25 വയസ്സിലും 45 വയസ്സിലും പുരുഷബീജത്തിന്റെ ആരോഗ്യം ഒരുപോലെയാണോ?എന്തിലാണ് മാറ്റം സംഭവിക്കുന്നത്?

Last Updated:

ബീജങ്ങളുടെ എണ്ണവും ചലനശേഷിയും മുതൽ അതിന്റെ രൂപഘടന വരെ ഒരു അടിസ്ഥാന ബീജ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും

News18
News18
പ്രായം കൂടുന്നതിന് അനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുത്പാദന ശേഷിയിൽ കുറവുണ്ടാകുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എല്ലാവരിലും ഒരേ കാരണങ്ങളല്ല ഉണ്ടാകുക. പല ഘടകങ്ങൾ ഇതിൽ നിർണായകമാണ്.
ബീജത്തിന്റെ ആരോഗ്യം പ്രായത്തിന് അനുസരിച്ച് എന്നും സ്ഥിരമായി നിലനിൽക്കില്ലെന്ന് രോഹിണിയിലെ ബിർള ഫെർട്ടിലിറ്റി ആൻഡ് ഐവിഎഫിലെ ഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റായ ഡോ. കരിഷ്മ മഖിജ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുരുഷന്മാർ അവരുടെ ജീവിതകാലം മുഴുവൻ ബീജം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വർഷം കഴിയുന്തോറും ബീജത്തിന്റെ ഗുണനിലവാരം കുറയുമെന്ന് അവർ പറഞ്ഞു.
''25 വയസ്സിൽ മിക്ക പുരുഷന്മാരിലും ശക്തമായ, നന്നായി ചലിക്കുന്ന സ്ഥിരതയുള്ള ജനിതക ഘടകങ്ങളുള്ള ബീജങ്ങൾ കാണപ്പെടും. 45 വയസ്സാകുമ്പോഴേക്കും ഈ ഘടകങ്ങളിൽ ചിലതിന് സ്വാഭാവികമായുള്ള മാറ്റം സംഭവിക്കുന്നു. ബീജങ്ങളുടെ എണ്ണം ഇപ്പോഴും സാധാരണ പരിധിയിൽ ഉണ്ടായേക്കും,'' മഖിജ പറഞ്ഞു. ''എന്നാൽ അവയുടെ ചലനശേഷിയിലും ആകൃതിയിലും മാറ്റവും സംഭവിക്കാം. കൂടാതെ, കോശങ്ങൾക്കുള്ളിലെ ഡിഎൻഎയിൽ കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്,'' അവർ പറഞ്ഞു.
advertisement
പഠനങ്ങൾ പറയുന്നത്
ഈ ക്രമാനുഗതമായ മാറ്റം നിരവധി പഠനങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. 2020-ൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 30 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ ബീജത്തിന്റെ ചലന ശേഷി 25 മുതൽ 30 ശതമാനം വരെ കുറയുമെന്ന് കണ്ടെത്തി. 40 വയസ്സിന് ശേഷം ബീജത്തിലെ ഡിഎൻഎ വിഘടനം ക്രമാനുഗതമായി വർധിക്കുമെന്നും ഇത് ഭ്രൂണത്തിന്റെ ഗുണനിലവാരത്തെയും ഗർഭധാരണ ഫലങ്ങളെയും ബാധിക്കുമെന്നും പഠനം കൂട്ടിച്ചേർത്തു.
''ഞങ്ങളുടെ ക്ലിനിക്കുകളിൽ വരുന്ന കേസുകളിലും ഇത് തന്നെയാണ് പ്രതിഫലിക്കുന്നത്,'' ഡോ. മഖിജ പറഞ്ഞു. പരിശോധനകളിൽ ബീജത്തിന്റെ എണ്ണത്തിൽ കുറവൊന്നുമില്ലെങ്കിലും അവയുടെ പ്രവർത്തന നിലവാരം, അവ എത്ര നന്നായി ഒരു അണ്ഡം ചലിപ്പിക്കുന്നു അല്ലെങ്കിൽ ബീജസങ്കലനം ചെയ്യുന്നു എന്നത് 40 വയസ്സിന് ശേഷം വ്യത്യസ്തമായിരിക്കും,'' അവർ വ്യക്തമാക്കി.
advertisement
പുരുഷന്മാർക്ക് ഗർഭം ധരിക്കാൻ കഴിയില്ലേ?
അതേസമയം, ഇക്കാരണത്താൽ പുരുഷന്മാർക്ക് കുട്ടികളുണ്ടാകില്ലെന്ന് ഇതിന് അർത്ഥമില്ല. എന്നാൽ, ഗർഭധാരണത്തിന് കൂടുതൽ സമയമെടുത്തേക്കാം. ജനിതകപരമായുള്ളതും ക്രോമസോം സംബന്ധമായുള്ളതുമായ പ്രശ്‌നങ്ങൾ അൽപം വർധിക്കാനും സാധ്യതയുണ്ട്.
''40കളിലും 50കളിലുമുള്ള കൂടുതൽ പുരുഷന്മാർ അച്ഛനാകുന്നത് ഞങ്ങൾ കാണുന്നുണ്ട്. പ്രത്യേകിച്ച് മെച്ചപ്പെട്ട ആരോഗ്യ അവബോധവും വന്ധ്യതാ ചികിത്സയുമാണ് ഇതിന് കാരണം,'' ഡോ. മഖിജ ചൂണ്ടിക്കാട്ടി. ''പ്രായം ഒരു ഘടകമാണ്. പക്ഷേ, അത് മാത്രമല്ല കാരണം. എല്ലാം ശരിയാണെന്ന് അനുമാനിക്കുന്നതിന് പകരം നിങ്ങളുടെ പ്രത്യുത്പാദന നില നേരത്തെ മനസ്സിലാക്കുക എന്നതാണ് പ്രധാനം,'' അവർ കൂട്ടിച്ചേർത്തു.
advertisement
ചില ഗവേഷണങ്ങളിൽ പിതാവിന്റെ പ്രായവും കുട്ടികളിലെ ചില വികസന വൈകല്യങ്ങളും തമ്മിൽ ഉയർന്ന അപകട സാധ്യത കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് എല്ലാ സാഹചര്യങ്ങളിലും സംഭവിക്കുന്നില്ല. ഇത് ഒരു സാധ്യതയാണ്. എന്നാൽ, ഉറപ്പ് പറയാൻ കഴിയില്ല. ഓരോ വ്യക്തിയുടെയും ജനിതക ഘടകങ്ങളും ജീവിത ശൈലിയും പ്രധാനമാണ്.
ജീവിതശൈലി ചിന്തിക്കുന്നതിലും ഏറെ പ്രാധാന്യമുള്ളത്
പ്രായം പോലെ തന്നെ ജീവിതശൈലിയും പ്രധാനമുള്ളതാണെന്ന് ഡോ. മഖിജ പറയുന്നു. ''ഒരേ പ്രായത്തിലുള്ള പുരുഷന്മാർക്കിടയിൽ അവരുടെ ശീലങ്ങളെ അടിസ്ഥാനമാക്കി വലിയ വ്യത്യാസങ്ങൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്,'' അവർ പറഞ്ഞു.
advertisement
പുകവലി, അമിതമായ മദ്യപാനം, പൊണ്ണത്തടി, മോശം ആഹാരക്രമം, ദൈർഘ്യമേറിയ ജോലി സമയം, വിട്ടുമാറാത്ത സമ്മർദം എന്നിവയെല്ലാം ബീജത്തിന്റെ അളവും ഗുണനിലവാരവും കുറയ്ക്കുന്നിൽ പ്രധാന പങ്കുവഹിക്കുന്നു. മറുവശത്ത് പതിവായുള്ള വ്യായാമവും സമീകൃതാഹാരവും മതിയായ ഉറക്കവും കൂടുതൽ കാലം പ്രത്യുതൽപ്പാദനക്ഷമത നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
''പുരുഷന്മാർ തങ്ങളുടെ ദൈനംദിന ശീലങ്ങൾ മെച്ചപ്പെടുത്തുമ്പോൾ നമുക്ക് വലിയ പുരോഗതി കാണാൻ കഴിയും. മികച്ച ഉറക്കം, കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കൽ തുടങ്ങിയ ചെറിയ മാറ്റങ്ങൾപോലും ഏതാനും മാസങ്ങൾക്കുള്ളിൽ ബീജത്തിന്റെ ഗുണനിലവാരത്തിൽ വലിയ ഫലങ്ങൾ ഉണ്ടാക്കും,'' അവർ കൂട്ടിച്ചേർത്തു.
advertisement
പരിശോധന നടത്തേണ്ടത് എപ്പോൾ?
ഗർഭധാരണം വൈകുമ്പോഴോ അല്ലെങ്കിൽ ഗർഭംധരിക്കുന്ന സമയം നീട്ടി വയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ബീജ പരിശോധന നടത്തണം. എന്താണ് അവസ്ഥയെന്ന് കൃത്യമായി മനസ്സിലാക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണ് ബീജ പരിശോധന.
''ബീജങ്ങളുടെ എണ്ണവും ചലനശേഷിയും മുതൽ അതിന്റെ രൂപഘടന വരെ ഒരു അടിസ്ഥാന ബീജ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും,'' ഡോ. മഖിജ പറയുന്നു. ''ഏതൊക്കെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്നും ഏതൊക്കെ വൈദ്യസഹായം ആവശ്യമായി വന്നേക്കാമെന്നും തിരിച്ചറിയാൻ ഇത് നമ്മെ സഹായിക്കുന്നു,'' അവർ പറഞ്ഞു.
advertisement
ഇക്കാര്യങ്ങൾ നേരത്തെ തന്നെ കണ്ടെത്തുന്നത് ചികിത്സ വേഗത്തിലാക്കാനും ഫലങ്ങൾ മെച്ചപ്പെടുത്താൻ കഴിയുന്ന ചെറിയ മാറ്റങ്ങൾ വരുത്താനുമുള്ള അവസരം നൽകുന്നു.
''പ്രായം ബീജത്തിന്റെ ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകമാണ്. എന്നാൽ, അത് മാത്രമല്ല ഘടകമെന്നും തിരിച്ചറിയണം. ഒരു പുരുഷന്റെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിങ്ങളുടെ ബീജത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് പ്രതിഫലിപ്പിക്കുന്നു. അത് എത്രയും വേഗം തന്നെ കണ്ടെത്തുന്നത് പിന്നീട് വലിയ നേട്ടങ്ങൾ നൽകും,'' ഡോ. മഖിജ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Life/
25 വയസ്സിലും 45 വയസ്സിലും പുരുഷബീജത്തിന്റെ ആരോഗ്യം ഒരുപോലെയാണോ?എന്തിലാണ് മാറ്റം സംഭവിക്കുന്നത്?
Next Article
advertisement
ആദ്യ സിനിമയിലെ ബാലതാരത്തോട് 36  വർഷത്തിനുശേഷം ക്ഷമ ചോദിച്ച് രാം ഗോപാൽ വർമ
ആദ്യ സിനിമയിലെ ബാലതാരത്തോട് 36 വർഷത്തിനുശേഷം ക്ഷമ ചോദിച്ച് രാം ഗോപാൽ വർമ
  • രാം ഗോപാൽ വർമ 1989ൽ പുറത്തിറങ്ങിയ 'ശിവ'യിലെ ബാലതാരത്തോട് 36 വർഷങ്ങൾക്ക് ശേഷം ക്ഷമാപണം നടത്തി.

  • 'ശിവ'യിലെ സൈക്കിൾ ചേസ് രംഗത്തിൽ കുട്ടിയെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിന് മാപ്പ് പറഞ്ഞു.

  • സുഷമ ഇപ്പോൾ യുഎസ്എയിൽ എഐ, കോഗ്നിറ്റീവ് സയൻസ് എന്നിവയിൽ ഗവേഷണം നടത്തുകയാണ്.

View All
advertisement