അന്ധതയെ മറികടന്നത് അകക്കണ്ണിലെ അക്ഷര വെളിച്ചത്തിലൂടെ; പദ്മ പുരസ്‌കാരം നേടിയ ബാലന്‍ പൂതേരി

Last Updated:

. 214 പുസ്തകങ്ങളാണ് ഈ 65 വയസ്സിനുള്ളില്‍ പൂതേരി എഴുതിയത്.

മലപ്പുറം: അന്ധതയെ അതിജീവിച്ച് അകക്കണ്ണിന്റെ അക്ഷര വെളിച്ചത്തിലൂടെ ഇരുനൂറിലേറെ പുസ്തകങ്ങൾ രചിച്ച ബാലൻ പൂതേരിക്ക് പദ്മശ്രീ പുരസ്‌കാരം. ജന്മനാൽ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. ഇടത് കണ്ണിന് വെറും മൂന്ന് മീറ്റര്‍ മാത്രം കാഴ്ച.  ഈ കണ്ണുകൊണ്ടാണ് പൂതേരി വായനയിലൂടെ അക്ഷലോകത്തേക്ക് എത്തിയത്.
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍നിന്ന് എം.എ ഹിസ്റ്ററി പാസായി. 1983-ലാണ് ആദ്യത്തെ പുസ്തകം രചിക്കുന്നത്. മൂന്നിയൂര്‍ കളിയാട്ടക്കാവ് ക്ഷേത്രത്തെപ്പറ്റിയുള്ള ആ പുസ്തകത്തിന്റെ പേര് 'ക്ഷേത്ര ആരാധന' എന്നായിരുന്നു. വൈകാതെ ഇടതുകണ്ണും പൂര്‍ണമായി ഇരുള്‍മൂടി. എന്നിട്ടും അക്ഷരങ്ങളെ കൈവിട്ടില്ല. 214 പുസ്തകങ്ങളാണ് ഈ 65 വയസ്സിനുള്ളില്‍ പൂതേരി എഴുതിയത്.
അമ്പതാമത്തെ പുസ്തകമായ 'ഗുരുവായൂര്‍ ഏകാദശി' പ്രസിദ്ധീകരിച്ചത് 1997-ലായിരുന്നു. മിത്തുകളും ഐതിഹ്യങ്ങളും ചരിത്രവും കെട്ടുപിണഞ്ഞ നാട്ടുചരിത്രങ്ങളും ക്ഷേത്രചരിത്രങ്ങളുമാണ് ബാലന്‍ കൂടുതലും സമാഹരിച്ചത്. ഏഴുതേണ്ട കാര്യങ്ങൾ ബാലൻ തന്റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് പറഞ്ഞുകൊടുക്കും. അവര്‍ അതു പകര്‍ത്തിയെഴുതും. ശ്രീകൃഷ്ണചരിതവും മുത്തപ്പന്‍ കഥകളും എഴുതുന്ന വേളകളില്‍ ഭക്തര്‍ തന്നെയാണ് എഴുതാന്‍ എത്താറ്.
advertisement
2017 ഒക്ടോബര്‍ 19 ന് 'ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും' എന്ന ഇരുനൂറാമത്തെ പുസ്തകം ഡോ. പി.കെ.വാരിയര്‍ പ്രകാശനം ചെയ്തു. ബാലന്‍ പൂതേരിയെ തേടി 2011-ലെ കേരള സര്‍ക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരം എത്തി. ജയശ്രീ പുരസ്‌കാരം, ലത്തിന്‍ കത്തോലിക്ക ഐക്യവേദിയുടെ സുവര്‍ണ വിശിഷ്ട സേവാരത്നം ജൂബിലി പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം, ജ്ഞാനാമൃതം പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു .കൂടാതെ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് സ്വര്‍ണ മെഡലും ലഭിച്ചിട്ടുണ്ട്.
2011-ല്‍ കേരള സര്‍ക്കാരിന്റെ വികലാംഗപ്രതിഭ പുരസ്‌കാരം, ലത്തീന്‍കത്തോലിക്ക ഐക്യവേദിയുടെ സുവര്‍ണ വിശിഷ്ടസേവാരത്നം പുരസ്‌കാരം, ജയശ്രീ പുരസ്‌കാരം തുടങ്ങി ഒട്ടേറേ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
advertisement
കോഴിക്കോട് ഫറോക്കുകാരനാണെങ്കിലും മലപ്പുറം കാടപ്പടിയിലാണ് താമസം. ശാന്തയാണ് ഭാര്യ. മകന്‍ രാംലാല്‍. ബാലന്‍ പൂതേരിയെ കുറിച്ച് കണ്ണൂര്‍ സ്വദേശിയും കാര്‍ട്ടൂണിസ്റ്റുമായ സി.ബി.കെ. നമ്പ്യാര്‍ 'അന്ധകാരത്തിലെ വെളിച്ചമെന്ന' പുസ്തകവും തിരുവനന്തപുരം സ്വദേശി പി.എസ്.ശ്രീകുമാര്‍ 'ധന്യമീ ജീവിതം' എന്ന പുസ്തകവും തയ്യാറാക്കിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
അന്ധതയെ മറികടന്നത് അകക്കണ്ണിലെ അക്ഷര വെളിച്ചത്തിലൂടെ; പദ്മ പുരസ്‌കാരം നേടിയ ബാലന്‍ പൂതേരി
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement