കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം; അന്തിമ തീരുമാനം മാതാപിതാക്കളുടേതെന്ന് അയര്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി
- Published by:Arun krishna
- news18-malayalam
Last Updated:
കുട്ടികളെ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് രക്ഷിതാക്കളുടെ സമ്മതം വേണമെന്ന ആശയത്തെ പിന്തുണച്ച് അയര്‍ലന്‍ഡ് സര്‍ക്കാര്‍. അനാവശ്യമെന്ന് കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് വേണമെങ്കില്‍ ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളില്‍ നിന്ന് കുട്ടികളെ മാറ്റാനും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നോര്‍മഫോളി വ്യക്തമാക്കി.
കുട്ടികള്‍ക്ക് ചെറിയപ്രായത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് ദോഷകരമാകുമോയെന്ന ആശങ്ക ചില കോണുകളില്‍ നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം മാതാപിതാക്കള്‍ക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസസ്‌മെന്റ്, സോഷ്യല്‍ പേഴ്‌സണല്‍ ആന്‍ഡ് ഹെല്‍ത്ത് എജ്യുക്കേഷന്‍ പാഠ്യപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനിടയിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നിലപാടറിയിച്ചത്.
കുട്ടികളെ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് മന്ത്രി പറഞ്ഞു. എല്ലാത്തിനും അവരുടെ സമ്മതം ഉണ്ടായിരിക്കണം. അതിന് വളരെ വിലയുണ്ട്.ഏതു കാര്യത്തില്‍ നിന്നും അവരുടെ കുട്ടികളെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യവും മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം, ഇത് വളരെ പ്രധാനമാണെന്നാണ് കരുതുന്നത്. ഒരു കാരണവശാലും ഈ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തില്ലെന്നും മന്ത്രി വിശദീകരിച്ചു.
advertisement
ചെറു പ്രായത്തില്‍ത്തന്നെ കുട്ടികളെ അശ്ലീലം പഠിപ്പിക്കുകയാണെന്ന ആരോപണവുമായി ‘ഒന്റു പാര്‍ട്ടി ‘ നേതാവ് പീദര്‍ തോയ്ബിന്‍ ഡയലില്‍ എത്തിയിരുന്നു. ഈ നീക്കം മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നതാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഗേള്‍സ് ബോയ്‌സ് വേര്‍തിരിവുകളുള്ള സ്‌കൂള്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 25, 2023 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം; അന്തിമ തീരുമാനം മാതാപിതാക്കളുടേതെന്ന് അയര്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി