advertisement

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ, എസ്.പി.ബിക്ക് പത്മവിഭൂഷൺ

Last Updated:

മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂഡൽഹി: ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ  റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങൾ  ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. എസ്.പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു.
മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കെ.എസ്.ചിത്ര, മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവര്‍ക്കാണ് പത്മഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ, എസ്.പി.ബിക്ക് പത്മവിഭൂഷൺ
Next Article
advertisement
മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
  • മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരേ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് പോക്സോ കേസ് രജിസ്റ്റർ ചെയ്തു

  • മ്യൂസിയം പോലീസ്, തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് നടപടി സ്വീകരിച്ചു.

  • നിർഭയ, കിളിരൂർ, സൗമ്യ, പെരുമ്പാവൂർ കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ വിവരങ്ങൾ ചോർന്നുവെന്ന് പരാതി.

View All
advertisement