ന്യൂഡല്‍ഹി: ചൈത്ര നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് പ്രത്യേക ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി. മാര്‍ച്ച് 22നാണ് ചൈത്ര നവരാത്രി. വൈഷ്‌ണോദേവി, കാംഗ്രദേവി, ജ്വാല ജി, ചാമുണ്ഡി, ചിന്ത്പൂര്‍ണ്ണി എന്നീ ക്ഷേത്രങ്ങളാണ് ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നത്. കുറഞ്ഞ യാത്ര നിരക്കിലാണ് ഈ അഞ്ച് ക്ഷേത്രങ്ങളിലേയ്ക്കുള്ള യാത്ര ഐആർസിടിസി വാഗ്ദാനം ചെയ്യുന്നത്.
യാത്രയ്ക്കായി തേര്‍ഡ് എസി, സ്ലീപ്പര്‍ ക്ലാസ്സ് എന്നീ ഓപ്ഷനുകള്‍ യാത്രകാര്‍ക്ക് ലഭ്യമാക്കും. ഈ സീറ്റുകള്‍ക്കായുള്ള നിരക്കില്‍ ചെറിയ വ്യത്യാസമുണ്ടായിരിക്കും. വൈഷ്‌ണോദേവി ക്ഷേത്രം ഉള്‍പ്പടെ അഞ്ച് ക്ഷേത്ര ദര്‍ശനങ്ങളാണ് പ്രത്യേക ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് പകലും ആറ് രാത്രിയുമാണ് ടൂറിന്റെ ദൈര്‍ഘ്യം. ആദ്യ ബാച്ച് ഭക്തരുടെ യാത്ര മാര്‍ച്ച് 22 നും രണ്ടാമത്തെ ബാച്ച് ഭക്തരുടെ യാത്ര മാര്‍ച്ച് 29നും ആയിരിക്കും ആരംഭിക്കുക.
ജയ്പൂരില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിനിന് അജ്മീര്‍ ജംഗ്ഷന്‍, കിഷന്‍ഗഡ്, ഫുലേര ജംഗ്ഷന്‍, ജയ്പൂര്‍, ഗാന്ധിനഗര്‍ ജെപിആര്‍, ദൗസ, ബന്ദികുയി ജംഗ്ഷന്‍, രാജ്ഗഡ്, അല്‍വാര്‍, ഖൈര്‍താല്‍, റെവാരി, ഗുഡ്ഗാവ്, ഡല്‍ഹി കാന്റ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
നിങ്ങള്‍ക്ക് ഡല്‍ഹി, കര്‍ണാല്‍, അംബാല കാന്റ് ജംഗ്ഷന്‍ എന്നീ സ്റ്റോപ്പുകളില്‍ നിന്ന് ട്രെയിനില്‍ കയറാവുന്നതാണ്. അജ്മീര്‍ – ജമ്മു താവി – അജ്മീര്‍ ട്രെയിനിലേക്കുള്ള എസി 3 ടയര്‍ റിസര്‍വേഷനുകള്‍ ഡീലക്‌സ് പാക്കേജ് വഴിയും സ്ലീപ്പര്‍ കോച്ചുകളിലെ റിസര്‍വേഷനുകള്‍ സ്റ്റാന്‍ഡേര്‍ഡ് പാക്കേജ് വഴിയും നടത്താവുന്നതാണ്. പ്രദേശത്തെ കാഴ്ചകള്‍ കാണുന്നതിനും താമസസ്ഥലത്തേക്ക് നിങ്ങളെ എത്തിക്കുന്നതിനുമുള്ള യാത്ര സൗകര്യങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ലഭ്യമാക്കുന്നതാണ്.
ടൂര്‍ പാക്കേജില്‍ ലഭ്യമാക്കിയിരിക്കുന്ന സൗകര്യങ്ങള്‍
Also Read-ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; പരിസ്ഥിതി ആഘാത പഠനം തുടരുന്നു
യാത്രയ്ക്ക് രണ്ട് കാറ്റഗറിയാണുള്ളത്. ആദ്യത്തേത് ഡീലക്‌സ് പാക്കേജാണ്. എസി ത്രീടയര്‍ ബുക്കിംഗാണ് ഇതിലുള്‍പ്പെടുന്നത്. ഒരാള്‍ക്ക് 17,735 രൂപയും രണ്ട് പേര്‍ക്ക് 14,120 രൂപ വീതവും, ഒരുമിച്ച് യാത്ര ചെയ്യുന്ന മൂന്ന് പേര്‍ക്ക് 13,740 രൂപ വീതവുമാണ് നിരക്ക്.
സ്ലീപ്പര്‍ ക്ലാസ്സ് ബുക്കിംഗ് ഉള്‍പ്പെടുന്നതാണ് സ്റ്റാന്‍ഡേര്‍ഡ് പാക്കേജ്. ഇതില്‍ ഒരാള്‍ക്ക് 14,735 രൂപയും രണ്ട് പേര്‍ക്ക് 11,120 രൂപ വീതവും മൂന്ന് പേര്‍ക്ക് 10,740 രൂപ വീതവുമാണ് യാത്രാ നിരക്ക്.
ചൈത്ര നവരാത്രി
ദേവീ ഭക്തർ ഓരോ ഋതുവിലും ഓരോന്ന് എന്ന നിലയിൽ വർഷത്തിൽ നാല് തവണ നവരാത്രി ആഘോഷിക്കാറുണ്ട്. ശരത് കാലത്തെ അശ്വിനി നവരാത്രിയാണ് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നതെങ്കിൽ ജനപ്രീതിയുടെ കാര്യത്തിൽ തൊട്ടടുത്ത് നിൽക്കുന്നത് ചൈത്ര നവരാത്രിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.