ഗർഭിണിയാണെന്ന് അറിഞ്ഞ് 17 മണിക്കൂറിനുള്ളിൽ 20കാരി ആൺകുഞ്ഞിന് ജന്മം നൽ‌കി

Last Updated:

ഗർഭിണിയാണെന്ന് കണ്ടെത്തി ഒരു ദിവസത്തിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയ 20 വയസുകാരി ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഗർഭിണിയാണെന്ന് കണ്ടെത്തി വെറും 17 മണിക്കൂറിനുള്ളില്‍ പ്രസവിക്കേണ്ടിവന്ന അനുഭവം വെളിപ്പെടുത്തി 20കാരി. 'നിഗൂഢ ഗർഭധാരണം' എന്നറിയപ്പെടുന്ന ഒരു അപൂർവ അവസ്ഥയിലൂടെയാണ് ഷാർലറ്റ് സമ്മേഴ്‌സ് എന്ന ഓസ്ട്രേലിയക്കാരി കടന്നുപോയത്. പ്രസവം വരെ തന്റെ ഉദരത്തിൽ ഒരു കുഞ്ഞിനെ വഹിക്കുന്നുണ്ടെന്ന് അറിയാത്ത ഒരു അപൂർവ അവസ്ഥയാണ് ഇത്. ജൂണിൽ ആരോഗ്യവാനായ മകനെ പ്രസവിക്കുന്നതിന് മുമ്പുള്ള മാസങ്ങളിൽ, ഭാരം വർധിക്കുന്നതായി യുവതി ശ്രദ്ധിച്ചിരുന്നു. എന്നാൽ സമ്മർദ്ദം മൂലമാകാം മാറ്റങ്ങൾ സംഭവിച്ചതെന്നാണ് അവർ കരുതിയത്.
"ഞാൻ ഇപ്പോഴും സൈസ് എട്ട് വസ്ത്രങ്ങൾ വാങ്ങുകയായിരുന്നു. തീർച്ചയായും, എനിക്ക് അൽപ്പം ദേഷ്യം വന്നു. പക്ഷേ ഞാൻ രണ്ടര വർഷത്തെ റിലേഷൻഷിപ്പിലായിരുന്നു, അത് സന്തോഷകരമായ ഒരു ബന്ധത്തിന്റെ ഭാരമാണെന്ന് ഞാൻ കരുതി. ആ സമയത്ത് എന്റെ ജീവിതത്തിൽ ഒരുപാട് സമ്മർദ്ദകരമായ കാര്യങ്ങളിലൂടെയും ഞാൻ കടന്നുപോകുകയായിരുന്നു." ടിക് ടോക്ക് വീഡിയോയിൽ യുവതി വിശദീകരിച്ചു:
ഭാരം കൂടുന്നതിന്റെ ആശങ്കകളുമായി ജൂൺ 6ന് യുവതി ഒരു ഡോക്ടറെ സമീപിച്ചു. ഒരു ഗർഭ പരിശോധന നടത്തണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ഗർഭിണിയാണെന്നും ഗർഭാവസ്ഥയുടെ തുടക്കകാലമാണെന്നും ഡോക്ടർ അവളോട് പറഞ്ഞു. എന്നാൽ കാമുകൻ തന്റെ കുടുംബാശുപത്രിയിൽ അതേ ദിവസം തന്നെ അൾട്രാസൗണ്ട് സ്കാനിങ് നടത്തി. "38 ആഴ്ചയും നാല് ദിവസവും" പിന്നിട്ടതായി സ്കാനിങ്ങിൽ വ്യക്തമായി.
advertisement
"കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി. കൈവശമുള്ള ബാഗ് ഇറുകെ പിടിച്ചു. പങ്കാളിയോട് എത്രയും പെട്ടെന്ന് പോകാമെന്ന് പറഞ്ഞു'- ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള ആദ്യ പ്രതികരണം വിവരിച്ചുകൊണ്ട് യുവതി പറഞ്ഞു.
ഷാർലറ്റ് ആശുപത്രിയിൽ നിന്ന് പെട്ടെന്ന് പുറത്തേക്കുപോയി. പക്ഷേ കുഞ്ഞിന് ചുറ്റും ദ്രാവകം ഇല്ലെന്ന് കണ്ടെത്തിയതിനാൽ ഡോക്ടർമാർ അവരെ ബന്ധപ്പെടാൻ ശ്രമിച്ചു. അതായത് ഉടൻ പ്രസവത്തിന് തയാറാക്കേണ്ടിവരും. എന്നാൽ, ആശുപത്രിയിൽ അവരുടെ ഫോൺ നമ്പർ ഇല്ലായിരുന്നു, ഒടുവിൽ പങ്കാളിയുടെ ബന്ധുവിനെ വിളിച്ചുകൊണ്ട് ആശുപത്രി അധികൃതർ കാര്യം അവതരിപ്പിച്ചു.
advertisement
സംഭവം അറിഞ്ഞ് യുവതി വീണ്ടും ആശുപത്രിയിലെത്തി. അപ്പോഴും താൻ ഗർഭിണിയാണെന്നും മണിക്കൂറുകൾക്ക് ശേഷം പ്രസവിക്കാൻ പോകുകയാണെന്നും ഉൾക്കൊള്ളാനാകാത്ത വല്ലാത്ത അവസ്ഥയിലായിരുന്നു താനെന്നും യുവതി പറഞ്ഞു.
കുറച്ച് സമയത്തിന് ശേഷം, ഫ്ലൂയിഡ് പാളി പൊട്ടി. രണ്ട് മണിക്കൂറിനുള്ളില്‍ പ്രസവവും നടന്നു. ആരോഗ്യവാനായ ഒരു ആൺകുട്ടിയെ പ്രസവിച്ചു. പ്ലാസന്റ ഗർഭാശയത്തിന്റെ മുൻവശത്തായതിനാലാണ് ഗർഭം ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് ഷാർലറ്റ് വിശ്വസിക്കുന്നു. ശരീരഭാരം കൂടുന്നത് ഒഴികെ, തന്റെ ശരീരത്തിൽ ഒരു മാറ്റത്തിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ‌ പറയുന്നു. ഗർഭകാലത്ത് ആർത്തവം പോലെ തോന്നുന്ന അനുഭവം ഉണ്ടായിരുന്നതായും യുവതി പറയുന്നു.
advertisement
തന്റെ കഥ പങ്കുവെച്ചതിന് ശേഷം ചിലർ താൻ കള്ളം പറഞ്ഞതായി ആരോപിച്ചതായി യുവതി പറഞ്ഞു.'മറഞ്ഞിരിക്കുന്ന ഗർഭധാരണം' നിർണ്ണയിക്കുന്ന ക്വീൻസ്‌ലാൻഡ് ഹെൽത്തിൽ നിന്നുള്ള ആശുപത്രി രേഖകളും അവളുടെ അൾട്രാസൗണ്ട് സ്കാൻ, പ്രസവം എന്നിവ സ്ഥിരീകരിക്കുന്ന രേഖകളും കാണിച്ചാണ് ഇത്തം ആരോപണങ്ങൾക്ക് ഷാര്‍ലറ്റ് മറുപടി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ഗർഭിണിയാണെന്ന് അറിഞ്ഞ് 17 മണിക്കൂറിനുള്ളിൽ 20കാരി ആൺകുഞ്ഞിന് ജന്മം നൽ‌കി
Next Article
advertisement
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
  • വർക്കലയിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന് സംഘർഷത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു.

  • കാമുകന്റെ സുഹൃത്ത് അമൽ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം രക്തം ഛർദ്ദിച്ച് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement