നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • രാമനവമി 2021 | വ്രതം എങ്ങനെ എടുക്കാം, വിശേഷ ദിവസത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

  രാമനവമി 2021 | വ്രതം എങ്ങനെ എടുക്കാം, വിശേഷ ദിവസത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

  ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നതും വ്രതമെടുക്കുമ്പോൾ ഉത്തമാണ്. മികച്ച ഉർജ്ജം ലഭിക്കുന്നതിനൊപ്പം വിശപ്പ് അനുഭവപ്പെടാതിരിക്കാനും ഇതുകൊണ്ട് സാധിക്കും

  fruit

  fruit

  • News18
  • Last Updated :
  • Share this:
   ചൈത്ര നവരാത്രിയിലെ ഒമ്പതാമത്തെയും അവസാനത്തെയും ദിവസമാണ് രാമനവമി. പ്രധാനമായും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏപ്രിൽ (ചൈത്ര) മാസത്തിൽ രാമനവമി ആഘോഷിക്കുന്നത്. ഏപ്രിൽ 21ന് പുലർച്ചെ 12.43നാണ് ഈ വർഷത്തെ രാമനവമി ആരംഭിക്കുന്നത്. ഏപ്രിൽ 22ന് പുലർച്ചെ 12.35ഓടെ അവസാനിക്കും.

   ഭഗവാൻ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി ശ്രീരാമൻ ജനിച്ചുവെന്നാണ് ഹൈന്ദവപുരാണം പറയുന്നത്. ചൈത്ര നവരാത്രി എന്നത് ദുർഗാ ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൂണാർ കലണ്ടർ പ്രകാരമുള്ള ഹിന്ദു പുതുവത്സരത്തിലാണ് നവരാത്രി ആരംഭിക്കുക. നവരാത്രിയുടെ അവസാന ദിവസമാണ് രാമ നവമി വരുന്നത്. രാമ നവമി ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആളുകൾ ആശംസ കൈമാറുകയും ചെയ്യാറുണ്ട്.

   രാമനവമി 2021: ശ്രീരാമന്റെ ജന്മദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങുകളെക്കുറിച്ചും അറിയാം

   മഹാഭൂരിപക്ഷം വിശ്വാസികളും നവരാത്രിയിലെ ഒമ്പത് ദിവസവും വ്രതം എടുക്കാറുണ്ട്. മറ്റു ചിലർ ആദ്യ ദിവസവും അവസാന ദിവസവും മാത്രം വ്രതം എടുക്കുന്നു. രാമ നവമി ദിവസം വ്രതമെടുക്കുന്നവർക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ ഇവയാണ്.

   പഴ വർഗങ്ങൾ

   ആരോഗ്യത്തോടെ ഇരിക്കാനും ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ലഭിക്കാനും ഏറ്റവും മികച്ച മാർഗം പഴ വർഗങ്ങൾ കഴിക്കുക എന്നാണ്. പഴങ്ങൾ അതുപോലെ തന്നെയോ ജ്യൂസാക്കിയോ കഴിക്കാവുന്നതാണ്. വാഴപ്പഴം നേരിട്ട് കഴിക്കുകയോ ഇതിന്റെ സബ്ജി ഉണ്ടാക്കി കഴിക്കുന്നതോ ഉത്തമമാണ്. ഭക്ഷണം തയ്യാറാക്കുമ്പോൾ മുളകുപൊടി, മഞ്ഞൾ, പൊടി ഉപ്പ് എന്നിവ ഉപയോഗിക്കരുതെന്ന് ഓർമ്മ വേണം.

   തമിഴ്‌നാട്ടിലെ പ്രസിദ്ധമായ രാമ ക്ഷേത്രങ്ങൾ ഏതൊക്കെ?

   സാബൂനരി കിച്ചടി

   ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്ന സാബൂനരി കിച്ചടി ദിവസേനയുള്ള പ്രഭാതഭക്ഷണത്തിനോ സ്നാക്സുകൾക്കോ പകരമായി ഉപയോഗിക്കാവുന്നതാണ്. സാബൂനരി ഉപയോഗിച്ച് വട, പായസം എന്നിവ നിങ്ങൾക്ക് തയ്യാറാക്കി കഴിക്കാം. സാബൂനരി കൊണ്ട് ഉണ്ടാക്കിയ പപ്പടവും ലഭ്യമാണ്. മണിക്കൂറുകളോളം ആവശ്യമായ ഊർജം നൽകാൻ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ സാബൂനരിക്ക് സാധിക്കും.

   കിഴങ്ങ്

   കാർബോ ഹൈഡ്രേറ്റും അന്നജവും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കിഴങ്ങ്. സാമ്പത്തിക പ്രശ്നങ്ങളോ, സമയക്കുറവോ ഉണ്ടെങ്കിൽ കിഴങ്ങ് ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതി വ്രതം എടുക്കുമ്പോൾ പിന്തുടരാവുന്നതാണ്. കുറഞ്ഞ നെയ്യിൽ കിഴങ്ങ് വറുത്തെടുക്കുകയോ, കിഴങ്ങു കൊണ്ട് ഹൽവ ഉണ്ടാക്കുകയോ ചെയ്യാവുന്നതാണ്.

   വാട്ടർ ചെസ്നട്ട് അല്ലെങ്കിൽ രാജ്ഗ്രിഹ ആട്ട

   ഗോതമ്പ് പൊടിക്ക് പകരം ഉപയോഗിക്കാവുന്ന രണ്ടു തരം പൊടികളാണ് ഇവ. ചപ്പാത്തി, ദോശ, ഹൽവ തുടങ്ങിയവ എല്ലാം ഇതുപയോഗിച്ച് തയ്യാറാക്കാനാകും. എന്ത് തന്നെ ഈ പൊടികൾ കൊണ്ട് നിർമ്മിച്ചാലും മതിയായ ഊർജ്ജം ഇവ നൽകും. വ്രതം എടുക്കുമ്പോൾ സാധാരണ രീതിയിലുള്ള ഉച്ച ഭക്ഷണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ പൊടികൾ കൊണ്ടുള്ള ചപ്പാത്തിയും കിഴങ്ങു കൊണ്ടുള്ള സബ്ജിയും ഉത്തമമാണ്.

   ഇതിനു പുറമേ വ്രതം എടുക്കുമ്പോൾ എല്ലാതരം പാലുൽപ്പന്നങ്ങളും ഭക്ഷിക്കാവുന്നതാണ്. പാൽ ചായ, കോഫി, മിൽക്ക് ഷെയ്ക്ക്, ലസി, പനീർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

   ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നതും വ്രതമെടുക്കുമ്പോൾ ഉത്തമാണ്. മികച്ച ഉർജ്ജം ലഭിക്കുന്നതിനൊപ്പം വിശപ്പ് അനുഭവപ്പെടാതിരിക്കാനും ഇതുകൊണ്ട് സാധിക്കും. ശരീരതാപനില വർദ്ധിക്കും എന്നതിനാൽ അമിതമായി ഉണങ്ങിയ പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം
   Published by:Joys Joy
   First published: