Sinusitis| സൈനസൈറ്റിസിനുള്ള ചികിത്സകൾ എന്തെല്ലാം?
- Published by:Rajesh V
- news18-malayalam
Last Updated:
സൈനസുകളിൽ ഒരു തടസ്സം ഉണ്ടാകുകയും കഫം ശരിയായ രീതിയിൽ പുറത്തേക്ക് കളയാതിരിക്കുകയും ചെയ്യുമ്പോഴാണ് സൈനസ് തലവേദന ഉണ്ടാകുന്നത്. സൈനസുകളിൽ കഫം അടിഞ്ഞുകൂടുന്നത് സമ്മർദ്ദം വർദ്ധിക്കുന്നതിനും വേദനയ്ക്കും കാരണമാകും.
ഇന്ത്യയിൽ ഏകദേശം 134 ദശലക്ഷം ആളുകളെ സൈനസൈറ്റിസ് ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ. കഠിനവും വിട്ടുമാറാത്തതുമായ സൈനസൈറ്റിസ് രോഗികളുടെ ജീവിത നിലവാരത്തെ ദുർബലപ്പെടുത്തുകയും തടസ്സപ്പെടുത്തുകയും ചെയ്യും. മൂക്കിന് പിന്നിലായും കവിൾത്തടങ്ങളിലും കണ്ണുകൾക്കും നെറ്റിക്കും ഇടയിലായും ഉള്ള വായു അറകളാണ് സൈനസുകൾ. ഈ സൈനസുകളുടെ പാളിയാണ് ശ്ലേഷ്മം (MUCUS) ഉത്പ്പാദിപ്പിക്കുന്നതിന് കാരണമാകുന്നത്. വിദേശ കണങ്ങളും അണുക്കളും നാസാദ്വാരങ്ങൾ വഴി ശരീരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്ന നേർത്ത ദ്രാവകമാണ് ഇത്. ഈ പാളിയുടെ വീക്കം മൂക്കിൽ അമിതമായി കഫം അടിഞ്ഞു കൂടാനും തടസ്സങ്ങൾ ഉണ്ടാകാനും കാരണണായേക്കാം. ചിലപ്പോൾ ഇത് ബാക്ടീരിയ, വൈറസ് അണുബാധകളിലേക്കും നയിച്ചേക്കാം, ഈ അവസ്ഥയെ സൈനസൈറ്റിസ് എന്ന് വിളിക്കുന്നു. സൈനസുകളിൽ ഒരു തടസ്സം ഉണ്ടാകുകയും കഫം ശരിയായ രീതിയിൽ പുറത്തേക്ക് കളയാതിരിക്കുകയും ചെയ്യുമ്പോഴാണ് സൈനസ് തലവേദന ഉണ്ടാകുന്നത്. സൈനസുകളിൽ കഫം അടിഞ്ഞുകൂടുന്നത് സമ്മർദ്ദം വർദ്ധിക്കുന്നതിനും വേദനയ്ക്കും കാരണമാകും. വിട്ടുമാറാത്ത അണുബാധ മാത്രമേ തലവേദനയ്ക്കും മുഖ വേദനയ്ക്കും കാരണമാകൂ.
അണുബാധയുടെ അടിസ്ഥാന കാരണത്തെ അടിസ്ഥാനമാക്കിയാണ് സൈനസൈറ്റിസ് ചികിത്സിക്കുന്നത്, അണുബാധയുടെ തീവ്രതയെ അടിസ്ഥാനമാക്കി നിങ്ങളുടെ ഡോക്ടർ ഇനിപ്പറയുന്ന ചികിത്സാക്രമങ്ങൾ നിർദ്ദേശിച്ചേക്കാം.
വീട്ടുവൈദ്യം:
advertisement
advertisement
advertisement
advertisement
നേസൽ ഡീകോംഗെസ്റ്റന്റ് സ്പ്രേകൾ:
ഈ മരുന്നുകൾ മൂക്കിന് അകത്തുള്ള ഭാഗങ്ങൾ വൃത്തിയാക്കാനും സൈനസുകളിൽ നിന്ന് കഫം പുറന്തള്ളുന്നത് എളുപ്പമാക്കാനും ഉപയോഗിക്കുന്നു. എന്നാൽ, ഈ മരുന്നുകൾ വളരെ ജാഗ്രതയോടെ വേണം ഉപയോഗിക്കുന്നത്. ഹ്രസ്വകാലയളവിലേക്ക് മാത്രം ഉപയോഗിക്കുക. (സാധാരണയായി 5-7 ദിവസം വരെ)
ആന്റിബയോട്ടിക്കുകൾ:
സൈനസ് അണുബാധ ബാക്ടീരിയ അണുബാധ മൂലമാണെങ്കിൽ, ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതിലൂടെ മാത്രമേ അവസ്ഥ മെച്ചപ്പെടുത്താൻ കഴിയൂ. എന്നിരുന്നാലും, ആന്റിബയോട്ടിക്കുകൾ വിവേചനരഹിതമായി ഉപയോഗിക്കുന്നത് ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമായേക്കാം. അതിനാൽ, ആന്റിബയോട്ടിക്കുകൾ മിതമായി ഉപയോഗിക്കണം, ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമായിരിക്കണം ഇവ ഉപയോഗിക്കുന്നത്.
advertisement
ആന്റിഹിസ്റ്റമൈൻ:
അലർജികളെ പ്രതിരോധിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിഹിസ്റ്റാമൈനുകൾ. സീസണൽ അലർജി മൂലമാണ് സൈനസ് അണുബാധ ഉണ്ടാകുന്നതെങ്കിൽ, ആന്റി ഹിസ്റ്റാമൈൻ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയും. ആന്റിഹിസ്റ്റാമൈൻ അലർജി മൂലമുണ്ടാകുന്ന നീരുവീക്കം കുറയ്ക്കുകയും അണുബാധ ഉണ്ടാകുന്നത് തടയുകയും ചെയ്യും. മാത്രമല്ല, ആന്റിഹിസ്റ്റമൈനുകൾക്ക് മൂക്കിലെ സ്രവങ്ങളെ ഉണക്കാനും അടഞ്ഞ സൈനസുകളിലെ തടസ്സം നീക്കാനും കഴിയും.
advertisement
വേദനയ്ക്കുള്ള പ്രതിവിധികൾ: പനി, തലവേദന, മുഖം/ശരീര വേദന തുടങ്ങിയ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടി പാരസെറ്റമോൾ, ഐബുപ്രുഫെൻ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കാം.
ശസ്ത്രക്രിയ:
മൂക്കിന്റെ അറകളെ വേർതിരിക്കുന്ന ഭിത്തിയായ സെപ്റ്റത്തിന്റെ (SEPTUM) വ്യതിചലനം അല്ലെങ്കിൽ മൂക്കിൽ തള്ളി നിൽക്കുന്ന ശ്ലേഷ്മ പടലം( നാസൽ പോളിപ്സ് ) പോലുള്ള ഘടനാപരമായ വൈകല്യങ്ങളുടെ കാര്യത്തിൽ ശസ്ത്രക്രിയാ ചികിത്സ ആവശ്യമായി വന്നേക്കാം.
വിവിധ തരം സൈനസ് ശസ്ത്രക്രിയകൾ:
ഫങ്ഷണൽ എൻഡോസ്കോപ്പിക് സൈനസ് ശസ്ത്രക്രിയ (Functional endoscopic sinus surgery)
ഒരു എൻഡോസ്കോപ്പ് മൂക്കിനകത്തേക്ക് കയറ്റിയാണ് ഈ രീതിയിലുള്ള ശസ്ത്രക്രിയ ചെയ്യുന്നത്. നാസൽ പോളിപ്സ് പോലുള്ള ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ ഡോക്ടർമാർ പ്രത്യേക ശസ്ത്രക്രിയാ ഉപകരണങ്ങൾ ഉപയോഗിക്കും. ശസ്ത്രക്രിയക്ക് ശേഷം പാടുകളുടെ ഒരു സൂചനയും അവശേഷിപ്പിക്കില്ല. സൈനസൈറ്റിസ് വീണ്ടും ഉണ്ടാവുകയാണെങ്കിൽ, ശസ്ത്രക്രിയ വീണ്ടും ചെയ്യേണ്ടതായി വരും.
കാൾഡ്വെൽ-ലൂക്ക് ഓപ്പറേഷൻ (Caldwell-Luc operation)
ഇത് സാധാരാണ ഉപയോഗത്തിൽ ഇല്ലാത്ത ഏറെക്കുറെ കാലഹരണപ്പെട്ട ഒരു നടപടിക്രമമാണ്, ചില പ്രത്യേക സന്ദർഭങ്ങളിൽ ഇത് ചെയ്തേക്കാം. ഈ പ്രക്രിയയിൽ, ശസ്ത്രക്രിയാ വിദഗ്ധൻ മൂക്കിനും മാക്സില്ലറി സൈനസിനും ഇടയിൽ ഒരു ഇടപാത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് ഈ പ്രദേശത്ത് അടിഞ്ഞു കൂടുന്ന കഫം എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു. സൈനസ് അറയിൽ പ്രവേശിക്കുന്നതിനായി മുകളിലെ താടിയെല്ലിന്റെ പ്രീമോളാർ ഭാഗത്ത് അതായത് മുന്നിലെ പല്ലിനും അണപ്പല്ലിനും ഇടയിലുള്ള പല്ലുകളുടെ ഭാഗത്ത് മുറിവ് ഉണ്ടാക്കിയാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. കഫം നീക്കം ചെയ്യേണ്ട സൈനസ് അറയ്ക്കുള്ളിൽ എന്തെങ്കിലും വളർച്ചയുണ്ടെങ്കിൽ മാത്രമേ ഈ ശസ്ത്രക്രിയ സാധാരണയായി ശുപാർശ ചെയ്യൂ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2022 4:23 PM IST