സോഷ്യൽ മീഡിയാ ഉപയോഗം 15 മിനിറ്റ് കുറയ്ക്കാമോ? മാനസികാരോഗ്യം മെച്ചപ്പെടുത്താമെന്ന് പഠനം
- Published by:Sarika KP
- news18-malayalam
Last Updated:
എന്നാൽ സോഷ്യൽ മീഡിയ ഒഴിവാക്കുന്നതിന്റെ ഗുണങ്ങൾ അനുഭവിയ്ക്കാൻ പൂർണ്ണമായി അത് ഒഴിവാക്കേണ്ടതില്ല എന്നാണ് പുതിയ ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
സോഷ്യൽ മീഡിയ ആളുകളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ. സോഷ്യൽ മീഡിയ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടിക് ടോക്ക്, ട്വിറ്റർ, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവ ഉപേക്ഷിക്കാൻ ആരും തയ്യാറല്ല. കാരണം നമ്മുടെ ദൈനദിന ജീവിതവുമായി സോഷ്യൽ മീഡിയ അത്രയേറെ ഇഴചേർന്നിരിക്കുന്നു.
എന്നാൽ സോഷ്യൽ മീഡിയ ഒഴിവാക്കുന്നതിന്റെ ഗുണങ്ങൾ അനുഭവിയ്ക്കാൻ പൂർണ്ണമായി അത് ഒഴിവാക്കേണ്ടതില്ല എന്നാണ് പുതിയ ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഒരു ദിവസം 15 മിനിറ്റെങ്കിലും സോഷ്യൽ മീഡിയാ ഉപയോഗം കുറയ്ക്കാനായാൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പുതിയ ചില ഗവേഷണങ്ങൾ പറയുന്നത്.
ജേർണൽ ഓഫ് ടെക്‌നോളജി ഇൻ ബിഹേവിയറൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പങ്കെടുത്തവരോട് (20 നും 25 നും ഇടയിൽ പ്രായമുള്ളവർ) അവരുടെ സോഷ്യൽ മീഡിയ ഉപയോഗം മൂന്ന് മാസത്തേക്ക് പ്രതിദിനം 15 മിനിറ്റ് കുറയ്ക്കാൻ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെടാത്ത അല്ലെങ്കിൽ ദിവസത്തിലെ ആ 15 മിനിറ്റ് മറ്റെന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടാത്ത ഗ്രൂപ്പുകളുമായി ഇതിന്റെ ഫലങ്ങൾ താരതമ്യം ചെയ്തു. ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ട സംഘത്തിന് ജലദോഷവും വിഷാദവും കുറയുകയും. നല്ല ഉറക്കം ലഭിക്കുകയും ചെയ്തു. രോഗപ്രതിരോധ ശേഷിയിൽ 15% വർദ്ധനവും ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ 50% പുരോഗതിയും വിഷാദ രോഗലക്ഷണങ്ങളിൽ 30% കുറവും ഉണ്ടായതായി പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗം 15 മിനിട്ട് കുറയ്ക്കാത്ത മറ്റ് ഗ്രൂപ്പുകളിൽ ഈ മാറ്റം പ്രകടിപ്പിച്ചില്ല.
advertisement
സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടവർ യഥാർത്ഥത്തിൽ അഭ്യർത്ഥിച്ച 15 മിനിറ്റിന് പകരം 40 മിനിറ്റോളം വെട്ടിക്കുറച്ചിരുന്നു. മാറ്റങ്ങളൊന്നും വരുത്തരുതെന്ന് ആവശ്യപ്പെട്ട ഗ്രൂപ്പാകട്ടെ യഥാർത്ഥത്തിൽ സോഷ്യൽ മീഡിയ കൂടുതൽ ഉപയോഗിക്കുകയാണ് ചെയ്തത്. അവർ ഏകദേശം 10 മിനിറ്റ് ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്തു.
‘ആളുകൾ അവരുടെ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുമ്പോൾ, അവരുടെ ജീവിതം പല തരത്തിൽ മെച്ചപ്പെടും, അവരുടെ ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും അതിന്റെ ഗുണങ്ങൾ കിട്ടുക തന്നെ ചെയ്യും’, ഗവേഷണം നടത്തിയ സ്വാൻസി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് സൈക്കോളജിയിൽ നിന്നുള്ള പ്രൊഫസർ ഫിൽ റീഡ് പറഞ്ഞു.
advertisement
സോഷ്യൽ മീഡിയയുടെ ഉപയോഗം മൂലം കൗമാരക്കാരുടെ ജീവിതത്തിലെ സംതൃപ്തി കുറയുന്നതായി മുമ്പ് ചില പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. കൗമാരപ്രായത്തിൽ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായാണ് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലെ കണ്ടത്തല്‍.നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 11, 2023 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
സോഷ്യൽ മീഡിയാ ഉപയോഗം 15 മിനിറ്റ് കുറയ്ക്കാമോ? മാനസികാരോഗ്യം മെച്ചപ്പെടുത്താമെന്ന് പഠനം