'അച്ഛനാണ് എന്റെ വഴികാട്ടി'; പിതാവിന്റെ കൈപ്പടയിലുള്ള പഴയ യുപിഎസ് സി മാർക്ക് ഷീറ്റ് പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ

Last Updated:

സിവിൽ സർവീസ് നേട്ടത്തിലേക്ക് തന്നെ എത്തിച്ചതിൽ തന്റെ പിതാവിന് വലിയ പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഗോയൽ പോസ്റ്റിൽ പറഞ്ഞു

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ ഫല പ്രഖ്യാപന ദിനത്തിൽ തന്റെ പിതാവിന്റെ ഓർമ്മകളിൽ മുഴുകി ഐഎഎസ് ഉദ്യോഗസ്ഥ. 2008 ബാച്ചിൽ നിന്നും ഐഎഎസ് ഉദ്യോഗസ്ഥയായി പ്രവേശിച്ച സോനൽ ഗോയലാണ് പിതാവിന്റെ കൈപ്പടയിൽ എഴുതിയ തന്റെ സിവിൽ സർവീസ് പരീക്ഷയുടെ മാർക്ക് ഷീറ്റ് പങ്കുവച്ചുകൊണ്ട് പിതാവിന്റെ ഓർമ്മകൾ പുതുക്കിയത്. സിവിൽ സർവീസ് നേട്ടത്തിലേക്ക് തന്നെ എത്തിച്ചതിൽ തന്റെ പിതാവിന് വലിയ പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഗോയൽ പോസ്റ്റിൽ പറഞ്ഞു.
advertisement
പഴയ ചില സർട്ടിഫിക്കറ്റുകൾക്കിടയിൽ നിന്നും പിതാവ് എഴുതിയ ഈ മാർക്ക് ഷീറ്റ് താൻ കണ്ടെത്തിയെന്നും അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും അതിരുകളില്ലെന്നും അതിനെ ഒന്ന് കൊണ്ടും പകരം വയ്ക്കാനാവിലെന്നും ഗോയൽ പറഞ്ഞു. പിതാവ് മരണപ്പെട്ടുവെങ്കിലും ഇപ്പോഴും അദ്ദേഹം തനിയ്ക്കൊപ്പം ഉണ്ടെന്നും സമൂഹത്തെ സേവിക്കാനുള്ള തന്റെ ഈ ദൗത്യത്തിലും അദ്ദേഹം വഴികാട്ടിയായി കൂടെ ഉണ്ടെന്നും ഗോയൽ പറയുന്നു. എവിടെയാണെങ്കിലും എപ്പോഴും സന്തോഷവാനായിരിക്കണമെന്നും ഒപ്പം ഞങ്ങളെ അനുഗ്രഹിക്കണമെന്നും പിതാവിന്റെ ഓർമ്മയിൽ ഗോയൽ പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ വർഷമായിരുന്നു ഗോയലിന്റ പിതാവ് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
'അച്ഛനാണ് എന്റെ വഴികാട്ടി'; പിതാവിന്റെ കൈപ്പടയിലുള്ള പഴയ യുപിഎസ് സി മാർക്ക് ഷീറ്റ് പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement