ഇന്റർഫേസ് /വാർത്ത /Life / 'സ്ട്രിക്റ്റ്' അമ്മമാരുടെ മക്കൾ വലുതാകുമ്പോൾ കടുത്ത മദ്യപാനികളാകാൻ സാധ്യതയേറെ

'സ്ട്രിക്റ്റ്' അമ്മമാരുടെ മക്കൾ വലുതാകുമ്പോൾ കടുത്ത മദ്യപാനികളാകാൻ സാധ്യതയേറെ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മാതാപിതാക്കൾ വിദ്യാർത്ഥികളെ എങ്ങനെ വളർത്തി എന്നത് സംബന്ധിച്ച് ചോദ്യാവലി തയ്യാറാക്കി വിദ്യാർത്ഥികൾക്കിടയിൽ സർവേ നടത്തുകയായിരുന്നു.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കർക്കശക്കാരിയായ അമ്മമാരുടെ മക്കൾ വളർന്നു വരുമ്പോൾ മദ്യപാനികളാകാൻ സാധ്യതകളേറെ. അഡിക്ടീവ് ബിഹേവിയർ റിപ്പോർട്ടിൽ പബ്ലിഷ് ചെയ്ത പഠനത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. കർക്കശക്കാരികളും കഠിന ചിട്ടകളുമുള്ള അമ്മമാർ വളർത്തുന്ന കുട്ടികൾ വലുതാകുമ്പോൾ മദ്യപാനം സംബന്ധിച്ച നിരവധി പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ഡെയിലി മെയിലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

  കർക്കശക്കാരിയായ അമ്മമാർ വളർത്തുന്ന കുട്ടികൾ കടുത്ത വിഷാദത്തിന് അടിപ്പെട്ടവരും മദ്യത്തിന് അടിമകളും ആയിരിക്കും. കർശനമായ നിയമങ്ങളും ഏകാധിപത്യ രക്ഷകർത്യത്വവും കടുത്ത ശിക്ഷാവിധികളും മറ്റും ഊഷ്മളമല്ലാത്ത ബന്ധത്തിന്‍റെ ഉദാഹരണങ്ങളാണ്.

  അരിസോണ സർവകലാശാലയിലെ ഗവേഷകർ 20 വയസുള്ള 419 വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിൽ സ്വന്തം വിദ്യാർത്ഥികൾ എങ്ങനെ പെരുമാറുന്നുവെന്നായിരുന്നു ഗവേഷണം നടത്തിയത്. മിടുക്കരായ വിദ്യാർത്ഥികൾ മദ്യപാനത്തിന് അടിപ്പെട്ടതാണ് തനിക്ക് ഈ വിഷയത്തിൽ താൽപര്യം തോന്നിയതെന്ന് പഠനത്തിന്‍റെ അനുബന്ധ രചയിതാവ് ഡോ. ജൂലി പാറ്റോക്ക്-പെഖാം പറഞ്ഞു.

  മാതാപിതാക്കൾ വിദ്യാർത്ഥികളെ എങ്ങനെ വളർത്തി എന്നത് സംബന്ധിച്ച് ചോദ്യാവലി തയ്യാറാക്കി വിദ്യാർത്ഥികൾക്കിടയിൽ സർവേ നടത്തുകയായിരുന്നു. ചോദ്യങ്ങളിൽ മദ്യപാനത്തിനുള്ള കാരണങ്ങളെക്കുറിച്ചും മദ്യപിക്കുമ്പോൾ എന്ത് തോന്നുന്നു എന്നതിനെക്കുറിച്ചും ഓരോ സമയത്തും എത്രത്തോളം മദ്യപിക്കും എന്നതെല്ലാം ഉൾപ്പെടുത്തി ആയിരുന്നു ചോദ്യങ്ങൾ. വിഷാദരോഗങ്ങളുടെ അടയാളങ്ങൾ എപ്പോൾ ഒക്കെയാണ് അനുഭവപ്പെടുന്നതെന്നും വിദ്യാർത്ഥികൾക്കുള്ള ചോദ്യങ്ങളിൽ ഉണ്ടായിരുന്നു.

  ചോദ്യങ്ങൾക്ക് ലഭിച്ച ഉത്തരങ്ങളിൽ നിന്ന് കൂടുതൽ സ്വേച്ഛാധിപത്യമുള്ള അമ്മമാർ വളർത്തിയ കുട്ടികളാണ് വളർന്നു വന്നപ്പോൾ മദ്യപാനത്തിന് അടിമകളായതെന്ന് ഗവേഷകർ കണ്ടെത്തി. അമ്മമാർ ഏകാധിപത്യ ഭരണം നടത്തുന്ന മിക്ക കുട്ടികളും വളർന്നു വലുതാകുമ്പോൾ മദ്യപാനത്തിന് അടിമകളും വിഷാദരോഗത്തിന് അടിമകളുമാകുമെന്ന് ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

  First published:

  Tags: Liquor