ഹോസ്റ്റലിൽ ഗെയിം കളിക്കേണ്ട; PUBGയ്ക്ക് പൂട്ടിടാൻ യൂണിവേഴ്സിറ്റി
Last Updated:
തമിഴ്നാട്: ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഗെയിമുകളിലൊന്നായി PUBG മാറിക്കഴിഞ്ഞു. എന്നാൽ ഗെയിമിനോടുള്ള യുവാക്കളുടെ അമിത ആസക്തി മൂലം മാതാപിതാക്കളും സ്കൂളുകൾ- സർവകലാശാല അധികൃതരുമെല്ലാം പൊറുതി മുട്ടിയിരിക്കുകയാണ്. ഇതേ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യുടെ മെൻസ് ഹോസ്റ്റലിൽ വിദ്യാർത്ഥികളെ രാത്രി ഗെയിം കളിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച സർക്കുലർ നൽകിക്കഴിഞ്ഞു.
ഗെയിം റൂംമേറ്റുകളേയും ഹോസ്റ്റലിലെ മുഴുവൻ അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. വിദ്യാർത്ഥികൾ ഫിസിക്കൽ ഗെയിമുകളിലോ സ്പോർട്സുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവരുടെ കരിയറിലെ വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഗെയിമിന്റെ അഡിക്ഷനുമായി ബന്ധപ്പെട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻറ് ന്യൂറോ സയൻസിന് നിരവധി പരാതികളാണ് ലഭിക്കുന്നത്. ബംഗളൂരുവിലെ പല സ്കൂളുകളും PUBG ഗെയിമിന്റെ ദോഷ വശങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് ഇതിനോടകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
advertisement
മറ്റുള്ള ഗെയിമുകളിൽ നിന്ന് വളരെ വ്യത്യസ്തമായി ഓൺലൈൺ പ്ലാറ്റ് ഫോം ഒരുക്കുന്നതാണ് PUBG യെ ജനപ്രിയമാക്കുന്നതിന്റെ പ്രധാന കാരണം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 1:28 PM IST


