നമ്മൾ എങ്ങനെയൊക്കെ ജീവിച്ചാലും നമ്മുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യം ഡോക്ടർമാർ ഊന്നിപ്പറയുന്നതിന്‍റെ പ്രാധാന്യവും ചെറുതല്ല. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ചില കാര്യങ്ങൾ മനസിലാക്കാം. ഈന്തപ്പഴത്തിനും (Dates) പാലിനുമുള്ള (Milk) ആരോഗ്യഗുണങ്ങൾ മിക്കവർക്കും അറിയാം. എന്നാൽ പാൽ, ഈന്തപ്പഴത്തിനൊപ്പം ചേർത്ത് കഴിച്ചാലോ? ഈന്തപ്പഴത്തിൽ വളരെ ഉപയോഗപ്രദമായ സൂക്ഷ്മ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പോഷകസമൃദ്ധമായ പാലിനൊപ്പം കഴിക്കുമ്പോൾ ഇത് നിങ്ങളുടെ ആരോഗ്യത്തിൽ അത്ഭുതകരമായ ചില മാറ്റങ്ങളുണ്ടാക്കും. പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നതിന്റെ ചില അറിയപ്പെടുന്നതും എന്നാൽ പൊതുവായി അറിയപ്പെടാത്തതുമായ ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഊർജ്ജം കൈവരിക്കാം
ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ ഘടകങ്ങൾ കൂടുതലായതിനാൽ ഈന്തപ്പഴം ഒരു മികച്ച പ്രഭാതഭക്ഷണമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഇവർ രണ്ടും കൂടി കഴിക്കുമ്പോൾ ലഭിക്കും. ഒരു ദിവസം മുഴുവൻ ഉൻമേഷത്തോടെയിരിക്കാനും ഇത് സഹായിക്കും. പാലുമൊത്തു ഈന്തപ്പഴം കഴിക്കുമ്പോൾ ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ച് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അതിന് പകരമായി പാൽ-ഈന്തപ്പഴം കോംബോ മാറ്റിയെടുക്കാം. സാമാന്യം തൃപ്തികരവും കൂടുതൽ സമയം വിശപ്പ് മാറ്റാനും ഇതിന് കഴിയും. .
വിളർച്ച തടയൽ
ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള നിരവധി ഘടകങ്ങളിൽ ഒന്നാണ് ഇരുമ്പ്. കൂടാതെ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ശരീരത്തിലേക്ക് രക്തം വേഗത്തിൽ എത്തിക്കുന്നതിന് ഇരുമ്പ് സഹായിക്കുന്നു, ഇത് വിളർച്ച ബാധിച്ച ഏതൊരാൾക്കും അത്യന്താപേക്ഷിതമാണ്. ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ മൂന്ന് ഈന്തപ്പഴങ്ങൾ യോജിപ്പിച്ച് കഴിക്കുമ്പോൾ കൂടുതൽ അയൺ നമ്മുടെ ശരീരത്തിന് ലഭിക്കുകയും വിളർച്ചയെ ഫലപ്രദമായി ചെറുക്കുകയും ചെയ്യുന്നു.
ചർമ്മ പ്രശ്നങ്ങൾ
പ്രായമാകുന്തോറും ചർമ്മപ്രശ്നങ്ങൾ നമ്മിൽ പലർക്കും അമിതമായ ഉത്കണ്ഠയുണ്ടാക്കും. എന്നിരുന്നാലും, നാല് ഈന്തപ്പഴം ചെറുചൂടുള്ള ഒരു ഗ്ലാസ് പാലുമായി സംയോജിപ്പിച്ച് കഴിക്കുന്നത് ചർമ്മപ്രശ്നങ്ങൾക്ക് ഉത്തമമായ പ്രതിവിധിയാണ്. മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിലെ വീക്കം എന്നിവയെ നേരിടാൻ ഇത് നിങ്ങളെ സഹായിച്ചേക്കാം. ഇത് നിങ്ങളുടെ മുഖത്ത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, അതുവഴി ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ഈന്തപ്പഴത്തിൽ ധാരാളമായി നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമുള്ളതാക്കി മാറ്റും. ശരിയായ ദഹനത്തിനും ക്രമമായ മലവിസർജ്ജനത്തെയും ഇത് സഹായിക്കും.
(നിരാകരണം: ഈ ലേഖനത്തിൽ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ കാര്യങ്ങൾ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. അവ വീട്ടിൽ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതായിരിക്കും.)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.