വിവാഹശേഷം ദമ്പതികള്‍ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കണമെന്ന് മനഃശാസ്ത്രജ്ഞൻ; കാരണമറിയാമോ?

Last Updated:

സന്തോഷകരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ദാമ്പത്യജീവിതത്തിന് നിരവധി ഘടകങ്ങളുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഭാര്യ സന്തോഷത്തോടെ ഇരുന്നാൽ കുടുംബജീവിതവും സന്തോഷകരമാകുമെന്നാണ് പറയാറ്. സന്തോഷകരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ദാമ്പത്യജീവിതത്തിന് നിരവധി ഘടകങ്ങളുണ്ട്. സംതൃപ്തി നിറഞ്ഞ ദാമ്പത്യജീവിതത്തിൽ പ്രധാനഘടകങ്ങളായി താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് റിലേഷന്‍ഷിപ്പ് കൗണ്‍സിലറും എഴുത്തുകാരനുമായ അജയ് കെ പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെയും പ്രതികൂലസാഹചര്യങ്ങളെയും മറികടക്കാന്‍ കൗണ്‍സിലിംഗ് സൈക്കോളജിയില്‍ പിഎച്ച്ഡി നേടിയ അജയ് ആളുകളെ സഹായിച്ചു വരുന്നു.
വിവാഹം കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്നതാണ് ഇന്ത്യയിലെ പരമ്പരാഗത രീതി. വിവാഹം കഴിഞ്ഞ് ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ഒന്നിച്ച് താമസിക്കരുതെന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്. ഇത് കാണുമ്പോള്‍ നമ്മള്‍ ഒന്ന് അമ്പരന്നേക്കാം. എന്നാല്‍ ദീര്‍ഘകാലം നിലനില്‍ക്കേണ്ടുന്ന ഒരു ദാമ്പത്യജീവിതത്തിനായി ദമ്പതികള്‍ തന്റെ ഉപദേശം ശ്രദ്ധിക്കേണ്ട ഏഴ് കാരണങ്ങള്‍ കൂടി അദ്ദേഹം പങ്കുവെച്ചു. 'എപ്പോഴും നിങ്ങളുടെ ഭാര്യയ്ക്ക് മുന്‍ഗണന നല്‍കുക' എന്ന കാപ്ഷനാണ് അജയ് തന്റെ പോസ്റ്റിന് നല്‍കിയത്.
advertisement
പങ്കാളിക്ക് മുന്‍ഗണന നല്‍കുക
ദാമ്പത്യജീവിതത്തില്‍ പങ്കാളിയ്ക്ക് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിന് ദമ്പതികള്‍ തങ്ങളുടെ പങ്കാളിയുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു. ഭർത്താവ് തന്റെ കുടുംബത്തെ സന്തോഷിപ്പിക്കുന്നതിന് പകരം പങ്കാളിയെ സന്തോഷിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മവിശ്വാസം വളര്‍ത്തിയെടുക്കല്‍
എടുത്തടിച്ച് തിരുത്തുന്നത് ആത്മവിശ്വാസം ഇല്ലാതാക്കും. പങ്കാളിയെ ഒരു പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉപദേശിക്കുന്നതിന് പകരം ഭര്‍ത്താവ് ഭാര്യയെ അഭിനന്ദിക്കുകയും എപ്പോഴും അവളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. ഭാര്യയ്ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഭര്‍ത്താവ് ഊന്നല്‍ നല്‍കണം.
advertisement
ആചാരങ്ങളേക്കാള്‍ പ്രണയത്തിന് പ്രധാന്യം
അല്‍പ്പകാലത്തേക്ക് ആചാരങ്ങളും കടമകളും പിന്നോട്ട് നീക്കി വയ്ക്കണമെന്നും വിവാഹത്തിന്റെ കേന്ദ്രബിന്ദു പ്രണയമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിനചര്യയിലും ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ദമ്പതികള്‍ക്കിടയില്‍ മികച്ച ബന്ധം വളര്‍ത്തിയെടുക്കാന്‍ പ്രണയം സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
സ്വാതന്ത്ര്യം അനുവാദമായി മാറുന്നുവെന്ന് അജയ് പാണ്ഡെ പറഞ്ഞു. വിവാഹശേഷം സ്ത്രീകള്‍ പലപ്പോഴും അവരുടെ ദിനചര്യയും ജീവതശൈലിയും മാറ്റുകയും നിയമങ്ങളും ഉത്തരവാദിത്തങ്ങളും പാലിക്കുകയും ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നു. പങ്കാളികള്‍ പരസ്പരം വിധിക്കരുതെന്നും അവര്‍ക്ക് സ്വന്തം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം പറയുന്നു.
advertisement
ഒന്നിച്ചുള്ള സ്വകാര്യ സമയം അടുപ്പം വര്‍ധിപ്പിക്കുന്നു
ദമ്പതികള്‍ക്കിടയിലെ അടുപ്പം വര്‍ധിപ്പിക്കുന്നതിന് പങ്കാളിയുമായി കുറച്ച് സമയം സ്വകാര്യമായി ചെലവഴിക്കേണ്ടതിന്റെ പ്രധാന്യം പാണ്ഡെ തന്റെ പോസ്റ്റില്‍ എടുത്തു പറഞ്ഞു. ''വാതിലുകള്‍ അടയ്ക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ തുറക്കുന്നു. ഭാര്യ ഭര്‍ത്താവിന്റെ തോളില്‍ ചാരിക്കിടക്കുന്നു. ഭയമില്ല, വിധിയല്ല. നിശബ്ദമായിരിക്കുമ്പോഴാണ് സ്‌നേഹം ഏറ്റവും ഉച്ചത്തില്‍ സംസാരിക്കുന്നത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിഗതമായ ഇടം
ദാമ്പത്യജീവിതത്തില്‍ പരസ്പരം വ്യക്തിപരമായ ഇടം നല്‍കേണ്ടതിന്റെ പ്രധാന്യം അജയ് പാണ്ഡെ ഊന്നിപ്പറഞ്ഞു. ഭര്‍ത്താവോ ഭാര്യയോ തന്റെ പങ്കാളിക്ക് ആരോഗ്യകരമായ വ്യക്തിഗത ഇടം നല്‍കുന്നത് ബന്ധത്തില്‍ ശ്വാസംമുട്ടല്‍ ഇല്ലാതാക്കുകയും ബന്ധം മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
advertisement
സ്വതന്ത്രമായി ജീവിക്കുക
വിവാഹത്തിന് ശേഷം ദമ്പതികള്‍ക്കിടയില്‍ ഒരു ധാരണ വളര്‍ത്തിയെടുക്കുന്നതിന് കുറച്ചു കാലത്തേക്കെങ്കിലും സ്വതന്ത്രമായി ജീവിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ''മാതാപിതാക്കളില്‍ നിന്ന് മാറിത്താമസിക്കുന്നത് ബന്ധം വളര്‍ത്തുന്നു. കിടക്കയില്‍ പ്രത്യേക നിയമങ്ങളൊന്നും ഉണ്ടാകരുത്, അവിടെ 'നമ്മള്‍ മാത്രം' എന്ന സ്വാതന്ത്ര്യത്തോടെ ജീവിക്കണം,'' അജയ് പാണ്ഡെ പറയുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
വിവാഹശേഷം ദമ്പതികള്‍ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കണമെന്ന് മനഃശാസ്ത്രജ്ഞൻ; കാരണമറിയാമോ?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement