സഭാ ബന്ധം ഉപേക്ഷിച്ചു; കുടുംബത്തിന് നേരെ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളുടെ ആക്രമണം
- Published by:Arun krishna
- news18-malayalam
Last Updated:
തൃശ്ശൂർ മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാന കേന്ദ്ര വിശ്വാസികളാണ് കുടുംബത്തെ ആക്രമിച്ചത്
സഭ ബന്ധം ഉപേക്ഷിച്ച കുടുംബത്തെ തല്ലിചതച്ചതായി പരാതി. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിയേയും കുടുംബത്തെയും ആണ് ആക്രമിച്ചത്. ഷാജിക്കും മകനും മരുമകൾക്കും ഗുരുതര പരിക്കുണ്ട്.തൃശ്ശൂർ മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാന കേന്ദ്ര വിശ്വാസികളാണ് കുടുംബത്തെ ആക്രമിച്ചത്. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഷാജിയും കുടുംബവും ഫാം ഹൗസിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം. അറുപതോളം സ്ത്രീകൾ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റ ഷാജിയും കുടുംബവും പറഞ്ഞു. പെപ്പർ സ്പ്രേയും മാരകങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
January 06, 2023 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
സഭാ ബന്ധം ഉപേക്ഷിച്ചു; കുടുംബത്തിന് നേരെ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളുടെ ആക്രമണം