ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍

Last Updated:

ലേറ്റസ്റ്റ് ഫീച്ചേഴ്സുകളോടെയുള്ള മാരുതി ഈക്കോയ്ക്ക് ആറരലക്ഷമാണ് വില.

തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡല്‍ സമർപ്പിച്ച് ഭക്തൻ. മാരുതിയുടെ ലേറ്റസ്റ്റ് മോഡലായ ഈക്കോ സെവൻ സീറ്ററാണ് സമർപ്പിച്ചത്.ബെംഗളൂരു ആസ്ഥാനമായ സിക്സ് ഡി എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയായ അഭിലാഷാണ് വാഹനം ഭഗവാന് വഴിപാടായി സമര്‍പ്പിച്ചത്.
ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട സത്രം ഗേറ്റിനു സമീപം നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വാഹനം എറ്റുവാങ്ങി. ആറരലക്ഷം രൂപയാണ് വാഹനത്തിന്റെ മാര്‍ക്കറ്റ് വാല്യു. 1200 CC ശേഷിയുള്ള വാഹനത്തിൽ 7 പേർക്ക് സുഖമായി സഞ്ചരിക്കാം. ലേറ്റസ്റ്റ് ഫീച്ചേഴ്സുകളോടെയുള്ള മാരുതി ഈക്കോയ്ക്ക് ആറരലക്ഷമാണ് വില.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement