Sensorineural Deafness ഗായിക അല്‍ക്ക യാഗ്നികിന്റെ കേള്‍വി ഇല്ലാതാക്കിയ ആ അപൂര്‍വ്വ രോഗം
- Published by:Sarika KP
- news18-malayalam
Last Updated:
ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോഗിക്കുകയും ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അവർ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
ചെവിയിലുണ്ടായ വൈറൽ അണുബാധയെത്തുടർന്ന് തന്റെ കേൾവി ശക്തി നഷ്ടമായെന്ന് പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഗായിക രോഗവിവരം വെളിപ്പെടുത്തിയത്. 'സെൻസറിന്യൂറൽ നെര്‍വ് ഹിയറിങ് ലോസ്" എന്ന അപൂർവമായ ഒരു രോഗാവസ്ഥയാണ് ഗായികയ്ക്ക് എന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
" എന്‍റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി. ഏതാനും ആഴ്ചകൾക്കുമുമ്പ് വിമാനത്തിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ പുറത്തുള്ള ശബ്ദമൊന്നും കേൾക്കാൻ കഴിയാത്ത പോലെ തോന്നി. പിന്നീട് നടത്തിയ പരിശോധനയിൽ, സെൻസറി ന്യൂറൽ നെര്‍വ്ഹിയറിങ് ലോസ് ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി.
പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായി തളർത്തി. ഇപ്പോൾ ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഉൾപ്പെടുത്തണം, " അൽക്ക യാഗ്നിക് പറഞ്ഞു.
advertisement
അതോടൊപ്പം ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോഗിക്കുകയും ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അവർ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും മുന്നറിയിപ്പ് നൽകി.
ആന്തരിക കര്‍ണ്ണത്തിനോ ചെവിയിൽ നിന്ന് മസ്തിഷ്കത്തിലേക്ക് ശബ്ദ സിഗ്നലുകൾ കൈമാറുന്ന ഞരമ്പിനോ ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് സെൻസറിന്യൂറൽ നെര്‍വ് ഹിയറിങ് ലോസ് എന്നറിയപ്പെടുന്നത്. വൈറൽ അണുബാധയുടെ ഫലമായി ആയിരിക്കാം ഇത്തരത്തിൽ കേൾവി ശക്തി നഷ്ടപ്പെടുന്നത്. വൈറൽ പനികളും മറ്റും പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിൽ ചിലർക്ക് കേൾവി ശക്തി നഷ്ടപ്പെടാം എന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
advertisement
ഇങ്ങനെ കേൾവി ശക്തിയ്ക്ക് തകരാർ സംഭവിച്ചാൽ ഒരാഴ്‌ചയ്‌ക്കുള്ളിലോ 48 മണിക്കൂറിനുള്ളിലോ ഇഎൻടി സ്‌പെഷ്യലിസ്റ്റിനെ കണ്ട് ചികിത്സ തേടിയാൽ ഇത് പരിഹരിക്കാമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. സമയം വൈകുന്തോറും കേൾവി ശക്തി എന്നെന്നേക്കുമായി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
advertisement
ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ എന്നിവയും സെൻസറിന്യൂറൽ നെര്‍വ് ഹിയറിങ് ലോസിന് കാരണമാകാം. എന്നാൽ ഇത് രോഗികളിൽ നേരത്തെ കണ്ടുപിടിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ട്, മറ്റൊരാൾ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ കഴിയായ്ക, ചെവിയിൽ തുടർച്ചയായി എന്തെങ്കിലും മുഴക്കങ്ങൾ അനുഭവപ്പെടുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ആദ്യം പക്ഷിയുടെയും കുട്ടികളുടെയും മറ്റും ശബ്ദം ശരിയായ രീതിയിൽ കേൾക്കാൻ കഴിയാത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. അതോടൊപ്പം ഒന്നിൽ അധികം ആളുകളുമായി സംസാരിക്കുമ്പോൾ അവർ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടും നേരിടും.
advertisement
ഈ രോഗം പൂര്‍ണ്ണമായി ചികിത്സിച്ചുമാറ്റുക എളുപ്പമല്ല. സാധാരണയായി ശ്രവണസഹായികൾ ഉപയോഗിച്ചാണ് ഇത്തരം സാഹചര്യങ്ങളിൽ പരിഹാരം കാണുക. ഇതിലൂടെ നിങ്ങൾ കേൾക്കുന്ന ശബ്ദത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ സാധിക്കും.
അതേസമയം പൂർണമായും കേൾവി ശക്തി നഷ്ടമായ ആളുകൾക്ക് കോക്ലിയർ ഇംപ്ലാൻ്റുകൾ ഉപയോഗിക്കാം. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ, ശ്രവണ നാഡിയെ നേരിട്ട് ഉത്തേജിപ്പിച്ച് ശബ്ദം കേൾക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഓഡിറ്ററി പരിശീലനവും സ്പീച്ച് തെറാപ്പിയും ഇത്തരം ആളുകളെ അവരുടെ കേൾവിക്കുറവുമായി വേഗത്തിൽ പൊരുത്തപ്പെടാനും മറ്റുള്ളവരുടെ സംസാരം മനസ്സിലാക്കാനുമുള്ള കഴിവ് മെച്ചപ്പെടുത്താനും സഹായിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 20, 2024 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Sensorineural Deafness ഗായിക അല്‍ക്ക യാഗ്നികിന്റെ കേള്‍വി ഇല്ലാതാക്കിയ ആ അപൂര്‍വ്വ രോഗം