എന്താണീ 'പൊന്നുമോൻ' സിൻഡ്രോം? ഇന്ത്യൻ കുടുംബങ്ങളിലെ ആൺകുട്ടികളുടെ വളർത്തുദോഷമെന്ന് മനഃശാസ്ത്രജ്ഞ
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:meera_57
Last Updated:
'പൊന്നുമോൻ സിൻഡ്രോം അത്ര ഭംഗിയുള്ള കാര്യമല്ല. ഏറ്റവും നിസാരമായ കാര്യത്തിന് പോലും ചെറുവിരൽ പോലും ഉയർത്താത്തതിന്റെ പേരാണ് അത്'
പലർക്കും വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് പ്രശസ്ത മനഃശാസ്ത്രജ്ഞയായ രാഹി. മിക്ക ഇന്ത്യൻ കുടുംബങ്ങളിലെയും യഥാർത്ഥ ജീവിതത്തിലെ ഇടപെടലുകളിൽ നിന്നാണ് ഈ വിഷയം ചർച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അവർ പറഞ്ഞു. പല വീടുകളിലും പരിചിതമായ 'പൊന്നുമോൻ' സിൻഡ്രോമിനെ (രാജാ ബേട്ടാ സിൻഡ്രോം) കുറിച്ചാണ് രാഹി സംസാരിച്ചത്. ഇന്ത്യൻ കുടുംബങ്ങളിലെ ആൺകുട്ടികളുടെ വളർത്തുദോഷമാണിതെന്ന് അവർ പറഞ്ഞു.
'പൊന്നുമോൻ സിൻഡ്രോം' ശരിക്കുമുണ്ടോ? വിശദീകരിച്ച് മനഃശാസ്ത്രജ്ഞ
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് രാഹി ഈ പ്രവണതയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഒരു വീട്ടിൽ താൻ സന്ദർശനം നടത്തിയപ്പോൾ അവിടുന്നുണ്ടായ അനുഭവമാണ് അവർ ഈ സിൻഡ്രോമിനെ കുറിച്ച് വിവരിക്കാൻ ഉദാഹരണമായി എടുത്തത്. ആ വീട്ടിലെത്തിയപ്പോൾ ദമ്പതികളുടെ മൂത്ത മകൻ തന്നോട് പെരുമാറിയ രീതിയും മിനിറ്റുകൾക്കുള്ളിൽ 'പൊന്നുമോൻ സിൻഡ്രോ'മിനെക്കുറിച്ച് മനസ്സിലായതിനെക്കുറിച്ചും അവർ വിവരിച്ചു. താൻ അവിടെ എത്തിയപ്പോൾ, പ്രായപൂർത്തിയായ, താടിയൊക്കെയുള്ള പയ്യൻ സോഫയിൽ കിടക്കുകയായിരുന്നു.തന്നെ കണ്ട ഭാവം നടിച്ചില്ലെന്നും അവർ പറഞ്ഞു. ഒരു കാര്യത്തിനും സഹായിക്കാതെ, ഇരിക്കുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ പോലും കൂട്ടാക്കാത്ത 'ഏറ്റവും മോശം മനോഭാവമാണ്' അവൻ പുലർത്തിയതെന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചപ്പോൾ മനസിലായതായി റാഹി പറഞ്ഞു.
advertisement
ഇക്കാര്യം മനസ്സിലാക്കി അമ്മ മകനെ ശാസിക്കുന്ന രീതിയിൽ നെറുകയിൽ ചുംബിച്ചപ്പോൾ, 'അമ്മേ ഞാൻ എന്റെ ഗെയിം കളിച്ചു തീർക്കട്ടെ' എന്നാണ് മകൻ പ്രതികരിച്ചതെന്നും അവർ പറഞ്ഞു. ആ നിമിഷം തനിക്ക് സാഹചര്യം മനസ്സിലായതായും, ഇതൊരു 'പൊന്നുമോൻ സിൻഡ്രോ'മാണെന്ന് തിരിച്ചറിഞ്ഞതായും അവർ പറഞ്ഞു.
പലരും പറയാൻ മടിക്കുന്ന കാര്യത്തെക്കുറിച്ച് രാഹി വിശദീകരിച്ച് പറഞ്ഞു. "പൊന്നുമോൻ സിൻഡ്രോം അത്ര ഭംഗിയുള്ള കാര്യമല്ല. ഏറ്റവും നിസാരമായ കാര്യത്തിന് പോലും ചെറുവിരൽ പോലും ഉയർത്താത്തതിന്റെ പേരാണ് അത്. എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ അതിൽ നിന്നെല്ലാം സംരക്ഷിച്ച് നിർത്തും, ഉത്തരവാദിത്വങ്ങൾ ഒന്നും ഏൽപ്പിക്കാതെ, ആശ്വസിപ്പിക്കുന്ന മനോഭാവമാണ് മാതാപിതാക്കൾ സ്വീകരിക്കാറ്," അവർ പറഞ്ഞു.
advertisement
ഉത്തരവാദിത്തങ്ങളില്ല, ബാധ്യതകളില്ല
ഇത്തരത്തിൽ അമിതമായി താലോലിച്ചും വാത്സല്യം നൽകിയും ആൺകുട്ടികളെ വളർത്തുന്നതിന്റെ ദീർഘകാല അനന്തരഫലങ്ങളെക്കുറിച്ചും രാഹി പറഞ്ഞു. ഈ ആൺകുട്ടികൾ മുതിരുമ്പോൾ അത് അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുമെന്നും അവർ വ്യക്തമാക്കി. ''ഒരു ആൺകുട്ടി ഉത്തരവാദിത്വമില്ലാത്തവനും ബാധ്യതകളുമില്ലാത്ത ഒരാളെപ്പോലെ പെരുമാറുമ്പോൾ, മറുവശത്ത് പെൺകുട്ടി വൈകാരികമായും ശാരീരികവുമായും കഠിനാധ്വാനം ചെയ്ത് അയാളുടെ ഭാര്യയായി ജീവിതം അവസാനിപ്പിക്കുന്നു,'' അവർ കൂട്ടിച്ചേർത്തു.
പെൺകുട്ടി ഭാര്യയായി പാചകം ചെയ്യുന്നവളും, കാര്യങ്ങൾ യഥോചിതം ഓർമിപ്പിക്കുന്നവളും എല്ലാകാര്യങ്ങളും കൈകാര്യം ചെയ്യുന്നവളും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നവളും ആയി മാറുന്നു. ഈ സമയം ആൺകുട്ടി അവിടെ തന്നെ നിൽക്കുകയാണ്. ഇതെല്ലാം എങ്ങനെ ചെയ്യണമെന്ന് എനിക്ക് അറിയില്ല, നീ അത് ചെയ്യൂ എന്ന് അവൻ പറയുന്നു. അവന് കഴിവില്ലാത്തത് കൊണ്ടല്ല, മറിച്ച്, അവൻ ഒരിക്കലും അത് പഠിക്കുമെന്ന് പ്രതീക്ഷയില്ലാത്തത് കൊണ്ടാണ്, രാഹി പറഞ്ഞു.
advertisement
''ഒരു കുട്ടിയെ സ്‌നേഹിച്ച് വളർത്തുന്നത് വളരെ മനോഹരമായ കാര്യമാണ്. എന്നാൽ ഉത്തരവാദിത്തമോ ബാധ്യതകളോ ഇല്ലാതെ വളർത്തുമ്പോൾ യഥാർത്ഥത്തിൽ രക്ഷാകർതൃത്വം അവരുടെ പങ്കാളിക്ക് കൈമാറുകയാണ് ചെയ്യുന്നത്,'' രാഹി പറഞ്ഞ് അവസാനിപ്പിച്ചു.
എന്നാൽ തന്റെ വീഡിയോയ്ക്ക് എതിരഭിപ്രായം ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ, രാഹി തന്റെ പോസ്റ്റിൽ വിശദമായ അടിക്കുറിപ്പും പങ്കുവെച്ചു. 'പൊന്നുമോൻ സിൻഡ്രോം' എന്നത് യഥാർത്ഥത്തിൽ മനഃശാസ്ത്രപരമായ രോഗനിർണയമല്ല. ചില സ്വഭാവസവിശേഷതകളുള്ള പുരുഷന്മാരെക്കുറിച്ച് വിശദീകരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമാണ്,'' അവർ പറഞ്ഞു.
"വ്യക്തിപരമായ വിലയിരുത്തലും ഇന്ത്യയിലെ കുടുംബസംവിധാനങ്ങളെക്കുറിച്ചും അവരിൽ ചിലർ തങ്ങളുടെ ആൺമക്കളെ എങ്ങനെ വളർത്തുന്നു എന്നതിനെക്കുറിച്ചുമുള്ള ധാരണയെ അടിസ്ഥാനമാക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന സംഭവം അത്തരമൊന്നാണ്. ശരിക്കും അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ ഒരു വിലയിരുത്തൽ നടത്താറില്ല, മറിച്ച് കുടുംബവുമായുള്ള വർഷങ്ങളുടെ ഇടപെടലിലൂടെയാണത്," അവർ പറഞ്ഞു.
advertisement
പ്രതികരിച്ച് സോഷ്യൽ മീഡിയ
സമ്മിശ്രമായ രീതിയിലാണ് പലരും വീഡിയോയോട് പ്രതികരിച്ചത്. "എല്ലാ ആൺകുട്ടികളും 'പൊന്നുമോൻ' മാത്രമാണോ? മറ്റൊരു വകഭേദം കണ്ടിട്ടില്ല. വളരെ വളരെ അപൂർവമാണത്," ഒരാൾ പറഞ്ഞു.
തന്റെ സഹോദരനെ അങ്ങനെയാണ് വളർത്തിയതെന്ന് വേറെ ഒരാൾ പറഞ്ഞു.
തന്റെ വിവാഹജീവിതത്തിൽ വൈകാരികമായി സംതൃപ്തയല്ലാതിരുന്ന ഒരമ്മ ഇത് മകനിലേക്ക് പകരുകയും പിന്നീട് മരുമകളോട് അസൂയപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച് അറിയാമെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു
മറ്റൊരു നഗരത്തിൽ ജോലി ചെയ്യുമ്പോഴും രണ്ടാഴ്ച കൂടുമ്പോൾ അമ്മയ്ക്ക് കഴുകി വൃത്തിയാക്കാൻ സ്യൂട്ട്‌കേസുകളിൽ തുണികൾ കൊണ്ടുപോയിരുന്ന ഒരു മകനെ തനിക്ക് അറിയാമെന്ന് മറ്റൊരു ഉപയോക്താവ് കമന്റിൽ പറഞ്ഞു. "പിന്നീട് മകനെക്കാൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെക്കൊണ്ട് അവനെ വിവാഹം കഴിപ്പിച്ചു. മകൻ തന്റെ ഉത്തരവാദിത്തങ്ങൾ ചുറ്റുമുള്ള സ്ത്രീകളിലൂടെ നിറവേറ്റപ്പെടുന്നത് തുടർന്നു. എന്നാൽ, ഭാര്യയ്ക്ക് ഒരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ട ആവശ്യം വന്നപ്പോൾ അവൾക്ക് നൽകേണ്ട അടിസ്ഥാന ചികിത്സാ ചെലവിനെക്കുറിച്ച് പോലും അയാൾ പരാതിപ്പെട്ടു," ഉപയോക്താവ് വിശദീകരിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 30, 2026 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
എന്താണീ 'പൊന്നുമോൻ' സിൻഡ്രോം? ഇന്ത്യൻ കുടുംബങ്ങളിലെ ആൺകുട്ടികളുടെ വളർത്തുദോഷമെന്ന് മനഃശാസ്ത്രജ്ഞ










