• HOME
 • »
 • NEWS
 • »
 • life
 • »
 • Public Health | പൊതുജനാരോഗ്യ സംരക്ഷണം; ഓണ്‍ലൈന്‍ പരിശീലന പരിശീലന പരിപാടിയുമായി IIT Madras

Public Health | പൊതുജനാരോഗ്യ സംരക്ഷണം; ഓണ്‍ലൈന്‍ പരിശീലന പരിശീലന പരിപാടിയുമായി IIT Madras

ഏഷ്യന്‍, ആഫ്രിക്കന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം പേര്‍ പങ്കെടുക്കുന്നുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT Madras) ആഫ്രിക്കന്‍-ഏഷ്യന്‍ റൂറല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനുമായി (AARDO) സഹകരിച്ച് 'ദി റോള്‍ ഓഫ് ഇന്നോവേറ്റീവ് പ്രൈമറി ഹെല്‍ത്ത്കെയര്‍' എന്ന വിഷയത്തില്‍ ഒരു അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരിശീലന പരിപാടി (International Online Training Programme) സംഘടിപ്പിക്കുന്നു. 2022 മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 25 വരെ നടക്കുന്ന ഈ പരിപാടിയില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം പേര്‍ പങ്കെടുക്കുന്നുണ്ട്.

  ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് AARDO അംഗരാജ്യങ്ങളിലെ പ്രാഥമികാരോഗ്യ സംവിധാനങ്ങളുടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിൽ പ്രാഥമിക ആരോഗ്യ പരിപാലനത്തിനുള്ള ശേഷി വികസിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക, പ്രാഥമികാരോഗ്യ മേഖലയിൽ പൊതു-സ്വകാര്യ മേഖലകളുടെ പങ്ക് വ്യക്തമാക്കുക, എഎആര്‍ഡിഒ അംഗ രാജ്യങ്ങളില്‍ ഇന്ത്യയിലെ മികച്ച മാതൃകകൾ എങ്ങനെ നടപ്പിൽ വരുത്താമെന്ന് ആലോചിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍.

  AARDO സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ പരിശീലന പരിപാടി മദ്രാസ് ഐഐടിയുടെ ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് ഓഫീസാണ് സംഘടിപ്പിക്കുന്നത്. ''കോവിഡ് മഹാമാരിയുടെ ഫലമായി സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഗ്രാമപ്രദേശങ്ങളില്‍ അതിന്റെ ആഘാതം കൂടുതലാണ്. ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, പട്ടിണി തുടങ്ങിയ നിരവധി പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും വലിയ പങ്കുണ്ട്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആരോഗ്യ പരിരക്ഷ നല്‍കുന്നതിന്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണ സംവിധാനം ലഭ്യമാക്കുന്നതിന് ശാസ്ത്രവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തേണ്ടത് പ്രധാനമാണ്'', ചൊവ്വാഴ്ച നടന്ന ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കവെ AARDO സെക്രട്ടറി ജനറല്‍ ഡോ. മനോജ് നര്‍ദിയോസിങ് പറഞ്ഞു.

  ''പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഈ മഹാമാരി തമിഴ്നാട് സര്‍ക്കാരിനെ പഠിപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രധാന വെല്ലുവിളികളില്‍ ഒന്ന് ആരോഗ്യ പരിരക്ഷാ പദ്ധതികൾ കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ആവിഷ്കരിക്കണം എന്നതാണ്. പൊതുജനാരോഗ്യ സംരക്ഷണ പരിപാടികള്‍ നടപ്പിലാക്കാന്‍ പരിശീലനം ലഭിച്ച ആളുകൾ നമുക്കുണ്ടെങ്കിലും അവരിൽ ഏകദേശം 35 ശതമാനം ജീവനക്കാരും കരാര്‍ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇത് അഭിസംബോധന ചെയ്യേണ്ട മറ്റൊരു പ്രശ്‌നമാണ്'', തമിഴ്നാട്ടിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന്‍ പറഞ്ഞു.

  പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്. 1897-ല്‍ തമിഴ്‌നാട്ടിൽ പ്രൈമറി സാനിറ്ററി കമ്മീഷണറെ നിയമിക്കുകയും 1923-ല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിക്കേഷന്‍ രൂപീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുകയും പട്ടിണി, നിരക്ഷരത, ദാരിദ്ര്യം എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് AARDO.
  Published by:user_57
  First published: