ഗുരുവായൂരപ്പന് 100 പവന്‍റെ സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ച് ഭക്ത
- Published by:Arun krishna
- news18-malayalam
Last Updated:
ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്
ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് ഭക്ത. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്. തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തി സ്വര്‍ണക്കിണ്ടി സമർപ്പിച്ചു. 770 ഗ്രാം തൂക്കം വരുന്ന കിണ്ടിയ്ക്ക് 53 ലക്ഷം രൂപയോളം വില വരും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor,Thrissur,Kerala
First Published :
July 19, 2023 7:44 AM IST