ശബരിമല അരവണയിൽ ഇനിയില്ല ഏലയ്ക്ക; ദേവസ്വം ബോർഡ് തീരുമാനം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഏലയ്ക്കയിൽ കീടനാശിനി അംശം ഉണ്ടെന്ന ആരോപണത്തെതുടർന്നാണ് മുമ്പ് അരവണയിൽ നിന്നും ഏലയ്ക്ക ഒഴിവാക്കിയത്
ശബരിമലയിലെ അരവണ പായസത്തിൽ നിന്നും ഏലയ്ക്കയെ പൂർണ്ണമായി ഒഴിവാക്കാൻ ദേവസ്വം ബോർഡ് തീരുമാനം. ഏലയ്ക്ക ഇല്ലാതെ അരവണ ഉണ്ടാക്കാനുള്ള തീരുമാനം തുടരുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഏലയ്ക്ക ഇല്ലാതെ ഒരു വർഷമായി സന്നിധാനത്ത് ഉണ്ടാക്കി വിതരണം ചെയ്യുന്ന അരവണയെക്കുറിച്ച് പരാതികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ഏലയ്ക്കയിൽ കീടനാശിനി അംശം ഉണ്ടെന്ന ആരോപണത്തെതുടർന്നാണ് മുമ്പ് അരവണയിൽ നിന്നും ഏലയ്ക്ക ഒഴിവാക്കിയത്.
അരവണ ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വിതരണക്കാർ തമ്മിലുള്ള തർക്കത്തിന്റെ ഫലമായിട്ടാണ് ഏലയ്ക്കയിലെ കീടനാശിനി വിഷയം ഉയർന്നുവന്നത്. കഴിഞ്ഞ ജനുവരി 12-നാണ് കീടനാശിനി അംശം കണ്ടതിനെത്തുടർന്ന് 6.65 ലക്ഷം ടിൻ അരവണ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് വന്നത്. ഏലയ്ക്കയുടെ പ്രശ്നംമൂലം മാറ്റിവെച്ച 6.65 ലക്ഷം ടിൻ അരവണ സന്നിധാനത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഈ അരവണ ഭക്ഷ്യയോഗ്യമാണെന്ന വിധി സുപ്രീംകോടതിയിൽനിന്ന് വന്നപ്പോഴേക്കും കാലാവധി കഴിഞ്ഞിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 28, 2023 6:26 PM IST