മരിച്ചാലും അത്ര വേഗം നശിക്കില്ല തലച്ചോർ; നിർണായക കണ്ടെത്തലുമായി ഗവേഷകർ

Last Updated:

മരണ ശേഷം മനുഷ്യരുടെ മസ്തിഷ്കം എളുപ്പത്തിൽ ദ്രവിച്ച് ഇല്ലാതെയാകുമെന്ന ധാരണയെ മാറ്റി മറിക്കുന്നതാണ് പുതിയ കണ്ടെത്തൽ

മരണശേഷം മനുഷ്യ മസ്തിഷ്കം വേഗത്തിൽ നശിക്കുന്നില്ലെന്ന കണ്ടെത്തലുമായി ഗവേഷകർ. മരണ ശേഷം മനുഷ്യരുടെ മസ്തിഷ്കം എളുപ്പത്തിൽ ദ്രവിച്ച് ഇല്ലാതെയാകുമെന്ന ധാരണയെ മാറ്റി മറിക്കുന്നതാണ് പുതിയ കണ്ടെത്തൽ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ അലക്സാന്ദ്ര മോർട്ടൺ-ഹേവാർഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. ദി റോയൽ സോസൈറ്റിയിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. പുരാവസ്തു ശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണങ്ങളിൽ ഭൂമിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയ 4,400 ലധികം മനുഷ്യ മസ്‌തിഷ്കങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ.
ഈജിപ്ഷ്യൻ മരുഭൂമികൾ മുതൽ യൂറോപ്യൻ പീറ്റ് ബോഗുകളിൽ (Peat Bog) നിന്നു വരെ കണ്ടെത്തിയ മസ്‌തിഷ്കങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ചിലതിന് 12,000 വർഷത്തിലധികം പഴക്കമുള്ളതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. 1300 ഓളം അസ്ഥികൂടങ്ങളിൽ മൃദുവായ കലകളായാണ് ഇവ കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. കൂടാതെ മനുഷ്യന്റെ പരിണാമം, ആരോഗ്യം അവരെ ബാധിച്ചിരുന്ന രോഗങ്ങൾ എന്നിവയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ കൂടുതൽ പഠനങ്ങളിൽ കണ്ടെത്താൻ കഴിയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.
മരുഭൂമികൾ മുതൽ മല നിരകളിൽ വരെ വിവിധ കാലാവസ്ഥകളിലായി 213 പ്രദേശങ്ങളിലായാണ് മസ്തിഷ്കങ്ങൾ ഗവേഷകർ കണ്ടെത്തിയത്. മസ്‌തിഷ്കങ്ങളിൽ നിന്നും ബയോമോളിക്യൂളുകൾ കണ്ടെത്തിയതായും നമ്മുടെ പൂർവ്വികരുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നും അലെക്സാന്ദ്ര പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ എങ്ങനെ മസ്‌തിഷ്കം സംരക്ഷിച്ചു വയ്ക്കാമെന്ന് മനസ്സിലാക്കാൻ കണ്ടെത്തലുകൾ സഹായിച്ചുവെന്ന് ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര വിഭാഗം പ്രൊഫസറായ എറിൻ സോപ് അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Life/
മരിച്ചാലും അത്ര വേഗം നശിക്കില്ല തലച്ചോർ; നിർണായക കണ്ടെത്തലുമായി ഗവേഷകർ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement