കുടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തി നടി സിത്താര
- Published by:Sarika KP
- news18-malayalam
Last Updated:
കർക്കിടകമാസ പൂജ തൊഴാനായി സിതാര കുടുംബാംഗങ്ങൾക്കൊപ്പമാണ് എത്തിയത്.
പത്തനംതിട്ട: തെന്നിന്ത്യൻ ചലച്ചിത്ര താരം സിതാര ശബരിമല ദര്‍ശനം നടത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് നടിയെത്തിയത്. കർക്കിടകമാസ പൂജക്കായി നട തുറന്ന വേളയിലാണ് താരവും കുടുംബവും ദർശനം നടത്തിയത്. വൈകുന്നേരം ദീപാരാധാന തൊഴുത താരം സന്നിധാനത്ത് വഴിപാടുകളും നടത്തി. പടിപൂജ തൊഴുത് സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ കലശാഭിഷേക ചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തായിരുന്നു മടങ്ങിയത്.
അതേസമയം ഭക്തർക്ക് ദർശനപുണ്യമേകി ശബരിമലയിൽ ബുധനാഴ്ച കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി സഹകാർമികനായി. ഉച്ചപ്പൂജയ്ക്ക് മുൻപായിരുന്നു കളഭാഭിഷേകം. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, ഇരുപത്തഞ്ച് കലശപൂജ, കലശാഭിഷേകം, പടിപൂജ എന്നിവയും നടന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
July 20, 2023 1:54 PM IST