കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു; ആദ്യ സംഘത്തിൽ 145 തീർഥാടകർ

Last Updated:

കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്. പുലർച്ചെ 4.25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവും

കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു; വിമാനത്തിലുള്ളത് 145 തീർഥാടകർ
മലപ്പുറം: കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന്  പുലർച്ചെ 4.15 ന് പുറപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.25 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.
എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി. വി ഇബ്രാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ. പി മൊയ്തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ , ഡോ. ഐ. പി അബ്ദു സലാം, സഫർ കയാൽ , പി.ടി അക്ബർ, എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
advertisement
കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്. പുലർച്ചെ 4.25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവും. ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമായിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Religion/
കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു; ആദ്യ സംഘത്തിൽ 145 തീർഥാടകർ
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement