ഓരോ കുഞ്ഞിന്റെയും ചെറുപ്പകാലത്തെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അവിഭാജ്യ ഘടകമാണ് നല്ല പോഷകാഹാരം. കുഞ്ഞുങ്ങളുടെ പഠനകാലയളവ് കൂടിയായതിനാല്‍ കൃത്യമായ പോഷകാഹാരം നല്‍കുന്നതും പോഷകാഹാരത്തിന്റെ അഭാവം പരിഹരിക്കുന്നതും വളരെ പ്രധാനമാണ്.
Photo by Marcus Neto on Unsplashമുതിര്‍ന്നവരെപ്പോലെ, കുട്ടികള്‍ക്കും ഭക്ഷണ കാര്യത്തില്‍ താല്പര്യങ്ങളുണ്ട്. അതനുസരിച്ച് അവര്‍ വേണ്ട ആഹാരം തിരഞ്ഞെടുക്കുന്നു. ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളല്ലെങ്കില് പോലും ചില ഭക്ഷണങ്ങള്‍ അവര്‍ക്ക് വളരെയധികം പ്രിയങ്കരമാണ്. പച്ചക്കറികള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ പോലും സമീകൃതാഹാരത്തിന് തുല്യമായതൊന്നും അവയിലില്ല. ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ സ്വന്തം കുഞ്ഞിന് കൃത്യമായി ആഹാരം നല്കുന്നതില് മാത്രമല്ല കാര്യം. ജീവിതകാലം മുഴുവന്‍ മികച്ച പ്രതിരോധ ശേഷിയുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണശീലമുണ്ടാക്കാനും അവരെ സഹായിക്കണം.
ഹ്രസ്വ കാലയളവിലുണ്ടാകുന്ന അസുഖങ്ങള്‍, അണുബാധകള്‍, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍, ഊര്‍ജ്ജ നിലകള്‍ എന്നിവയ്ക്ക് ഇത് മികച്ച പ്രതിരോധം നല്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഇതിലൂടെയുള്ള നേട്ടങ്ങള്‍ പലതാണ് - ഉയരം, മികച്ച ബിഎംഐ സൂചികകള്‍, ഷാര്‍പ്പായ ഓര്‍മ്മശക്തി, മികച്ച അക്കാദമിക് വിജയം എന്നിവ ഇവയില്‍ ചിലതാണ്.
എന്താണ് നല്ല പോഷകാഹാരം?ജനനം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ നമ്മുടെ കുട്ടികളുടെ ശരീരം അതിവേഗം മാറുന്നു. അതോടൊപ്പം, വലിയ അളവിലുള്ള പോഷകാഹാരങ്ങള്‍ (കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്), ചെറിയ അളവിലുള്ള പോഷകാഹാരങ്ങള്‍ (വിറ്റാമിനുകളും ധാതുക്കളും) എന്നിവയിലും മാറ്റങ്ങള്‍ വരുന്നു. മതിയായ അളവിലുള്ള പോഷകാഹാരം നമ്മുടെ ശരീരത്തിന് വേണ്ടത്ര ഇന്ധനം നല്‍കുകയും ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ തെരുവ് ഭക്ഷണം, സോഫ്റ്റ് ഡ്രിങ്കുകള്‍, മിഠായികള്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ടെങ്കില്‍, അവരുടെ വയര്‍ എപ്പോഴും നിറഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇവയൊന്നും കുഞ്ഞിന്റെ ശരീരത്തിലേക്ക് പോഷകാഹാരങ്ങള്‍ എത്തിക്കുന്നില്ല.
അവര്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഇവയില്‍ ചിലതെങ്കിലും ലഭിക്കുമെങ്കിലും അവ മാത്രം മതിയെന്ന് നമുക്ക് എങ്ങനെ അറിയാനാകും?
Photo by Johnny McClung on Unsplashമതിയായ പോഷകാഹാരം എങ്ങനെ ഉറപ്പ് വരുത്താം.ധാരാളം പഴങ്ങളും പച്ചക്കറികളും നിറഞ്ഞ സമീകൃതാഹാരമാണ് നിങ്ങള്‍ വീട്ടില്‍ കഴിക്കുന്നതെങ്കില്‍ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തേണ്ടതില്ല. അതേസമയം വീട്ടിലെ ഭക്ഷണക്രമത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്ര ആരോഗ്യകരമായ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അത് ശരിയാക്കാനുള്ള സമയമാണ് കുട്ടിക്കാലം.
നിങ്ങളുടെ കുട്ടിയുടെ വിശപ്പ് മാറുന്നത് വരെ നന്നായി ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഭാത ഭക്ഷണത്തില്‍ പഞ്ചസാര ചേര്‍ക്കാതെ കഴിക്കാവുന്ന ഉചിതമായ ആരോഗ്യ പാനീയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കുഞ്ഞിന് പോഷകാഹാരം ലഭിക്കുമെന്ന് ഉറപ്പുവരുത്താം.
കുഞ്ഞുങ്ങള്‍ക്ക് പോഷകമടങ്ങിയ ഭക്ഷണത്തോട് താല്പര്യമുണ്ടാക്കിയെടുക്കുന്നത് അവരുടെ ജീവിതത്തിലുടനീളം സഹായിക്കുന്ന ഒന്നാണ്, എന്നാല്‍ ശരിയായ ഭക്ഷണ ക്രമം കണ്ടെത്തുകയെന്നതും ശ്രമകരമാണ്.
രണ്ട് മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പോഷകസമൃദ്ധമായ പാനീയമാണ് NANGROW. വാനില ക്രീം രുചിയിലുള്ള മില്‍ക്ക് ഡ്രിങ്കാണ് ഇത്.
നിങ്ങളുടെ കുട്ടിയുടെ പോഷണത്തിന് സഹായിക്കുന്ന ആരോഗ്യ പാനീയംകുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകസമൃദ്ധമായ മില്‍ക്ക് ഡ്രിങ്കാണ് Nestle NANGROW.സാധാരണ മസ്തിഷ്ക വികാസത്തിന് ഉഒഅ സഹായിക്കുന്നുഅയണ്, അയോഡിന്‍ എന്നിവ ബുദ്ധിവളര്‍ച്ചയെ സഹായിക്കുന്നുവിറ്റാമിന് എ, സി, അയണ്‍, സെലിനിയം തുടങ്ങിയ രോഗപ്രതിരോധ പോഷകങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുഅമിനോ ആസിഡുകളുടെ ഉറവിടമായ വെയ് പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹനത്തിന് സഹായിക്കുന്നു.
അവസാനമായി, കുട്ടിക്കാലത്ത് തന്നെ നല്ല പോഷകാഹാരങ്ങള്‍ ഉറപ്പുവരുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ പഠനത്തിലും ജീവിതത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സാധ്യത കൂടുതലാണ്. പരിധികളില്ലാത്ത ആകാശത്തെ കുറിച്ച് ഓര്‍മ്മിക്കുക!
Nestle NANGROWയെ കുറിച്ച് കൂടുതല്‍ വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക; നിങ്ങളുടെ വളരുന്ന കുട്ടിക്ക് വാനില ക്രീം അടങ്ങിയ രുചികരമായ മില്‍ക്ക് ഡ്രിങ്ക്!
ഇത് ഒരു പങ്കാളിത്ത പോസ്റ്റാണ്.
ഉറവിടങ്ങള്‍:
https://medicaldialogues.in/pediatrics-neonatology/news/poor-nutrition-in-school-years-linked-to-stunted-growthchildhood-obesity-lancet-71182
https://novakdjokovicfoundation.org/importance-nutrition-early-childhood-development/
https://www.nangrow.in/health-nutrition/right-nutrition-kids
https://www.hopkinsmedicine.org/news/articles/childhood-obesity-a-focus-on-hypertension
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.