Ramayana Masam 2021|കർക്കിടകം: രാമായണ മാസം; മഹാകാവ്യം പാരായണം ചെയ്യേണ്ടതെങ്ങനെ?

Last Updated:

എല്ലാ ദിനവും രാമായണം വായിക്കുന്നതിനാൽ കർക്കിടക മാസത്തിനെ രാമായണ മാസമെന്നും  പറയുന്നു

Credits: Google Images| Quora
Credits: Google Images| Quora
കർക്കിടകം ഒന്ന്. മലയാള വർഷത്തിന്റെ അവസാന മാസമായ കർക്കിടകത്തെ  ശ്രദ്ധയോടെയും വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് കരുതപ്പെടുന്നത്.
പണ്ട്  നാട്  പെരുമഴയിൽ കുളിച്ച്  നാട്ടുകാരുടെ തൊഴിൽ മുടങ്ങിയ  കർക്കിടകമാസത്തെ പഞ്ഞമാസമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.  എന്നാൽ പിന്നീട് അതിന് മാറ്റം വന്നു. എല്ലാ ദിനവും രാമായണം വായിക്കുന്നതിനാൽ കർക്കിടക മാസത്തിനെ രാമായണ മാസമെന്നും  പറയുന്നു. രാമായണ മാസാചരണം കര്‍ക്കിടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരും എന്നാണ് വിശ്വാസം. ഈ മാസം വിശ്വാസികളായ ഹിന്ദുക്കളുടെ വീടുകളിൽ ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ച് വച്ച് രാമായണ പാരായണം ചെയ്യും. അത്യന്തം ദുഃഖം നിറഞ്ഞതാണ്‌ രാമകഥ. അതായത് രാമായണം വായിക്കുമ്പോള്‍ അതിലെ ശോകഭാവം നാം ഉള്‍ക്കൊള്ളുന്നുവെന്നർത്ഥം. അവതാര പുരുഷനായ ശ്രീരാമനു പോലും ഒട്ടേറെ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും  കടന്നു പോകേണ്ടി വന്നു അപ്പോൾ  സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്ത് പ്രസക്തി എന്ന ചിന്ത  സാധാരണ മനുഷ്യർക്ക്  ഉണ്ടാകും.ഈ ചിന്ത വിശ്വാസികൾക്ക് കഠിനതകൾ കടക്കാൻ അത്യന്തം ആത്മബലം നൽകുന്ന ഒന്നാണ്.
advertisement
മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്‌.
രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമം ജപിക്കുന്നത് മനസിനെ ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക്‌ അര്‍ഹരാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
കര്‍ക്കിടത്തിൽ രാമായണം പാരായണം നടത്തുന്നതിന് ചില ചിട്ടകൾ ഉണ്ട്. കർക്കിടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം.
മാസത്തിലെ എല്ലാ ദിവസവും രാമായണപാരായണം  തുടരണം. മാസാവസാനം ശ്രീരാമപട്ടാഭിഷേകം വായിച്ച് പുഷ്പങ്ങൾ വിളക്കിന് മുന്നിൽ അർപ്പിച്ച് പാരായണം പൂർത്തിയാക്കുകയും ചെയ്യാം. ഒന്നാം തീയതി വായന ആരംഭിച്ചാൽ മാസാവസാനം വരെ അത് തുടരണം. എല്ലാ ദിവസവും ഒരാൾ തന്നെ വായിക്കണമെന്നില്ല സൗകര്യാർഥം മുടങ്ങാതെ പാരായണം ചെയ്യണമെന്നേയുള്ളൂ. ഇനി അതിന്  സാധിക്കാത്തവർ ഒരു ദിവസമായോ, മൂന്നു ദിവസമായോ ഏഴ് ദിവസമായോ പാരായണം ചെയ്തു തീർക്കാറുണ്ട്.
advertisement
പ്രഭാതത്തിൽ നിലവിളക്ക് തെളിയിച്ച് ഗണപതിയെ വന്ദിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കാം. രാവിലെ  കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്തസമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം പാരായണം ചെയ്യാൻ. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ  എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കാൻ പാടില്ല.
കർക്കടക മാസത്തിൽ നിത്യേന വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രം വയ്ക്കുന്നത് ഉത്തമമാണ്. പട്ടാഭിഷേക ചിത്രത്തിൽ ശ്രീരാമൻ, സീത, ഹനുമാൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ, വസിഷ്ഠൻ, ഗണപതി, ശ്രീപരമേശ്വരൻ, ബ്രഹ്മാവ്, നാരദൻ എന്നീ പതിനൊന്നുപേർ ഉണ്ടായിരിക്കണം.
advertisement
ഓരോദിവസവും വായിക്കേണ്ട ഭാഗത്തെക്കുറിച്ചു കൃത്യമായ വ്യവസ്ഥയില്ല. എന്നാൽ യുദ്ധം, കലഹം, വ്യഥ, മരണം എന്നിവ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ നിത്യേന പാരായണം അവസാനിപ്പിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. വലതുഭാഗത്തു ശുഭസൂചനയുള്ള രണ്ടുവരികൾ മൂന്നുതവണ വായിച്ചു നിർത്തുകയുമാവാം.
ശ്രീരാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള പൂർവരാമായണമാണ് പാരായണം ചെയ്യേണ്ടത്  ഉത്തരരാമായണം സാധാരണയായി വായിക്കാറില്ല.ഓരോദിവസവും വായന ആരംഭിക്കുന്നതിനു മുൻപായി ഗണപതി വന്ദനത്തോടൊപ്പം ബാലകാണ്ഡത്തിലെ  ശ്രീ രാമ രാമാ രാമാ ശ്രീ രാമചന്ദ്ര  ജയ...
advertisement
എന്ന് തുടങ്ങുന്ന പതിനാലു വരികൾ ചൊല്ലണം. യുദ്ധകാണ്ഡം അവസാന ഭാഗത്തുള്ള രാമായണമാഹാത്മ്യം വായിച്ചുവേണം നിത്യപാരായണം അവസാനിപ്പിക്കാൻ. ഒരു ദിവസത്തിൽ വിവിധ സമയങ്ങളിൽ  രാമായണം പാരായണം ചെയ്യാം എന്നുമുണ്ട് .
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2021|കർക്കിടകം: രാമായണ മാസം; മഹാകാവ്യം പാരായണം ചെയ്യേണ്ടതെങ്ങനെ?
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement