Health Tips | കുഞ്ഞുങ്ങൾ കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടോ? ഇതിന് കാരണമെന്ത്? എങ്ങനെ തടയാം
- Published by:Vishnupriya S
- news18-malayalam
Last Updated:
രാത്രി സമയങ്ങളില്‍ ബ്ലാഡറിനെ നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം
കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് സര്‍വ്വസാധാരണമാണ്. കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് വൈദ്യശാസ്ത്രത്തില്‍ ‘നോക്ടേണല്‍ എന്റ്യൂസിസ്’ എന്നാണ് പറയുന്നത്. രാത്രി സമയങ്ങളില്‍ ബ്ലാഡറിനെ നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം. ചെറുപ്പത്തില്‍ ഈ ഒരു പ്രശ്‌നമുണ്ടാകുമെങ്കിലും പിന്നീട് തനിയെ ഇത് നില്‍ക്കും. പല കേസുകളിലും ഇത് തികച്ചും സാധാരണമായ ഒന്നാണ്.
ചില ശാരീരികവും മാനസികവുമായ അവസ്ഥകള്‍ ചിലരില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. കുട്ടികൾ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്റെ പിന്നിലെ ചില കാരണങ്ങള്‍ ഇവയാണ്:
• ചെറിയ മൂത്രസഞ്ചി – മൂത്രം ഉള്‍ക്കൊള്ളാനുളള ശേഷി കുറവായിരിക്കും.
• സ്ലീപ്പ് അപ്നിയ (ഉറക്കത്തില്‍ ശ്വാസോച്ഛ്വാസം അസാധാരണമായി നിര്‍ത്തുന്ന അവസ്ഥ)
• ഉത്കണ്ഠ, പേടി
• മൂത്രനാളിയിലെ അണുബാധ (UTI)
• മലബന്ധം
കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള കാരണം:
ലിംഗഭേദവും ജനിതകപരമായ കാരണങ്ങളുമാണ്, കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് പിന്നിലെ ഏറ്റവും പ്രധാന ഘടകങ്ങള്‍. 3-നും 5-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കിടക്കയില്‍ മൂത്രമൊഴിക്കുന്നത് (നോക്ടേണല്‍ എന്റീസിസ്) സാധാരണയാണ്. എന്നാല്‍ ആണ്‍കുട്ടികള്‍ ഈ പ്രായം കഴിഞ്ഞും കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഫാമിലി ഹിസ്റ്ററി ഇതില്‍ ഒരു പ്രധാനപങ്കു വഹിക്കുന്നുണ്ട്. മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ മറ്റ് അടുത്ത ബന്ധുക്കള്‍ക്കോ ഈ പ്രശ്നമുണ്ടൊയിട്ടുണ്ടെങ്കിൽ കുട്ടിയ്ക്കും കിടക്കിയില്‍ മൂത്രമൊഴിക്കാനുള്ള സാധ്യത കൂടുതലാണ്.
advertisement
മാതാപിതാക്കള്‍ രണ്ടുപേരും കുട്ടിക്കാലത്ത് കിടക്കയില്‍ മൂത്രമൊഴിക്കുമായിരുന്നെങ്കിൽ അവരുടെ കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള സാധ്യത 60-70 ശതമാനം വരെ കൂടുതലാണ്. എ.ഡി.എച്ച്.ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) ഉള്ള കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതും എഡിഎച്ച്ഡിയും തമ്മിലുള്ള ബന്ധം എന്താണെന്ന് ഡോക്ടര്‍മാര്‍ക്ക് ഇതുവരെ പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല.
ജീവിതശൈലിയിലെ മാറ്റങ്ങള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് നിയന്ത്രിക്കാന്‍ സഹായിക്കും.
ചെയ്യേണ്ടത്:
• പകല്‍ സമയത്ത് നിങ്ങളുടെ കുട്ടിക്ക് കുടിക്കാന്‍ ആവശ്യമായ വെള്ളം നല്‍കുക.
advertisement
• ഉറങ്ങുന്നതിന് മുമ്പുവരെ, കുട്ടി ഒരു ദിവസം ഏകദേശം 5 മുതല്‍ 7 തവണ വരെ ടോയ്ലറ്റില്‍ പോകുന്നുണ്ടെന്ന് ഉറപ്പാക്കുക.
• കുട്ടികളുടെ മെത്തയിലും പുതപ്പിലും വാട്ടര്‍പ്രൂഫ് കവറുകള്‍ ഉപയോഗിക്കുക
ചെയ്യരുതാത്തത്:
• കുട്ടിയെ ശിക്ഷിക്കരുത് – അത് സാഹചര്യം കൂടുതല്‍ വഷളാക്കും. അത് അവരുടെ തെറ്റല്ലെന്ന് പറഞ്ഞ് മനസിലാക്കുക.
• ചായ, കാപ്പി തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുട്ടിക്ക് നല്‍കരുത്.
• രാത്രിയില്‍ ബാത്ത്‌റൂമില്‍ പോകുന്നതിന് കുട്ടിയെ പതിവായി ഉണര്‍ത്തുക
advertisement
• രാത്രിയിൽ അമിതമായി വെള്ളം കുടിക്കാതിരിക്കുക. എന്നാല്‍ ഇത് അവരുടെ മൊത്തത്തിലുള്ള വെള്ളത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തരുത്.
• ഉറക്കത്തിന് മുമ്പ് മൂത്രമൊഴിച്ചുവെന്ന് ഉറപ്പാക്കുക.
ഒരാളുടെ ജീവിതത്തിലെ സമ്മര്‍ദ്ദകരമായ സംഭവങ്ങള്‍ ചിലപ്പോള്‍ കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള സാഹചര്യത്തിലേക്ക് നയിച്ചേക്കാം. നഴ്സറിയിലോ സ്‌കൂളിലോ ഉള്ള ചില മോശം സംഭവങ്ങള്‍ ചിലപ്പോള്‍ കുട്ടിയെ രാത്രികളില്‍ പേടിപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതും കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
കുട്ടികളില്‍ സമ്മര്‍ദമുണ്ടാക്കുന്നതും കിടക്കയില്‍ മൂത്രമൊഴിക്കുന്ന സംഭവങ്ങള്‍ക്ക് കാരണമാകുന്നതുമായ ചില സാഹചര്യങ്ങള്‍ ഇവയാണ്:
advertisement
• ഒരു സഹോദരന്റെ ജനനം
• പുതിയ ഒരു വീട്ടിലേക്ക് മാറുന്നത്
• ദിനചര്യയിലെ മാറ്റം
കുട്ടിയോട് സ്‌നേഹത്തോടെയും വാത്സ്യത്തോടെയും സംസാരിക്കുക, ഇത് കിടക്കിയില്‍ മൂത്രമൊഴിക്കുന്നത് നിര്‍ത്താന്‍ ഒരു പരിധിവരെ സഹായിക്കും. എന്നാല്‍ ചിലപ്പോള്‍ കുട്ടികളിലെ മൂത്രാശയ അണുബാധയും ഇതിന് കാരണമാകാറുണ്ട്. ഏകദേശം ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ഇത് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കുട്ടിയെ ശിശുരോഗവിദഗ്ധനെ കാണിക്കുക. കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് നിങ്ങളുടെ കുട്ടിയെ ശിക്ഷിക്കുന്നത് ഒഴിവാക്കുക. കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനെക്കുറിച്ച് അവരുമായി തുറന്നത് സംസാരിക്കുക. ഒരു ദിവസം ഇത് നില്‍ക്കുമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുക്കുക.
advertisement
മാത്രമല്ല അവരുടെ കാര്യങ്ങള്‍ അവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കാന്‍ ശ്രമിക്കുക, ഇത് അവരില്‍ ഉത്തരവാദിത്വ ബോധം ഉണ്ടാക്കും. ഉദാഹരണത്തിന്, ബെഡ് ഷീറ്റിന് അടിയില്‍ ഒരു ഉണങ്ങിയ ടവ്വല്‍ വെക്കാനും, മൂത്രമൊഴിച്ചാല്‍ മാറാന്‍ പൈജാമകളും അടിവസ്ത്രങ്ങളും കിടക്കയ്ക്ക് സമീപം വെക്കാനും അവരെ പഠിപ്പിക്കുക. ചെറിയ കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് സാധാരണമാണെങ്കിലും, 5 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടി, ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കിടക്കയില്‍ മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്.
(തയ്യാറാക്കിയത്: ഡോ. ശ്രീനാഥ് മണികാന്തി, സീനിയര്‍ കണ്‍സള്‍ട്ടന്റ് നിയോനറ്റോളജിസ്റ്റ്, കാവേരി ആശുപത്രി, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂര്‍)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 28, 2023 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | കുഞ്ഞുങ്ങൾ കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടോ? ഇതിന് കാരണമെന്ത്? എങ്ങനെ തടയാം