advertisement

International Day for Tolerance | ഇന്ന് അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം; മറ്റുള്ളവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കാം

Last Updated:

1995ൽ യുഎൻ സഹിഷ്ണുതയ്ക്കായി ഒരു വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു

അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം
അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം
എല്ലാ വർഷവും നവംബർ 16 അന്താരാഷ്ട്ര സഹിഷ്ണുതാ ദിനമായാണ് ആചരിക്കുന്നത്. അസഹിഷ്ണുതയുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് യുഎൻ അന്താരാഷ്ട്ര സഹിഷ്ണുത ദിനം (International Day for Tolerance) പ്രഖ്യാപിച്ചത്.
അസഹിഷ്ണുതയിലൂടെ സൃഷ്ടിക്കപ്പെടുന്ന നെഗറ്റിവിറ്റിയെക്കുറിച്ച് ആളുകൾ ബോധവാന്മാരാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചതോടെയാണ് ഇങ്ങനെ ഒരു ദിനാചരണം എന്ന ആശയം ഉടലെടുത്ത്. തുടർന്ന് പൊതുസമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സഹിഷ്ണുത സമൂഹത്തിന്റെ മുഖ്യഘടകമായി പ്രോത്സാഹിപ്പിക്കുന്നതിനായാണ് യുഎൻ (UN) ജനറൽ അസംബ്ലി ഈ ദിനാചരണം നടപ്പിലാക്കിയത്.
1995ൽ യുഎൻ സഹിഷ്ണുതയ്ക്കായി ഒരു വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു. അതേ വർഷം നവംബർ 16ന് യുനെസ്കോ (UNESCO) സഹിഷ്ണുത സംബന്ധിച്ച ചില തത്വങ്ങളും രൂപീകരിച്ചു. 1995ൽ മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം ആചരിക്കാൻ യുഎൻ തീരുമാനിച്ചു.
advertisement
യുഎന്നിന്റെ ഗുഡ്‌വിൽ അംബാസഡറായിരുന്ന മദൻജീത് സിംഗ് (Madanjeet Singh) ആണ് ആ വർഷത്തെ ആഘോഷങ്ങൾ സ്‌പോൺസർ ചെയ്‌തിരുന്നത്. സഹിഷ്ണുതയിലൂടെ സാമുദായിക സൗഹാർദ്ദവും സമാധാനവും സ്ഥാപിക്കാൻ മദൻജീത് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്.
അതിനാൽ, ഈ വാർഷിക ദിനാചരണം മദൻജീത് സിംഗിനോടുള്ള ആദരസൂചകമായും അടയാളപ്പെടുത്തുന്നു. ഈ മഹത്തായ ദിനാചരണത്തിന്റെ ഭാഗമായി സഹിഷ്ണുത അല്ലെങ്കിൽ അഹിംസ പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോ ഒരു അവാർഡും പ്രഖ്യാപിച്ചു. യുനെസ്‌കോ-മദൻജീത് സിംഗ് പുരസ്‌കാരമാണിത്. ശാസ്ത്രം, കലകൾ, സംസ്കാരം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവന നൽകിയിട്ടുള്ള വ്യക്തികളെയാണ് ഈ അവാർഡ് നൽകി ആദരിക്കുന്നത്.
advertisement
അന്താരാഷ്ട്ര സഹിഷ്ണുത ദിനത്തിന്റെ പ്രാധാന്യം
സമൂഹത്തിൽ നിലവിൽ വർധിച്ചു വരുന്ന അക്രമങ്ങൾ സഹിഷ്ണുതയുടെ പ്രാധാന്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. സഹിഷ്ണുത ഒരു മനുഷ്യാവകാശമാണെന്ന വസ്‌തുത പൊതുജനങ്ങളിൽ എത്തിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം തുറന്ന മനസ്സിനെയും തുറന്ന കേൾവിയെയും പ്രോത്സാഹിപ്പിക്കുന്നു. അഹിംസയും സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ താക്കോലാണ്. സംസ്‌കാരങ്ങളിലെ വൈവിധ്യം അംഗീകരിക്കുകയും എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളിലും വംശങ്ങളിലും വിശ്വാസങ്ങളിലും ആശയങ്ങളിലും ഉള്ള സൗന്ദര്യത്തെ വില മതിക്കുകയും ചെയ്യുക എന്നതാണ് ഈ ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. മറ്റുള്ളവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുക. അസഹിഷ്ണുതയുടെ ദോഷഫലങ്ങളെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക എന്നതൊക്കെയാണ് ഈ ദിനത്തിൽ നമുക്ക് ചെയ്യാൻ കഴിയുക.
advertisement
സഹിഷ്ണുത ഒരു ധാർമ്മിക ബാധ്യത മാത്രമല്ല. ഈ കാലഘട്ടത്തിലെ അനിവാര്യമായ ആവശ്യമാണ് എന്ന വസ്തുതയാണ് ഈ ദിവസം നാം മനസ്സിലാക്കേണ്ടത്. ഈ വർഷത്തെ അന്താരാഷ്ട്ര സഹിഷ്ണുത ദിനത്തിന്റെ തീം 'സഹിഷ്ണുത എന്നത് നമ്മുടെ ലോക സംസ്കാരങ്ങളുടെ സമ്പന്നമായ വൈവിധ്യത്തോടും ആവിഷ്‌കാര രൂപങ്ങളോടും മനുഷ്യത്വത്തോടുമുള്ള ആദരവും അംഗീകാരവുമാണ് ' എന്നതാണ്.
Summary: International Day for Tolerance 2021: What propelled the idea was the increasing need to ensure people are aware of the negativity that stems from intolerance
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
International Day for Tolerance | ഇന്ന് അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം; മറ്റുള്ളവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കാം
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement