advertisement

Numerology Special | എന്താണ് സംഖ്യാശാസ്ത്രം? എന്തുകൊണ്ടാണ് 9ന് ശേഷം സംഖ്യകള്‍ കണ്ടുപിടിക്കാത്തത്?

Last Updated:

എന്തുകൊണ്ടാണ് 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ പറയാത്തത്

പൂജ ജെയിന്‍
സംഖ്യാശാസ്ത്രം (numerology) എന്ന വാക്ക് നിങ്ങള്‍ പലപ്പോഴും കേട്ടുകാണും. യഥാര്‍ത്ഥത്തില്‍ എന്താണ് സംഖ്യാശാസ്ത്രം? അതില്‍ 9 വരെയുള്ള നമ്പറുകളെയാണ് (9 numbers) പരാമര്‍ശിക്കുന്നത്. എന്തുകൊണ്ടാണ് 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ പറയാത്തത്. ഇവയ്ക്കുള്ള ഉത്തരം ലഭിക്കുന്നതിനു മുമ്പ്, 9 എന്ന നമ്പറിന് ശേഷം ചരിത്രം എന്തുകൊണ്ട് സംഖ്യകള്‍ കണ്ടുപിടിച്ചില്ല എന്നതിനെ കുറിച്ചറിയണം. 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
advertisement
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും (planets) ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്. ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.
advertisement
സൂര്യന്‍ - നമ്പര്‍ 1
ചന്ദ്രന്‍ - നമ്പര്‍ 2
വ്യാഴം - നമ്പര്‍ 3
രാഹു (യുറാനസ്സ്) - നമ്പര്‍ 4
ബുധന്‍ - നമ്പര്‍ 5
ശുക്രന്‍ - നമ്പര്‍ 6
കേതു (നെപ്റ്റിയൂണ്‍) - നമ്പര്‍ 7
ശനി - നമ്പര്‍ 8
ഇവയില്‍ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളാണു ഭൂമിയിലെ ജീവനെ നയിക്കുന്നതെന്നാണ് വിശ്വാസം. യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങള്‍ക്ക് സ്വയം ശക്തിയില്ലാത്തതിനാല്‍ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു നല്‍കിയിരിക്കുന്നു. സംഖ്യാശാസ്ത്രം ഒരു മനുഷ്യന്റെ ജന്മവും പുനര്‍ജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കര്‍മ്മഫലത്തെയും പ്രതിപാദിയ്ക്കുന്നു.
advertisement
സംഖ്യാശാസ്ത്രത്തില്‍ ജനനതീയതിയിലൂടെ ഗ്രഹത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഒടുവില്‍ ജീവിതത്തെയും ബാധിക്കുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വം അവരുടെ ജനനതീയതിയെ അടിസ്ഥാനമാക്കി നിര്‍വചിക്കാന്‍ ന്യൂമറോളജി സഹായിക്കും. നിങ്ങളുടെ ജീവിതത്തിന്റെ ശക്തിയും ബലഹീനതയും കണ്ടെത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത്. ഒപ്പ്, മൊബൈല്‍ ന്യൂമറോളജി, ഭാഗ്യനമ്പര്‍, ഭാഗ്യനിറങ്ങള്‍, ഭാഗ്യദിനങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ അറിയുന്നതിലൂടെ നിങ്ങളുടെ ബലഹീനതകളെ ഇല്ലാതാക്കി ഭാവി മനോഹരമാക്കാനും സംഖ്യാശാസ്ത്രം സഹായിക്കും.
മികച്ച പ്രൊഫഷണല്‍, കുടുംബ, പ്രണയ ജീവിതം നല്‍കുക എന്നതാണ് സംഖ്യാശാസ്ത്രത്തിന്റെ ലക്ഷ്യം. സംഖ്യാശാസ്ത്രം അതിനുള്ള വഴിയൊരുക്കുന്നുണ്ടെങ്കിലും, പ്രയത്‌നിക്കേണ്ടത് നിങ്ങളാണ്. അക്കങ്ങള്‍ ഉള്‍പ്പെടുന്നിടത്തെല്ലാം ഇത്തരം പഠനങ്ങള്‍ പ്രായോഗികമാണെന്നും നാം മനസ്സിലാക്കണം. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍ക്കിടയിലും ബിസിനസ്സുകാര്‍ക്കിടയിലും സംഖ്യാശാസ്ത്രം വളരെ പ്രിയപ്പെട്ടതാണ്. കാരണം സംഖ്യാശാസ്ത്രത്തിന് ജാതി മത ദേശ ഭേദങ്ങളില്ല.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Numerology Special | എന്താണ് സംഖ്യാശാസ്ത്രം? എന്തുകൊണ്ടാണ് 9ന് ശേഷം സംഖ്യകള്‍ കണ്ടുപിടിക്കാത്തത്?
Next Article
advertisement
നാലുവർഷം മുൻ‌പ് തൻ്റെ ഭാര്യയുമായി നാടുവിട്ട് വിവാഹം ചെയ്ത യുവാവിന്‍റെ കൈ മുൻ ഭർത്താവ് തല്ലിയൊടിച്ചു
നാലുവർഷം മുൻ‌പ് തൻ്റെ ഭാര്യയുമായി നാടുവിട്ട് വിവാഹം ചെയ്ത യുവാവിന്‍റെ കൈ മുൻ ഭർത്താവ് തല്ലിയൊടിച്ചു
  • നാലു വർഷം മുൻപ് ഭാര്യയുമായി നാടുവിട്ട യുവാവിന്റെ കൈ മുൻ ഭർത്താവ് അരൂരിൽ തല്ലിയൊടിച്ചു

  • തൃപ്തി ഹോട്ടലിനു സമീപം നടന്ന ആക്രമണത്തിൽ സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

  • കയ്യാങ്കളിയിൽ പരുക്കേറ്റ അശ്വപ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്, സംഭവത്തിൽ കേസെടുത്തു

View All
advertisement