ശശി തരൂര്‍ 'ഡല്‍ഹി നായര്‍' അല്ല 'കേരള പുത്രന്‍' ; തെറ്റ് തിരുത്തുന്നുവെന്ന് സുകുമാരന്‍ നായര്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഒരുപാട് മഹത് വ്യക്തികൾ സംസാരിച്ച വേദിയിൽ സംസാരിച്ച വേദിയിൽ സംസാരിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു
കോട്ടയം: ശശി തരൂര്‍ എം.പിയെ ‘ഡല്‍ഹി നായര്‍’ എന്ന് സംബോദന ചെയ്തത് തെറ്റായിപ്പോയെന്നും പരാമര്‍ശം തിരുത്തുന്നതിന് വേണ്ടിയാണ് തരൂരിനെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തരൂര്‍ ഡല്‍ഹി നായരല്ല കേരള പുത്രനാണെന്നും വിശ്വ പൗരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 146-ാമത് മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തരൂരിനോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ഒരുപാട് മഹത് വ്യക്തികൾ സംസാരിച്ച വേദിയിൽ സംസാരിച്ച വേദിയിൽ സംസാരിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു. മന്നം ജീവിതത്തിൽ ചെയ്തത് ഇപ്പോളും സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നായർ സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരു കാലത്ത് നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തിൽ ആയിരുന്നപ്പോള്‍ സ്കൂൾ ഫീസ് അടക്കാൻ പൈസ ഇല്ലാതെ രണ്ട് വർഷം മന്നത്തു പത്മനാഭന് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു.
മാനവ സേവ മാധവ സേവ എന്നതായിരുന്നു മന്നത്തിന്റെ മുദ്രാവാക്യം. അയിത്തത്തിനെതിരെ പോരാടിയ നേതാവായിരുന്ന അദ്ദേഹം കുടുംബ ക്ഷേത്രം എല്ലാവർക്കുമായി തുറന്നു കൊടുത്തുവെന്നും തരൂര്‍ അനുസ്മരിച്ചു.
advertisement
ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂര്‍. അദ്ദേഹം അത് പറഞ്ഞത് 80 വര്‍ഷം മുന്‍പാണ്. എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2023 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശശി തരൂര്‍ 'ഡല്‍ഹി നായര്‍' അല്ല 'കേരള പുത്രന്‍' ; തെറ്റ് തിരുത്തുന്നുവെന്ന് സുകുമാരന്‍ നായര്‍


