advertisement

Kamada Ekadashi 2021| ഇന്ന് കാമദാ ഏകാദശി: ഈ ദിവസത്തിന്റെ പ്രാധാന്യവും അറിയേണ്ട കാര്യങ്ങളും

Last Updated:

2021ലെ കാമദാ ഏകാദശി ദിനം, തിഥി സമയം, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാം

വിഷ്ണു ഭക്തർ ഓരോ ഏകാദശി തിഥിയിലും (പതിനൊന്നാം ദിവസം) ഒരു ദിവസം നീണ്ടുനിൽക്കുന്ന ഉപവാസം ആചരിക്കാറുണ്ട്. ഒരു മാസത്തിൽ രണ്ട് തവണ ഇത്തരത്തിൽ ഭക്തർ ഏകാദശി വ്രതമെടുക്കാറുണ്ട്. ഓരോ ഏകാദശി വ്രതത്തിനും പ്രത്യേക പേരും പ്രാധാന്യവുമുണ്ട്. ഒരു വർഷത്തിൽ 24 ഏകാദശികളുണ്ട്. എന്നാൽ ചില വർഷങ്ങളിൽ 2 എകാദശികൾ അധികമായും വരാറുണ്ട്.
ഉപവാസം സാധാരണയായി ഏകാദശി തിഥിയുടെ തലേന്ന് (അതായത് ദശമി തിഥിയുടെ അന്ന് വൈകുന്നേരം) ആരംഭിച്ച് ദ്വാദശി രാവിലെ സമാപിക്കും. ഓരോ ഏകാദശി തിഥിക്കും പ്രത്യേക പേരും പ്രാധാന്യവുമുണ്ട്. ചൈത്ര ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയാണ് കാമദാ ഏകാദശി എന്നറിയപ്പെടുന്നത്.
2021ലെ കാമദാ ഏകാദശി ദിനം, തിഥി സമയം, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാം
കാമദാ ഏകാദശി 2021 - ഈ വർഷം ഏപ്രിൽ 23 നാണ് കാമദ ഏകാദശി വ്രതം ആചരിക്കുക.
advertisement
കാമദാ ഏകാദശി 2021 തിഥി സമയം- ഏകാദശി തിഥി ഏപ്രിൽ 22 ന് രാത്രി 11.35 ന് ആരംഭിച്ച് ഏപ്രിൽ 23 ന് രാത്രി 9.47 ന് അവസാനിക്കും.
കാമദാ ഏകാദശിയുടെ പ്രാധാന്യം -ചാന്ദ്ര മാസം അനുസരിച്ച് ഹിന്ദു പുതുവത്സരത്തിലെ ആദ്യത്തെ ഏകാദശിയാണ് കാമദ ഏകാദശി. ഈ ഏകാദശിയില്‍ ഭക്തരുടെ സര്‍വ്വ ആഗ്രഹങ്ങളും സാധിക്കുമെന്നും പാപങ്ങള്‍ നശിക്കുമെന്നും പറയപ്പെടുന്നു. ചൈത്ര ശുക്ലപക്ഷത്തിന്റെ പ്രതിപാഠ തിഥിയിൽ (ആദ്യ ദിവസം) ഹിന്ദു ചാന്ദ്ര വർഷം ആരംഭിക്കുന്നു. ചൈത്ര ശുക്ലപക്ഷത്തിന്റെ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം വ്രതം ആചരിക്കുന്ന ഭക്തന് പാപത്തിന്റെ കഠിനമായ ശിക്ഷയിൽ നിന്ന് മുക്തനാകാനാകുമെന്നാണ് വിശ്വാസം. ഇത് ഒരു വ്യക്തിയെ ബ്രഹ്മഹത്യയിൽ നിന്ന് ഒഴിവാക്കുന്നു.
advertisement
ഭഗവാൻ വിഷ്ണു മനുഷ്യരാശിയെ രക്ഷിക്കാൻ വിവിധ അവതാരങ്ങൾ എടുത്തതായാണ് ഭക്തരുടെ വിശ്വാസം. അതിനാൽ, ഭക്തർ ഭൂമിയിലെ ആനന്ദകരമായ ജീവിതത്തിനും പരലോകജീവിതത്തിനും വിഷ്ണുവിന്റെ അനുഗ്രഹം തേടുന്നു. ഹിന്ദു വിശ്വാസം അനുസരിച്ച് ഒരു വ്യക്തിയുടെ ആത്യന്തിക ലക്ഷ്യം മോക്ഷം ആണ്. അതായത് ജനനം, ജീവിതം, മരണം എന്നിവയിൽ നിന്ന് മോചനം നേടുന്നത് മോക്ഷത്തിലൂടെയാണ്. അതിനാൽ ഭക്തർ വിഷ്ണുവിനെ ആരാധിക്കുകയും ഭൂമിയിലെ യാത്ര അവസാനിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സ്വർഗ്ഗീയ വാസസ്ഥലമായ വൈകുണ്ഠത്തിൽ അഭയം തേടാനുമാണ് ആഗ്രഹിക്കുന്നത്.
advertisement
അതുകൊണ്ട് തന്നെ വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ നടത്തുന്നതും ഭക്തർക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും വളരെ നല്ലതാണെന്നാണ് പറയുന്നത്. ഏകാദശി ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും വര്‍ജ്ജിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും കഴിക്കാം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Kamada Ekadashi 2021| ഇന്ന് കാമദാ ഏകാദശി: ഈ ദിവസത്തിന്റെ പ്രാധാന്യവും അറിയേണ്ട കാര്യങ്ങളും
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement