'ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് സ്ഥാനമില്ല': മുസ്ലീം വേൾഡ് ലീഗ് തലവൻ അൽ-ഇസ

Last Updated:

അക്രമത്തിന്റെ പാത സ്വീകരിക്കുന്നവര്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൾകരീം അല്‍ ഇസ. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രഭാഷണം നടത്തവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അക്രമത്തിന്റെ പാത സ്വീകരിക്കുന്നവര്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോളതല എന്‍ജിഒയാണ് മുസ്ലീം വേള്‍ഡ് ലീഗ്. ലോകത്തെ എല്ലാ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളും ഈ എന്‍ജിഒയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഇസ്ലാമിന്റെ സഹിഷ്ണുതാ തത്വങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് ഈ സംഘടന ശ്രമിക്കുന്നത്. മാനുഷിക സഹായങ്ങളെത്തിച്ച് എല്ലാവരോടും സഹകരണമനോഭാവത്തോടെ പെരുമാറുക, എല്ലാം സംസ്‌കാരത്തെയും ബഹുമാനിക്കുക, തീവ്രവാദം, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ തടയുക എന്നിവയാണ് ഈ എന്‍ജിഒയുടെ പ്രധാന ലക്ഷ്യങ്ങള്‍. അതേസമയം സന്ദര്‍ശനത്തിന്റെ ഭാഗമായി അല്‍ഇസ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൊവ്വാഴ്ചയായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിനെപ്പറ്റിയും മാനുഷിക മൂല്യങ്ങളുടെ പുരോഗതിയെപ്പറ്റിയും അദ്ദേഹം മോദിയുമായി ചര്‍ച്ച ചെയ്തു. കൂടാതെ ഖുസ്‌റു ഫൗണ്ടേഷനും ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയിലും അല്‍ ഇസ പങ്കെടുത്തു. അതേസമയം രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും അല്‍ ഇസ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
advertisement
അല്‍ ഇസയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്ന് രാഷ്ട്രപതി അറിയിച്ചു. സമാധാനം, സഹിഷ്ണുത എന്നിവയ്‌ക്കായുള്ള മുസ്ലീം വേള്‍ഡ് ലീഗിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി അറിയിച്ചു.” നിരവധി സംസ്‌കാരവും, ഭാഷയും, വംശവും, മതവും നിറഞ്ഞ രാജ്യമാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വം എന്ന തത്വമാണ് ഇന്ത്യ പിന്തുടരുന്നത്. 200 ദശലക്ഷത്തിലധികം മുസ്ലീം സഹോദരന്‍മാരും സഹോദരിമാരും നമുക്കുണ്ട്. അതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമെന്ന പദവിയും നമുക്ക് സ്വന്തമായിരിക്കുന്നു,” എന്ന് രാഷ്ട്രപതി പറഞ്ഞു.
advertisement
ഇസ്ലാം പഠിപ്പിക്കുന്നത് സഹവർത്തിത്വത്തിന്റെ സന്ദേശമാണെന്ന് ഡൽഹിയിലെ ഇന്ത്യ-ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് അൽ-ഇസ പറഞ്ഞിരുന്നു. “സഹവർത്തിത്വം എന്നത് ഒരു മുസ്ലീം വിശ്വാസി നിർബന്ധമായും പാലിക്കേണ്ട കാര്യമാണ്”, എന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയം അത്യന്താപേക്ഷിതമാണെന്നും അൽ-ഇസ ഊന്നിപ്പഞ്ഞു. ഇതിനായി മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം എന്നും വിവിധ സംസ്‌കാരങ്ങൾ തമ്മിൽ നല്ല ബന്ധം ഉണ്ടാകണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
'ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് സ്ഥാനമില്ല': മുസ്ലീം വേൾഡ് ലീഗ് തലവൻ അൽ-ഇസ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement