട്‌ഫോണിന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കും. തുടർന്ന് ദിവസം മുഴുവൻ ആളുകൾ ഈ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിലൂടെ ഈ ബാക്ടീരിയകൾ അവരുടെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളിലേക്ക് പ്രവേശിക്കുകയും തുടർന്ന് രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം 28 ദിവസം വരെ മൊബൈൽ ഫോൺ സ്ക്രീനുകളിൽ രോഗാണുക്കൾക്ക് ജീവിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
“സ്‌മാർട്ട്‌ഫോണുകൾക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാൾ പത്തിരട്ടി വരെ അണുക്കളെ വഹിക്കാൻ കഴിയുമെന്നത് സ്ഥാപിതമായ ഒരു വസ്തുതയാണ്. ടച്ച്‌സ്‌ക്രീനുകളെ ‘ഡിജിറ്റൽ യുഗത്തിലെ കൊതുക്’ എന്ന് വിശേഷിപ്പിച്ചത് പകർച്ചവ്യാധിയുടെ വാഹകരാണ് എന്നതുകൊണ്ട് തന്നെ ആണെന്ന് അണുബാധ നിയന്ത്രണ വിദഗ്ധൻ ഡോ ഹ്യൂ ഹെയ്ഡൻ വ്യക്തമാക്കി. കൂടാതെ ടോയ്‌ലറ്റ് സീറ്റുകളിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള അപകടകാരികളായ അണുക്കൾ അടങ്ങിയിരിക്കാം.
advertisement
ഇവ മൂത്രനാളിയിലെ അണുബാധ, വയറുവേദന, വയറിളക്കം, മറ്റ് അണുബാധകൾ, ഭക്ഷ്യവിഷബാധ, കുരുക്കൾ പോലുള്ള ചർമ്മ അണുബാധകൾ, സൈനസൈറ്റിസ് പോലുള്ള അണുബാധകൾ തുടങ്ങി മറ്റ് സങ്കീർണ്ണതകൾ അടക്കമുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കും. അതിനാൽ ഈ അപകടം ഒഴിവാക്കാൻ നിങ്ങളുടെ ഫോൺ വാഷ്റൂമിലേക്ക് കൊണ്ടുപോകാതിരിക്കുക. ഫോണുകൾ മാത്രമല്ല നിങ്ങളുടെ ഇയർബഡുകളോ ഗാഡ്‌ജെറ്റുകളോ ബാത്റൂമിലേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള വിനോദങ്ങൾ ഒഴിവാക്കി ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നൽകാൻ ശ്രമിക്കുക.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
ടോയ്‌ലറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാറുണ്ടോ? അനുഭവിച്ചോ!
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement