• HOME
  • »
  • NEWS
  • »
  • life
  • »
  • Sinus Headache Symptoms| സൈനസ് തലവേദനയുടെ ലക്ഷണങ്ങൾ എന്തെല്ലാം?

Sinus Headache Symptoms| സൈനസ് തലവേദനയുടെ ലക്ഷണങ്ങൾ എന്തെല്ലാം?

വേദനയും സമ്മർദ്ദവുമാണ് സൈനസ് തലവേദനയുടെ പ്രാഥമിക ലക്ഷണങ്ങൾ. സാധാരണയായി വർദ്ധിച്ച് വരുന്ന വീക്കം, സൈനസ് ബാധിച്ച അറയിൽ നിന്നുള്ള നീരൊഴുക്കിലെ കുറവ് എന്നിവ കാരണമാണ് ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്

  • Share this:
    ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്‌നമാണ് തലവേദന. അത്ര ഗൗരവമല്ലാത്ത കാരണങ്ങൾ മൂലമാണ് പലപ്പോഴും തലവേദനയുണ്ടാകുന്നത്. എങ്കിലും തലവേദന ചില മാരകരോഗങ്ങളുടെ അടിസ്ഥാനലക്ഷണവുമാണ്. ഈ അവസരങ്ങളിൽ തലവേദനയ്ക്ക് തീവ്രവൈദ്യപരിചരണം ആവശ്യമാണ്. ശാരീരികവും മാനസികവുമായ സമ്മർദ്ദം, ഉത്കണ്ഠ, പേശികളുടെ ബുദ്ധിമുട്ട് എന്നിവയാണ് തലവേദനയ്ക്കുള്ള പ്രധാന കാരണങ്ങൾ. തലവേദന ഉണ്ടാകുന്ന പ്രധാന മേഖലകളിൽ നെറ്റി, നെറ്റിയുടെ വശങ്ങൾ, തലയുടെ പിൻഭാഗം എന്നിവ ഉൾപ്പെടുന്നു. പിരിമുറുക്കം മൂലമുണ്ടാകുന്ന തലവേദന ഒരു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല, സാധാരണയായി ഇത് കുറച്ച് മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ നന്നായി ഉറങ്ങുന്നതിലൂടെ കുറയുകയും ചെയ്യും. എന്നാൽ, മറ്റ് തരത്തിലുള്ള തലവേദനകളായ മൈഗ്രെയ്ൻ, സൈനസ് തലവേദന എന്നിവ കുറയാൻ കൂടുതൽ സമയമെടുക്കുകയും കഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യും.

    Also Read- Sinus Symptoms| സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

    സൈനസുകളിൽ അണുബാധയുണ്ടാകുന്നത് മൂലമുണ്ടാകുന്ന തലവേദനയാണ് സൈനസ് തലവേദന. നിങ്ങളുടെ കണ്ണുകൾ, കവിൾ, നെറ്റി മൂക്ക് എന്നിവയ്ക്ക് ചുറ്റുമുള്ള വായു നിറഞ്ഞ ഇടങ്ങളാണ് പാരനേസൽ സൈനസുകൾ. ഈ ഇടങ്ങളിൽ കഫം ഉത്പാദിപ്പിക്കുന്ന ചർമ്മങ്ങളുണ്ട്. സാധാരണയായി ഈ ചർമ്മത്തിൽ സിലിയ എന്നറിയപ്പെടുന്ന മുടി പോലെയുള്ള ഘടനകൾ ഉണ്ട്, അത് പുറത്തേക്ക് ഒഴുക്കുന്നതിനായി നിങ്ങളുടെ മൂക്കിലേക്ക് കഫം തള്ളുന്നു. എന്നാൽ സൈനസൈറ്റിസിന്റെ കാര്യത്തിൽ, സൈനസ് മെംബ്രേയ്‌നുകളുടെ വീക്കം കാരണം കഫത്തിന്റെ ഈ ഒഴുക്ക് തടസ്സപ്പെടും. ഇത് സൈനസുകളിലെ അണുബാധയ്ക്കും തലവേദന, മൂക്കിൽ അസ്വസ്ഥത, ചുമ, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളിലേക്കും നയിച്ചേക്കാം.

    പ്രധാന ലക്ഷണങ്ങൾ

    • വേദനയും സമ്മർദ്ദവുമാണ് സൈനസ് തലവേദനയുടെ പ്രാഥമിക ലക്ഷണങ്ങൾ. സാധാരണയായി വർദ്ധിച്ച് വരുന്ന വീക്കം, സൈനസ് ബാധിച്ച അറയിൽ നിന്നുള്ള നീരൊഴുക്കിലെ കുറവ് എന്നിവ കാരണമാണ് ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്.

    • സൈനസിന് മുകളിൽ വർദ്ധിച്ചു വരുന്ന മർദ്ദമാണ് സൈനസ് തലവേദനയായി അനുഭവപ്പെടുന്നത്. ഇത് കവിൾ, നെറ്റി എന്നിവയ്ക്ക് ചുറ്റും സമ്മർദ്ദം ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു.

    • സൈനസ് ബാധിച്ച മുഖത്തിന്റെ ഭാഗങ്ങൾ മൃദുലമായിരിക്കും. മാത്രമല്ല ചുവപ്പു നിറവും ഉണ്ടായിരിക്കും.

    • വീക്കം

    • സൈനസ് അറകളിൽ മർദ്ദം വർധിക്കുന്നതിനാൽ, തലയുടെ സ്ഥാനം മാറുമ്പോഴോ അല്ലെങ്കിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോഴോ വേദന വർധിക്കും.

    • അടഞ്ഞ മൂക്ക്:  സൈനസ് ബാക്ടീരിയ ബാധിക്കുമ്പോൾ സാധാരണയായി മൂക്കടപ്പും മൂക്കിൽ കഫം നിറയുകയും ചെയ്യും. അണുബാധയുണ്ടാകുന്ന സമയത്തെ കഫം ചെറുതായി മഞ്ഞ അല്ലെങ്കിൽ പച്ച നിറമുള്ളതും കട്ടിയുള്ളതുമായിരിക്കും. മിക്കപ്പോഴും, അടഞ്ഞ മൂക്ക് മുഖത്തെ മുൻവശത്തെ ഭാഗങ്ങളിൽ നേരിയ സമ്മർദ്ദം ചെലുത്തി തലവേദന ഉണ്ടാക്കുന്നു.

    • ക്ഷീണം

    • മുകളിലെ പല്ലുകളിലും ചെവിയിലും വേദന അനുഭവപ്പെടാം. സൈനസ് അറകൾക്ക് നീർവീക്കമുണ്ടാകുന്നതിനാൽ  ഇത് അടുത്തുള്ള അവയവങ്ങളായ ചെവി, പല്ല് എന്നിവയിലും സമ്മർദ്ദം ചെലുത്തും. സൈനസ് മൂലമുണ്ടാകുന്ന വീക്കം എല്ലായ്പ്പോഴും പല്ലിലും ചെവിയിലും വേദനയുണ്ടാക്കും.

    • നേരിയ പനി (മറ്റ് തരത്തിലുള്ള തലവേദനകളിൽ സാധാരണയായി പനി ഉണ്ടാകാറില്ല)

    • പേശികളുടെ വേദനയും അസ്വസ്ഥതയും

    • രോഗപ്രതിരോധ ശേഷി കുറവുള്ളവരെയും അലർജി ബാധിച്ചവരെയുമാണ് പലപ്പോഴും സൈനസ് തലവേദന ബാധിക്കുന്നത്. സൈനസ് തടസങ്ങൾ കണ്ടെത്താൻ എക്സ്റേകൾ, സിടി സ്‌കാൻ, നാസൽ എൻഡോസ്‌കോപി, എംആർഐ സ്‌കാൻ എന്നീ പരിശോധനകൾ നടത്താവുന്നതാണ്.


    സൈനസ് തലവേദനയും മൈ​ഗ്രെയ്നും

    ഇന്ന് ഒട്ടുമിക്ക ആളുകളെയും വലയ്ക്കുന്ന ഒരു രോഗമാണ് മൈഗ്രെയ്ൻ. തലയുടെ ഒരു ഭാഗത്ത് നിന്നും തുടങ്ങി തലയിലേക്കാകെ വ്യാപിക്കുന്ന ഇത്തരം തലവേദനകൾ ചികിത്സയിലൂടെ നിയന്ത്രിക്കാം. കാഴ്ചയ്ക്ക് മങ്ങൽ, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ മൈഗ്രെയ്നിന്റെ ഭാഗമായും ഉണ്ടാവാം.

    ഉറക്കമില്ലായ്മ, ഭക്ഷണരീതി, അമിത സമ്മർദ്ദം തുടങ്ങിയവയാണ് മൈഗ്രെയ്നിനെ ഉദ്ദീപിപ്പിക്കുന്ന പ്രധാന കാരണങ്ങൾ. പൂർണമായും ഭേദമാവില്ലെങ്കിലും മൈഗ്രെയ്ൻ ഉണ്ടാക്കുന്ന അവസ്ഥകളിൽ നിന്നും മാറി നിന്ന് രോഗം നിയന്ത്രിക്കുന്നതാണ് ഇതിന് ഫലപ്രദം.

    Also Read- Sinusitis| സൈനസൈറ്റിസ് രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

    മൈഗ്രെയ്ൻ തലവേദനയുടെയും സൈനസ് തലവേദനയുടെയും ചില ലക്ഷണങ്ങൾ വളരെ സമാനമാണ്. തലയിലെ ഭാരം, മുന്നോട്ട് ചെരിഞ്ഞാൽ വേദന തീവ്രമാകുക, മൂക്കൊലിപ്പ്, മുഖത്തെ പേശികളുടെ കഠിനമായ മർദ്ദം, നെഞ്ചിലെ കഫക്കെട്ട് എന്നിവ രണ്ട് തലവേദനകളിലും സാധാരണയായി കാണപ്പെടുന്നു. തലവേദനയുടെ കാരണം മനസിലാക്കുന്നത് ചികിത്സയ്ക്ക് വളരെ നിർണായകമാണ്. അതിനാൽ രണ്ട് തരം തലവേദനകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ആദ്യം തിരിച്ചറിയണം.

    മൈഗ്രെയ്ൻ തലവേദനയുടെ ലക്ഷണങ്ങൾ

    • ഓക്കാനം, ഛർദ്ദി: സാധാരണയായി മൈഗ്രെയ്ൻ തലവേദന എല്ലായ്പ്പോഴും ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു. മൈഗ്രെയ്ൻ തലവേദന വളരെ കഠിനവും മുഖത്തെ പേശികളിലും തലയിലും വളരെയധികം സമ്മർദ്ദം ചെലുത്തുന്നതുമാണ്.

    • വെളിച്ചവും ശബ്ദവും അസ്വസ്ഥതയുണ്ടാക്കുന്നു: മൈഗ്രെയ്ൻ ബാധിച്ച ഒരു വ്യക്തി പലപ്പോഴും ലൈറ്റുകളും സൂര്യപ്രകാശവും കാണുമ്പോൾ കടുത്ത അസ്വസ്ഥത അനുഭവിക്കുന്നു. ഈ അസ്വസ്ഥത തലവേദനയായി പലരും കണക്കാക്കാറുണ്ട്. അതുപോലെ, മൈഗ്രെയ്ൻ സമയത്ത്, അല്പം ഉയർന്ന ഡെസിബെൽ ഉള്ള ശബ്ദവും തലവേദന കൂട്ടാൻ ഇടയാക്കുന്നു.

    • മൂക്കൊലിപ്പിന്റെ നിറം: മൂക്കൊലിപ്പിന്റെ നിറവും സ്ഥിരതയും തലവേദനയുടെ കാരണം തിരിച്ചറിയുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മൂക്കൊലിപ്പ് മൂലം തലവേദന ഉണ്ടാകുകയും വെള്ളം പോലെ മൂക്കൊലിക്കുകയും ചെയ്യുകയാണെങ്കിൽ, അത് മൈഗ്രെയ്ൻ കാരണമാകാനുള്ള സാധ്യത കൂടുതലാണ്.


    മൈഗ്രെയ്ൻ തലവേദനയ്‌ക്കെതിരെ പൊരുതാൻ ആപ്പിൾ സഹായിക്കും. ആസിഡ് ആൽക്കലൈൻ ബാലൻസ് നിലനിർത്താൻ ഉത്തമമാണ് ആപ്പിൾ. മൈഗ്രേൻ തലവേദനയ്ക്ക് പച്ച ആപ്പിളിന്റെ ഗന്ധം പോലും ശമനമുണ്ടാക്കും. രാവിലെ തലവേദനയുമായിട്ടാണ് എഴുന്നേൽക്കുന്നതെങ്കിൽ ഒരു കഷ്ണം ആപ്പിളിൽ അൽപം ഉപ്പു വിതറി കഴിക്കുക. ഒപ്പം ആവശ്യത്തിനു വെളളവും കുടിക്കുക. മാറ്റം അനുഭവിച്ചറിയാം.

    ചൂടുവെളളത്തിൽ മൂന്ന് നാല് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർത്ത് കഴിയ്ക്കുക. തലവേദനയ്ക്ക് ശമനം ഉണ്ടാകും. ആപ്പിൾ സിഡർ വിനഗറിനൊപ്പം രണ്ടു തുളളി തേനും നാരങ്ങാ ജ്യൂസും ചേർക്കാം. ഒരു ദിവസം രണ്ടു മൂന്നു തവണയായി ഇതു കഴിക്കാം. തലവേദന മാറാൻ ഉത്തമമാണിത്. ആപ്പിൾ സിഡർ വിനഗർ സൂപ്പർമാർക്കറ്റുകളിലും മറ്റും ലഭ്യമാണ്.

    സൈനസ് തലവേദനയെ പ്രതിരോധിക്കുന്നതിനുള്ള ചില വീട്ടുവൈദ്യങ്ങൾ

    • നിങ്ങൾക്ക് സൈനസ് തലവേദനയുണ്ടെങ്കിൽ, വേദനയുള്ള ഭാഗത്ത് ഉപ്പ് വെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ നനയ്ക്കുക.

    • ആവി കൊള്ളുക: നിങ്ങൾക്ക് വേദനയുള്ള ഭാഗത്ത് നനഞ്ഞ തുണി വെയ്ക്കുന്നത് മൂക്കിൽ നിന്ന് കഫം ഒലിച്ച് പോകാൻ സഹായിക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യും.

    • സൈനസ് പ്രഷർ അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ മൃദുവായി അമർത്തി സൈനസ് നീരൊഴുക്ക് കൂട്ടാൻ ശ്രമിക്കുക. കണ്ണുകൾക്കിടയിലുള്ള മൂക്കിന്റെ പാലത്തിൽ നിന്ന് ആരംഭിക്കുക. ഒരു മിനിറ്റ് തുടർച്ചയായി അമർത്തുക. ഇത് നിങ്ങളുടെ സൈനസുകളിൽ കുടുങ്ങിയ മ്യൂക്കസ് മൂലമുണ്ടാകുന്ന തടസ്സം നീക്കിയേക്കാം.


    സൈനസ് തലവേദന എങ്ങനെ തടയാം?

    സൈനസൈറ്റിസിന്റെയോ സീസണൽ അലർജികളുടെയോ ലക്ഷണമായി നിങ്ങൾക്ക് സൈനസ് തലവേദനയുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിച്ച് ആവശ്യമായ മരുന്ന് കഴിക്കുക. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങൾ, അലർജികൾ ഒഴിവാക്കുക, എയ്‌റോബിക് വ്യായാമം നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. സൈനസ് തലവേദന കുറയ്ക്കാൻ ഇത് സഹായിക്കും. വിട്ടുമാറാത്ത സൈനസൈറ്റിസ് കേസുകളിൽ, ബലൂൺ സൈനപ്ലാസ്റ്റി പോലുള്ള മൂക്കിലെ ശസ്ത്രക്രിയയാണ് സൈനസ് തലവേദന തടയാനുള്ള ഏക മാർഗം.
    Published by:Rajesh V
    First published: