Health Tips | എന്താണ് ഹൈപ്പർടെൻസീവ് ക്രൈസിസ്? എങ്ങനെ പ്രതിരോധിക്കാം?

Last Updated:

രക്തസമ്മർദം പെട്ടെന്ന് വർധിച്ച് 180/120 mm Hg ക്കു മുകളിലെത്തുന്ന അവസ്ഥയാണിത്

ഹൈപ്പർടെൻസീവ് ക്രൈസിസ് (hypertensive crisis) എന്നത് ഒരു മെഡിക്കൽ അടിയന്തിരാവസ്ഥയാണ് എന്നു വേണമെങ്കിൽ പറയാം. രക്തസമ്മർദം പെട്ടെന്ന് വർധിച്ച് 180/120 mm Hg ക്കു മുകളിലെത്തുന്ന അവസ്ഥയാണിത്. ഈ ഉയർന്ന ബിപി ലെവൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ഹൃദയ ധമനികളുടെ ഭിത്തിയിൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. ഹൃദയം, തലച്ചോറ്, വൃക്കകൾ തുടങ്ങിയ അവയവങ്ങളെയെല്ലാം ഹൈപ്പർടെൻസീവ് ക്രൈസിസ് ബാധിക്കും.
ഇത് രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും സാവധാനം രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, രോ​ഗം ഗുരുതരമായി മാറുന്നതു വരെ പല ലക്ഷണങ്ങളും ആളുകൾ അവഗണിക്കുകയാണ് പതിവ്. ഹൈപ്പർടെൻസീവ് ക്രൈസിസിന്റെ ചില ലക്ഷണങ്ങളാണ് താഴെ പറയുന്നത്
1. കഠിനമായ തലവേദന: ഹൈപ്പർടെൻസീവ് ക്രൈസിസിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് തീവ്രവും സ്ഥിരവുമായ തലവേദനയാണ്. ഇതോടൊപ്പം തലകറക്കവും ഉണ്ടാകാം.
2. നെഞ്ചുവേദന: ഹൃദയ ഭിത്തിയിലെ സമ്മർ​​ദം കൂടുന്നതു മൂലവും ആവശ്യത്തിന് ഓക്‌സിജൻ ലഭിക്കാക്കതു മൂലവും നെഞ്ചുവേദന ഉണ്ടാകാം.
advertisement
3. ശ്വാസതടസം: ഉയർന്ന രക്തസമ്മർദ്ദം മൂലം രക്തം ബ്ലോക്ക് ആകുന്നതോ കട്ട പിടിക്കുന്നതോ ശ്വാസകോശത്തെ ബാധിച്ചേക്കാം. ഇതു മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
4. കാഴ്ചാ പ്രശ്നങ്ങൾ: മങ്ങിയ കാഴ്ച, കാഴ്ചാ തകരാറുകൾ അല്ലെങ്കിൽ താൽക്കാലികമായുണ്ടാകുന്ന കാഴ്ച നഷ്ടം എന്നിവയും ഹൈപ്പർടെൻസീവ് ക്രൈസിസിന്റെ അനന്തര ഫലമായി ഉണ്ടാകാം.
മരുന്നുകൾ കൃത്യസമയത്ത് കഴിക്കാതിരിക്കുന്നത് , ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ആൻറി ഹൈപ്പർടെൻസിവ് മരുന്നുകൾ കഴിക്കുന്നതിൽ വീഴ്ച വരുത്തുന്നത്, ചില ആരോഗ്യപരമായ അവസ്ഥകൾ (ദീർഘകാലമായുള്ള വൃക്കരോഗം, ഹോർമോൺ തകരാറുകൾ അല്ലെങ്കിൽ ധമനികളുടെ സങ്കോചം), ലഹരിവസ്തുക്കളുടെ ഉപയോഗം , മയക്കു മരുന്നുകൾ, എൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ അല്ലെങ്കിൽ ഓറൽ കോൺട്രാസെപ്റ്റീവുകൾ എന്നിവയുടെ ഉപയോ​ഗം, ജീവിതശൈലി (ക്രോണിക് സ്ട്രസ്, ഉപ്പിന്റെ അമിതമായ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി, അമിത വണ്ണം, പുകവലി) എന്നിവയെല്ലാം ഹൈപ്പർടെൻസീവ് ക്രൈസിസ് ഉണ്ടാകാൻ കാരണമാകാം.
advertisement
‌പ്രതിരോധിക്കേണ്ടത് എങ്ങനെ?
1. പതിവായി രക്തസമ്മർദം പരിശോധിക്കുക – രക്തസമ്മർദം പതിവായി പരിശോധിക്കുന്നത് ഏതെങ്കിലും അസാധാരണ ലക്ഷണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാനും സമയബന്ധിതമായ പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കാനും മരുന്നുകൾ കഴിക്കണോ എന്നു തീരുമാനിക്കാനും സഹായിക്കും.
2. മരുന്നുകൾ കൃത്യമായി കഴിക്കുക – നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ആൻറി ഹൈപ്പർടെൻസീവ് മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടത് അത്യാവശ്യമാണ്.
3. ജീവിതശൈലിയിലെ മാറ്റങ്ങൾ – ചിട്ടയായ വ്യായാമം, ടെൻഷൻ നിയന്ത്രിക്കൽ, സമീകൃതാഹാരം കഴിക്കൽ എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറക്കുക, പുകവലി, അമിതമായ മദ്യപാനം എന്നിവ ഒഴിവാക്കുക. ഇവയെല്ലാം ഹൈപ്പർടെൻസീവ് ക്രൈസിസിനെ പ്രതിരോധിക്കാൻ സഹായിക്കും
advertisement
4. പതിവ് പരിശോധനകൾ നടത്തുക – ഒരു ഡോക്ടറെ പതിവായി സന്ദർശിച്ച് രക്തസമ്മർദ്ദം നിരീക്ഷിക്കുന്നതും അപകടസാധ്യത ഘടകങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതും നല്ലതാണ്. ആവശ്യമുള്ളപ്പോൾ അടിയന്തിര ശ്രദ്ധയും അടിയന്തിര വൈദ്യസഹായവും സ്വീകരിക്കുക.
(ഡോ. തിലക് സുവർണ, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ)
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | എന്താണ് ഹൈപ്പർടെൻസീവ് ക്രൈസിസ്? എങ്ങനെ പ്രതിരോധിക്കാം?
Next Article
advertisement
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
  • 14 കാരനായ വൈഭവ് സൂര്യവൻഷി 32 പന്തിൽ സെഞ്ച്വറി നേടി.

  • വെറും 42 പന്തിൽ 144 റൺസ് നേടി സൂര്യവൻഷി.

  • 343 സ്ട്രൈക്ക് റേറ്റിൽ 11 ഫോറും 15 സിക്‌സറും അടിച്ചു.

View All
advertisement