advertisement

വാക്സിനല്ല, യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിനു കാരണങ്ങൾ ഇവ: ICMR പഠനം

Last Updated:

കോവിഡ് വാക്സിൻ യുവാക്കൾക്കിടയിലെ മരണ സാധ്യത കൂട്ടുന്നില്ല മറിച്ച് കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും പഠനത്തിൽ പറയുന്നു

 vaccine
vaccine
രാജ്യത്തെ യുവാക്കൾക്കിടയിൽ ഹൃദ്രോ​ഗങ്ങൾ കൂടുന്നതിനും യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിനും കാരണം കോവിഡ് വാക്സിൻ അല്ലെന്നും അതിനു പിന്നിൽ മറ്റു പല കാരണങ്ങളും ഉണ്ടെന്നും ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (IJMR) പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് വാക്സിൻ യുവാക്കൾക്കിടയിലെ മരണ സാധ്യത കൂട്ടുന്നില്ല മറിച്ച് കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും പഠനത്തിൽ പറയുന്നു. നവംബർ 16 നാണ് പഠനം പ്രസിദ്ധീകരിച്ചത്. ആരോ​ഗ്യമുള്ളവരായിരുന്നിട്ടും പെട്ടെന്നുള്ള മരണം മൂലം ജീവൻ നഷ്ടപ്പെട്ട 18 നും 45 നും ഇടയിൽ പ്രായമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകള്‍ പഠനത്തിനായി തെരഞ്ഞെടുത്തു.
പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി കാരണങ്ങൾ പഠനത്തിൽ വ്യക്തമായി പറയുന്നുണ്ട്. കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ ചരിത്രം, കുടുംബ ചരിത്രം, അമിതമായ മദ്യപാനം, മയക്കുമരുന്നുകളോ മറ്റ് വസ്തുക്കളുടെയോ ഉപയോഗം, കഠിനമായ വ്യായാമ മുറകൾ എന്നിവയെല്ലാം യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണണാകുന്നതായി പഠനം വ്യക്തമാക്കുന്നു.
advertisement
മരിച്ചവരുടെ കുടുംബ ചരിത്രം, കൊറോണ സമയത്തും മുമ്പും ഉണ്ടായിരുന്ന അവസ്ഥകൾ, സിഗരറ്റിന്റെ ഉപയോഗം, മദ്യപാനം, മറ്റ് ലഹരികളുടെ ഉപയോഗം എന്നിവയെല്ലാം ​ഗവേഷകർ പരിശോധനാ വിധേയമാക്കിയിരുന്നു.
നിരന്തരമുള്ള മദ്യപാനം, ലഹരി ഉപയോഗം എന്നിവയെല്ലാം യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് വലിയ കാരണമായിത്തീരാറുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ആരോഗ്യം നോക്കാതെ, നിരന്തരം കഠിനമായ വര്‍ക്കൗട്ടുകൾ ചെയ്യുന്നതും പെട്ടെന്നുള്ള മരണത്തിന് കാരണമാകാമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Health/
വാക്സിനല്ല, യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിനു കാരണങ്ങൾ ഇവ: ICMR പഠനം
Next Article
advertisement
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
  • കേരള സർക്കാർ സ്ഥാപിച്ച IFTK, അന്താരാഷ്ട്ര നിലവാരമുള്ള ഫാഷൻ ഡിസൈൻ പരിശീലനം നൽകുന്നു

  • പ്രമുഖ ഗാർമെന്റ് യൂണിറ്റുകളിലും ഫാഷൻ ഹൗസുകളിലും തൊഴിൽ ഉറപ്പാക്കാൻ IFTK സഹായിക്കുന്നു

  • കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ലഭ്യമായ IFTK, ബാച്ചിലർ ഓഫ് ഫാഷൻ ഡിസൈൻ കോഴ്സ് നൽകുന്നു

View All
advertisement