നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവിഡ് കാലത്ത് കൗമാരക്കാരായ പെണ്‍കുട്ടികളിൽ ആത്മഹത്യാ പ്രവണത കൂടി; പഠന റിപ്പോർട്ട്

  കോവിഡ് കാലത്ത് കൗമാരക്കാരായ പെണ്‍കുട്ടികളിൽ ആത്മഹത്യാ പ്രവണത കൂടി; പഠന റിപ്പോർട്ട്

  കൗമാരക്കാരികളായ പെൺകുട്ടികൾ കോവിഡ് മഹാമാരിയ്ക്ക് മുമ്പുള്ള കാലത്തേക്കാൾ കൂടുതൽ മാനസികമായ വൈഷമ്യങ്ങൾ നേരിടുന്നുണ്ട് എന്നാണ് ഈ പഠനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡ് മഹാമാരിയുടെ വ്യാപന കാലഘട്ടത്തിൽ യു എസിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കിടയിൽ ആത്മഹത്യാശ്രങ്ങൾ വർധിച്ചതായി പഠനം. ആത്മഹത്യ പ്രവണത മുൻ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വർദ്ധിച്ചതായാണ് യു എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി സി) കണ്ടെത്തൽ. ഇവർ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്,  2021 ഫെബ്രുവരി 21-നും മാർച്ച് 20-നും ഇടയിൽ ആത്മഹത്യാശ്രമത്തെ തുടർന്ന് അത്യാഹിത വിഭാഗങ്ങളിൽ പ്രവേശിപ്പിച്ച, 12 വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ എണ്ണം 2019-ൽ ഇതേ കാലയളവിൽ പ്രവേശിപ്പിച്ചവരെക്കാൾ 50.6 ശതമാനം കൂടുതലാണ്.

   12 വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കിടയിൽ ആത്മഹത്യാശ്രമം മൂലം  ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 3.7 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യാശ്രമം എന്ന് സംശയിക്കപ്പെടുന്ന കേസുകളിൽ കാണുന്ന പ്രത്യക്ഷമായ ലിംഗപരമായ വ്യത്യാസവും യുവാക്കളിൽ, പ്രത്യേകിച്ച് കൗമാരപ്രായമുള്ള പെൺകുട്ടികളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും മുൻകാല ഗവേഷണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ്.

   Also Read-Explained: കടുത്ത കോവിഡ് ലക്ഷണങ്ങൾ ഉള്ളവ‍ർക്ക് കൂടുതൽ പ്രതിരോധശേഷി ലഭിക്കുമോ? രോഗമുക്തരായവർ സുരക്ഷിതരാണോ?

   "കൗമാരക്കാരികളായ പെൺകുട്ടികൾ കോവിഡ് മഹാമാരിയ്ക്ക് മുമ്പുള്ള കാലത്തേക്കാൾ കൂടുതൽ മാനസികമായ വൈഷമ്യങ്ങൾ നേരിടുന്നുണ്ട് എന്നാണ് ഈ പഠനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് . അതുകൊണ്ടു തന്നെ ഈ വിഭാഗത്തിൽ പെടുന്നവർക്ക് കൂടുതലും ശ്രദ്ധയും കരുതലും നൽകേണ്ടതിന്റെ ആവശ്യകതയും ഇത് ചൂണ്ടിക്കാട്ടുന്നു".  സിഡിസി പറയുന്നു.

   കഴിഞ്ഞ വർഷം മെയ് മുതലാണ്  ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ വർദ്ധനവ് പ്രകടമായി തുടങ്ങിയത്. കണക്കുകൾ പ്രകാരം ഇത്തരത്തിൽ ആശുപത്രിയിലെത്തിക്കുന്നവരിൽ 2019-ലേതിനെ അപേക്ഷിച്ച് 12-നും 17-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ  2020-ൽ 22.3 ശതമാനവും 2021-ൽ 39.1 ശതമാനവും വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

   Also Read-ബഹിരാകാശ യാത്ര നടത്താൻ ആഗ്രഹമുണ്ടോ? യോഗ്യതകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും അറിയാം

   പെൺകുട്ടികളുടെ കാര്യത്തിൽ വേനൽക്കാലത്ത് 26.2 ശതമാനത്തിന്റെയും ശൈത്യകാലത്ത് 50 ശതമാനത്തിന്റെയും വർദ്ധനവാണ് ആത്മഹത്യാശ്രമം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ കാണാൻ കഴിയുന്നത്. എന്നാൽ 12-നും 17-നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളുടെ കാര്യത്തിൽ ഈ വർദ്ധനവ് 2019-ലെ ശൈത്യകാലത്തെ അപേക്ഷിച്ച് 3.7 ശതമാനം മാത്രമാണ്.  ആത്മഹത്യാശ്രമം മൂലം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കൗമാരക്കാരുടെ എണ്ണത്തിലാണ് ഈ വർദ്ധനവ് ഉണ്ടായിട്ടുള്ളതെന്നും ആത്മഹത്യാമരണങ്ങൾ  ഇതിന് ആനുപാതികമായി വർദ്ധിക്കുന്നുണ്ട് എന്ന് ഇതുകൊണ്ട് അർത്ഥമില്ലെന്നും സി ഡി സി വ്യക്തമാക്കുന്നുണ്ട്.

   ദി ലാൻസെറ്റ് സൈക്ക്യാട്രി അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലും കോവിഡ് 19 കൗമാരപ്രായക്കാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായി പരാമർശിക്കുന്നുണ്ട്. മഹാമാരിയ്ക്ക് മുമ്പുള്ള കാലത്തേ അപേക്ഷിച്ച് ഇപ്പോൾ പെൺകുട്ടികളിലും മുതിർന്ന കൗമാരപ്രായക്കാരിലും (13 വയസിനും 18 വയസിനും മദ്ധ്യേ പ്രായമുള്ളവരിൽ) ക്രമാതീതമായ നിലയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.
   Published by:Asha Sulfiker
   First published:
   )}