Ramayana Masam 2020 | ശോകനാശിനിയുടെ തീരത്തെ തുഞ്ചൻ മഠം; കോവിഡ് കാലത്തും രാമായണശീലുമായി ഭാഷാപിതാവിന്റെ സമാധിസ്ഥലം
Ramayana Masam 2020 | ശോകനാശിനിയുടെ തീരത്തെ തുഞ്ചൻ മഠം; കോവിഡ് കാലത്തും രാമായണശീലുമായി ഭാഷാപിതാവിന്റെ സമാധിസ്ഥലം
എഴുത്തച്ഛൻ ഏറെക്കാലം താമസിച്ച ചിറ്റൂർ തെക്കേ ഗ്രാമത്തിലാണ് ഗുരുമഠം. ഇവിടെയിരുന്നാണ് എഴുത്തച്ഛൻ ഭാഗവതം കിളിപ്പാട്ട് ഉൾപ്പട്ടെ നിരവധി കൃതികൾ എഴുതിയത്. രാമായണം കിളിപ്പാട്ടിൻ്റെ ചില ഭാഗങ്ങളും ഇവിടെ ഇരുന്നെഴുതിയിട്ടുണ്ടെന്നാണ് വാമൊഴി ചരിത്രം.
രാമായണ മാസത്തിൽ ഭക്തി നിർഭരമാണ് പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം. തുഞ്ചെഴുത്തച്ഛൻ്റെ സമാധിസ്ഥലമായ ഇവിടെ കർക്കിടക മാസത്തിൽ എല്ലാ ദിവസവും രാമായണ പാരായണം നടക്കാറുണ്ട്. കോവിഡ് കാലമായതിനാൽ ഇത്തവണ മുൻകാലത്തെ പോലെ തിരക്കുകൾ ഇല്ല. എങ്കിലും രാമായണ പാരായണം മുടങ്ങിയിട്ടില്ല.
എഴുത്തച്ഛൻ ഏറെക്കാലം താമസിച്ച ചിറ്റൂർ തെക്കേ ഗ്രാമത്തിലാണ് ഗുരുമഠം. ഇവിടെയിരുന്നാണ് എഴുത്തച്ഛൻ ഭാഗവതം കിളിപ്പാട്ട് ഉൾപ്പട്ടെ നിരവധി കൃതികൾ എഴുതിയത്. രാമായണം കിളിപ്പാട്ടിൻ്റെ ചില ഭാഗങ്ങളും ഇവിടെ ഇരുന്നെഴുതിയിട്ടുണ്ടെന്നാണ് വാമൊഴി ചരിത്രം.
അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡും ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. താളിയോലകളിൽ എഴുതിയ ഗ്രന്ഥവും എഴുത്താണിയുമെല്ലാം ഇവിടെ കാണാം. ഭാഷാപിതാവിൻ്റെ സമാധി സ്ഥലമായ ഇവിടെ വിശേഷ ദിവസങ്ങളിൽ നിരവധി പേർ സന്ദർശനം നടത്താറുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.